play-sharp-fill

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ച 13 ഗ്രാം എംഡിഎംഎ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും പിടിച്ചെടുത്തു; കേസിൽ ലഹരി വില്പനയുടെ പ്രധാന കണ്ണികളായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്: ഓപ്പറേഷൻ “ഡി ഹണ്ടിന്റെ ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് മൂന്ന് ഒറ്റപ്പാലം സ്വദേശികൾ 12.987 ഗ്രാം എംഡിഎംഎയുമായി പിടിയിൽ. ഈസ്റ്റ് ഒറ്റപ്പാലം പുന്നടിയിൽവീട്ടിൽ സെയ്ത് സാബിക് (25), പുന്നടിയിൽ വീട്ടിൽ ഇമിത്യാസ് മുഖ്ലിസ് (28), മുളക്കൽ വീട്ടിൽ ഹസീബ് […]

ബന്ധുവീട്ടിൽ താമസിക്കാനെത്തി, തിരികെ പോയത് ലക്ഷങ്ങൾ തട്ടിയെടുത്ത് ; വയോധികയുടെ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പൊൻകുന്നം പോലീസ്

പൊൻകുന്നം : വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ്.ആർ (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന്  ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടിൽ താമസിക്കാൻ എത്തുകയും, ഇവിടെവച്ച് വൃദ്ധയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി വൃദ്ധയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഒരു ലക്ഷത്തി നാലായിരം രൂപ തമിഴ്നാട്ടിലുള്ള ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും  വീട്ടിൽ […]

കടം നൽകിയ പണം തിരികെ തരാത്തതിലുള്ള വിരോധം ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്സോ കേസ് കൊടുപ്പിച്ചു ; കേസിൽ കാപ്പ പ്രതിയായ കങ്ങഴ സ്വദേശിയെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കറുകച്ചാൽ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്സോ കേസ് കൊടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാപ്പ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ (26) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താൻ പണം കടം നൽകിയത് കങ്ങഴ സ്വദേശിയായ യുവാവ് തിരികെ തരാത്തതിലുള്ള വിരോധം മൂലം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവാവിനെതിരെ കറുകച്ചാൽ സ്റ്റേഷനിൽ വ്യാജ ലൈംഗികപീഡന പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ വിശദമായ […]

14 മാസങ്ങള്‍ക്ക് മുൻപ് തട്ടിക്കൊണ്ടുപോയി ; കിഡ്നാപ്പറിൽ നിന്ന് വിട്ടുപോരാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ്, ഒടുവിൽ പെറ്റമ്മയെ പോലെ ഉള്ളം തകർന്ന് കിഡ്നാപ്പറും, പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗം

നാടകീയവും വൈകാരികവുമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം ജയ്പ്പൂരിലെ ഒരു ലോക്കല്‍ പൊലീസ് സ്റ്റേഷൻ സാക്ഷ്യം വഹിച്ചത്. 14 മാസങ്ങള്‍ക്ക് മുമ്ബ് തട്ടിക്കൊണ്ടുപോയ ഒരു വയസുകാരനെ പൊലീസ് കണ്ടെത്തി അമ്മയ്ക്ക് കൈമാറവെയാണ് പൊലീസ് സ്റ്റേഷനില്‍ ആരും പ്രതീക്ഷിക്കാത്ത രംഗം അരങ്ങേറിയത്. തന്നെ തട്ടിക്കൊണ്ടുപോയയാളെ വിട്ടു പോകാൻ കൂട്ടാക്കാതെ കരയുന്ന രണ്ട് വയസുകാരനെയാണ് പൊലീസിന് കാണേണ്ടി വന്നത്.   സംഭവം ഇങ്ങനെ: കുക്കു എന്ന് വിളിക്കുന്ന പ്രിഥ്വി എന്ന കുട്ടിയെയാണ് തനൂജ് ചഹാർ എന്നയാള്‍ തട്ടിക്കൊണ്ടു പോയത്. ആഗ്രയില്‍ നിന്നുള്ള 33 -കാരനായ തനൂജ് ചാഹർ, മുമ്ബ് […]

രാജ്യത്തെ നടുക്കിയ ചെയിൻ റേപ്പ്; സെക്സ് ചങ്ങലയിൽപ്പെട്ട് കൂട്ട ലൈം​ഗിക പീഡനത്തിന് ഇരയായത് 250 ഓളം വിദ്യാർത്ഥികൾ; ഇതിൽ ഭൂരിഭാഗം കുട്ടികളും 11നും 20നും ഇടയില്‍ പ്രായമുള്ളവരും; ഇന്ത്യ കണ്ട ഏറ്റവും വലിയ ലൈം​ഗിക പീഡന കേസിന്റെ വിധി വന്നത് 32 വര്‍ഷത്തിനുശേഷം; ആരേയും നടുക്കുന്ന പീഡനക്കേസ് പുറത്തുവന്നത് അർധന​ഗ്നയായ പെൺകുട്ടിയുടെ ഫോട്ടോയിലൂടെ

കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ലൈം​ഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. കൊൽക്കൊത്ത ആർ ജി കർ ആശുപത്രിയിൽ നടന്ന ഹീനമായ കൃത്യത്തെ തുടർന്ന് ഡോക്ടമാർ രാജ്യവ്യാപകമായി പണി മുടക്കിയതും, പശ്ചിമ ബംഗാൾ ഭരിക്കുന്ന മമതാ ബാനർജിക്കെതിരെ ശക്തമായ പ്രതിഷേധമായി അത് മാറിയതും നാം കണ്ടു. അതിനിടെയാണ് 92ൽ നടന്ന മറ്റൊരു റേപ്പ് കേസിന്റെ വിധിയുണ്ടാവുന്നത്. അതാണ് കുപ്രസിദ്ധമായ അജ്മീർ റേപ്പ് കേസ്. ഒന്നും രണ്ടുമല്ല 250ഓളം പെൺകുട്ടികളാണ് രാജസ്ഥാനിലെ സൂഫി ദർഗയാൽ പ്രസിദ്ധമായ ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമായി കരുതപ്പെടുന്ന […]

പ്രവാസിയുടെ 20 ലക്ഷം രൂപയുടെ പോളിസി നിഷേധിച്ചു: എല്‍.ഐ.സിക്ക് 50 ലക്ഷം രൂപ പിഴ വിധിച്ച്‌ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ

  കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്ബനി(എല്‍.ഐ.സി)യുടെ സാങ്കേതികവീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നല്‍കണമെന്ന് ഉത്തരവിട്ടു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.   പ്രവാസിയായ അന്തരിച്ച ജീമോൻ എന്ന വ്യക്തിയുടെ ഭാര്യയും മകളുമാണ് പരാതിക്കാർ. രണ്ടരക്കോടി രൂപ ലൈഫ് പരിരക്ഷയുള്ള ജീവൻ ഉമംഗ് പോളിസിയാണ് 2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപം ആയി നല്‍കി ജീമോന്റെ പേരില്‍ എടുത്തത്. എല്‍.ഐ.സി. ആവശ്യപ്പെട്ട വൈദ്യപരിശോധനയ്ക്കും ജീമോൻ വിധേയനായി.   […]

കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം : അന്വേഷണം കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വകാര്യ വസ്തുവിൽ സ്ഥാപിച്ചിട്ടുള്ള കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം സംഭവിച്ച സാഹചര്യത്തിൽ വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത 438/24 നമ്പർ ക്രൈം കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. നഷ്ടപരിഹാരം ലഭിക്കണമെന്നുണ്ടെങ്കിൽ മരിച്ചയാളുടെ ഭാര്യ കോടതിയെ സമീപിക്കണമെന്നും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇതിനാവശ്യമായ സഹായം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് വെള്ളു മണ്ണടി ചക്കക്കാട് സ്വദേശി ഷൈനാദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2024 മാർച്ച് […]

ഒരു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി: പിടികൂടിയപ്പോൾ തട്ടിക്കൊണ്ടുപോയയാളെ വിട്ടുപോരാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ്: വിതുമ്പി കിഡ്നാപ്പറും: പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗം

ഡൽഹി: തട്ടിക്കൊണ്ടുപോയയാളെ വിട്ടുപോരാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ്, വിതുമ്പി കിഡ്നാപ്പറും, പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗം വളരെ നാടകീയവും വൈകാരികവുമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസം ജയ്പ്പൂരിലെ ഒരു ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായത്. 14 മാസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ ഒരു വയസുകാരനെ പൊലീസ് കണ്ടെത്തി അമ്മയ്ക്ക് കൈമാറവെയാണ് പൊലീസ് സ്റ്റേഷനില്‍ ആരും പ്രതീക്ഷിക്കാത്ത രംഗം അരങ്ങേറിയത്. തന്നെ തട്ടിക്കൊണ്ടുപോയയാളെ വിട്ടു പോകാൻ കൂട്ടാക്കാതെ കരയുന്ന രണ്ട് വയസുകാരനെയാണ് പൊലീസിന് കാണേണ്ടി വന്നത്. സംഭവം ഇങ്ങനെ: കുക്കു എന്ന് വിളിക്കുന്ന പ്രിഥ്വി എന്ന കുട്ടിയെയാണ് തനൂജ് ചഹാർ എന്നയാള്‍ […]

പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ മോഷണ ശ്രമം ; ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് കാണിക്കവഞ്ചി കുത്തിതുറക്കാൻ ശ്രമിച്ച് മോഷ്ടാവ് ; സി സി ടി വി ദൃശ്യങ്ങൾ കാണാം

കോട്ടയം :  പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ മോഷണ ശ്രമം. വ്യാഴാഴ്ച രാത്രി രണ്ടുമണിക്കാണ് ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നത്. ക്ഷേത്രത്തിനുള്ളിൽ കടന്ന മോഷ്ടാവ് കാണിക്കമണ്ഡപത്തിന് സപ്പീപത്തെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ശബ്ദം കേട്ട് സെക്യൂരിറ്റി എത്തുകയും മോഷ്ടാവ് ഓടി രക്ഷപെടുകയുമായിരുന്നു. ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്ന പണിക്കാരുടെ പണി ആയുധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ  കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചത്. ക്ഷേത്രം ഭാരവാഹികൾ പാമ്പാടി പോലീസിൽ പരാതി നൽകി. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡനം: പ്രതിക്ക് 52 വർഷം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

  തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേസിൽ തൃശ്ശൂർ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ് ശിക്ഷ.   കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അഴീക്കോട് മേനോൻ ബസാർ സ്വദേശി ബിനുവിനെ കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 52 വർഷം കഠിന തടവും 2.6 ലക്ഷം രൂപ പിഴയും അടക്കണം.   2022 സെപ്റ്റംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.