play-sharp-fill

ഉരുൾപൊട്ടലിൽ രക്ഷപെട്ടു വരുന്നവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കും, കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കും; വിവിധ തലത്തിൽ നടപടികൾ സ്വീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

വയനാട്: മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ന് കളക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായി. ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കും. ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കൂടാതെ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. കുടുങ്ങിക്കിടന്നവരെ […]

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും.

  തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ അര്‍ദ്ധരാത്രി കടലിലേക്ക് ഇറങ്ങുന്നത്. 3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ കടലിലിറക്കുന്നത്. ട്രോളിങ് ബോട്ടുകളും പേഴ്സീന്‍ ബോട്ടുകളുമാണ് കടലില്‍ ഇറങ്ങുക.. എന്നാല്‍, ഗില്‍നെറ്റ് വിഭാഗത്തില്‍പ്പെടുന്ന ബോട്ടുകള്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞേ കടലില്‍ ഇറങ്ങൂ.

വീടും വീട്ടിലുണ്ടായിരുന്ന എട്ടു പേരും ഒലിച്ചു പോയി ; തിരികെ കിട്ടിയതാവട്ടെ സഹോദരിയുടെ ജീവനറ്റ ശരീരവും ; ഉറ്റവർ കാണാമറയത്ത് ; കുടുംബത്തെ മുഴുവന്‍ പ്രകൃതി എടുത്തതോടെ തനിച്ചായി ശ്രുതി

സ്വന്തം ലേഖകൻ മേപ്പാടി: മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടപ്പോള്‍ തനിച്ചായിരിക്കുകയാണ് ശ്രുതിയും. വീടും വീട്ടിലുണ്ടായിരുന്ന എട്ടു പേരും ഒലിച്ചു പോയി. തിരികെ കിട്ടിയതാവട്ടെ സഹോദരിയുടെ ജീവനറ്റ ശരീരവും. ശ്രേയയുടെ മൃതദേഹം സൂക്ഷിച്ച മേപ്പാടി പി.എച്ച്‌.സി. യുടെ വരാന്തയില്‍ നേരമിരുട്ടിയിട്ടും ഉറ്റവരെയും കാത്ത് നിന്ന ശ്രുതിയുടെ കണ്ണുനീര്‍ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ചൂരല്‍മലയില്‍ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ ശിവണ്ണനും ഭാര്യ സബിത, അച്ഛന്‍ ബോമലപ്പന്‍, അമ്മ സാവിത്രി, ശിവണ്ണന്റെ ഭാര്യ, മക്കള്‍ എന്നിവരടക്കം ഒന്‍പതംഗ കുടുംബെത്തെയാണ് കാണാതായത്. കോഴിക്കോട് മിംസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ശ്രുതി […]

ദുരന്തത്തിന് ഇരയായവര്‍ക്ക് അന്ത്യവിശ്രമം ; മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളിയില്‍ വിറങ്ങലിച്ച്‌ മേപ്പാടിയിലെ പൊതുശ്മശാനം ; മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് മതാചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം

സ്വന്തം ലേഖകൻ വയനാട് ഉരുല്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളിയില്‍ വിറങ്ങലിച്ച്‌ മേപ്പാടിയിലെ പൊതുശ്മാശനം. ഇന്നലെ മുതല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിക്കാനായി ഇവിടെ എത്തിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ വരെ 15 മൃതശരീരങ്ങളുടെ സംസ്‌കാരം പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ തന്നെ ഇവിടെ മൃതദേഹങ്ങള്‍ എത്തി തുടങ്ങിയിരുന്നു. ഇസ്ലാംമതവിശ്വാസികള്‍ക്ക് മേപ്പാടി വലിയ പള്ളി, നെല്ലിമുണ്ട മഹല്ല് ഖബര്‍ ഖബര്‍സ്ഥാനികളിലും ഹിന്ദുമത വിശ്വാസികള്‍ക്ക് മേപ്പാടി ടൗണിലെ ഹിന്ദുശ്മശാനത്തിലുമാണ് അന്ത്യവിശ്രമമൊരുക്കിയത്. 34 ഖബറുകളാണ് മേപ്പാടിയില്‍ ഒരുക്കിയത്. നെല്ലിമുണ്ടയില്‍ പത്തും. ഹിന്ദു മതാചാര പ്രകാരം മേപ്പാടി ശ്മശാനത്തില്‍ നൂറിലേറെ […]

കൈ ഒടിഞ്ഞ സുഹൃത്തിന് ചോറ് വാരിക്കൊടുക്കുന്ന അഞ്ചാം ക്ലാസുകാരൻ: അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ വൈറലായി കോട്ടയം കുമരകത്തു നിന്നുള്ള കാഴ്ച

സ്വന്തം ലേഖകൻ കുമരകം : അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ . കുമരകം സെൻ്റ് ജോൺസ് യു പി സ്കൂളിൽ നിന്നുള്ള ഒരപൂർവ്വ സൗഹ്യദ കാഴ്ച വൈറലാക്കുകയാണ്. കൂട്ടുകാർ തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ നേർചിത്രമായി. അഞ്ചാം ക്ലാസ്സുകരായ വിദ്യാർത്ഥികൾ തമ്മിലുള്ള അത്മബന്ധത്തിൻ്റെ ആഴം വിളിച്ചോതുന്ന സംഭവമായിരുന്നു യു പി സ്കൂളിൽ നടന്നത്. കഴിഞ്ഞ ദിവസം ഫുഡ് ബോൾ കളിക്കുന്നതിനിടയിൽ വീണ് അഭിഗേൽ പി അനീഷിൻ്റെ വലതു കൈയ്യ് ഓടിഞ്ഞു. കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടാണ് സ്കൂളിൽ എത്തിയത്. ഉച്ച ഭക്ഷണ സമയത്ത് എല്ലാ വിദ്യാർത്ഥികളും നിരനിരയായി നിന്ന് […]

പാലക്കാട് 39 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു: നെല്ലിയാമ്പതി റോഡിൽ മണ്ണിടിച്ചിൽ, മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

  പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. അതേസമയം പട്ടാമ്പി ടൗണിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ജില്ലയിൽ തുറന്നതെന്ന് കളക്ടർ അറിയിച്ചു.   കനത്ത മഴയെ തുടർന്ന് മണ്ണിൽ വെള്ളത്തിൻറെ സാച്ചുറേഷൻ കൂടുതലായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിൽക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട്.   ആലത്തൂർ, നെല്ലിയാമ്പതി മേഖലകളിൽ ചെറിയ തോതിൽ പലയിടത്തും ഉരുൾ പൊട്ടിയിരുന്നുവെന്ന് കളക്ടർ അറിയിച്ചു. നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി സങ്കേതത്തിലെ ദുരിതബാധിതരെ […]

കൈ ഒടിഞ്ഞ സുഹൃത്തിന് ചോറ് വാരിക്കൊടുക്കുന്ന അഞ്ചാം ക്ലാസുകാരൻ: അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ വൈറലായി കോട്ടയം കുമരകത്തു നിന്നുള്ള കാഴ്ച സ്വന്തം ലേഖകൻ കുമരകം : അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ . കുമരകം സെൻ്റ് ജോൺസ് യു പി സ്കൂളിൽ നിന്നുള്ള ഒരപൂർവ്വ സൗഹ്യദ കാഴ്ച വൈറലാക്കുകയാണ്. കൂട്ടുകാർ തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ നേർചിത്രമായി. അഞ്ചാം ക്ലാസ്സുകരായ വിദ്യാർത്ഥികൾ തമ്മിലുള്ള അത്മബന്ധത്തിൻ്റെ ആഴം വിളിച്ചോതുന്ന സംഭവമായിരുന്നു യു പി സ്കൂളിൽ നടന്നത്. കഴിഞ്ഞ ദിവസം ഫുഡ് ബോൾ കളിക്കുന്നതിനിടയിൽ വീണ് അഭിഗേൽ പി അനീഷിൻ്റെ വലതു കൈയ്യ് ഓടിഞ്ഞു. കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടാണ് സ്കൂളിൽ എത്തിയത്. ഉച്ച ഭക്ഷണ സമയത്ത് എല്ലാ വിദ്യാർത്ഥികളും നിരനിരയായി നിന്ന് ചോറ് വാങ്ങി കഴിച്ചു. കൈവയ്യാത്തതിനാൽ അഭിഗേൽ ഭക്ഷണം വാങ്ങാനെത്തിയില്ല. തൻ്റെ സഹപാഠി ചോറു കഴിക്കാതെ വിശന്നിരിക്കുന്നതു കണ്ട ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരുന്നു പഠിക്കുന്ന കൂട്ടുകരന് വല്ലാത്ത മനോവേദന. ഇതോടെ കൂട്ടുകാരനായ സച്ചു കെ സരീഷ് ചോറുമായി എത്തി. സ്പൂൺ ഉപയോഗിച്ച് ആഹാരം കഴിക്കാനാവശ്യപ്പെട്ടു. എന്നാൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ സ്പൂൺ ഉപയോഗിച്ചും അഭിഗേലിന് ഭക്ഷണം കഴിക്കാനായില്ല. ഇതോടെ സച്ചു തൻ്റെ കൈകൾ കൊണ്ട് ചോറുരുട്ടി നൽകുകയായിരുന്നു. ഇതു കണ്ട സ്കൂൾ പ്രധാധന അധ്യാപകൻ അനീഷ് ഈ രംഗം വെറുതെ തൻ്റെ മാെബെെലിൽ പകർത്തി. പിന്നീടാണ് നാളെ അന്താരാഷ്ട്ര സൗഹൃദദിനമാണെന്നും മുന്നോടിയായി നടന്ന സംഭവത്തിൻ്റെ മൂല്യത്തെക്കുറിച്ച് ചിന്തിച്ചതും.

  സ്വന്തം ലേഖകൻ കുമരകം : അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ . കുമരകം സെൻ്റ് ജോൺസ് യു പി സ്കൂളിൽ നിന്നുള്ള ഒരപൂർവ്വ സൗഹ്യദ കാഴ്ച വൈറലാക്കുകയാണ്. കൂട്ടുകാർ തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ നേർചിത്രമായി. അഞ്ചാം ക്ലാസ്സുകരായ വിദ്യാർത്ഥികൾ തമ്മിലുള്ള അത്മബന്ധത്തിൻ്റെ ആഴം വിളിച്ചോതുന്ന സംഭവമായിരുന്നു യു പി സ്കൂളിൽ നടന്നത്. കഴിഞ്ഞ ദിവസം ഫുഡ് ബോൾ കളിക്കുന്നതിനിടയിൽ വീണ് അഭിഗേൽ പി അനീഷിൻ്റെ വലതു കൈയ്യ് ഓടിഞ്ഞു. കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടാണ് സ്കൂളിൽ എത്തിയത്. ഉച്ച ഭക്ഷണ സമയത്ത് എല്ലാ വിദ്യാർത്ഥികളും നിരനിരയായി […]

എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു ; പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മഞ്ജു രാജേഷ് 129 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

സ്വന്തം ലേഖകൻ പനച്ചിക്കാട് :ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മഞ്ജു രാജേഷ് 129 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.സിപിഎം ൻ്റെ ഇരുപതാം വാർഡ് മെംബറായിരുന്ന ഷീബാ ലാലച്ചൻ രാജി വെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 23 അംഗ ഭരണസമിതിയിൽ സിപിഎം 5 അംഗങ്ങളായി ചുരുങ്ങി.കോൺഗ്രസിന് 10 ൽ നിന്നും 11 ആയി. കോൺഗ്രസ് 11, സിപിഎം – 5, ബിജെപി – 5 , സിപിഐ – 1, സ്വതന്ത്രൻ – 1 എന്നിങ്ങനെയായി പുതിയ കക്ഷിനില .പഞ്ചായത്ത് ഭരണസമിതിയിൽ […]

മുണ്ടക്കൈ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ നാലുപേർ തകർന്ന വീടിനുള്ളിൽ ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ തകർന്ന വീടിനുള്ളിൽ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ. വീട് പൂർണമായും മണ്ണിൽ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ വീടിനുള്ളിൽനിന്ന് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ജീവനുള്ള ആളുകളെ പൂർണമായും ഇന്നലെ തന്നെ പുറത്തെത്തിക്കാൻ കഴിഞ്ഞെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയും ഗവർണറും ഇന്ന് വയനാട്ടിലെത്തുന്നുണ്ട്. റിസോർട്ടുകളിലും ആളുകൾ കൂടുങ്ങിക്കിടന്നിരുന്നു. ഇവരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്. ചൂരൽമലയിൽ താൽക്കാലികമായി നിർമിച്ച പാലം വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഒരു പാലം കൂടി നിർമിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇരുനൂറോളം വീടുകളാണ് മുണ്ടക്കൈയിൽ റോഡിന് ഇരുവശങ്ങളിലുമായി ഉണ്ടായിരുന്നത്. ഒരു പച്ചപ്പുല്ല് പോലും […]

തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലും മൃതദേഹങ്ങള്‍ ; രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിക്കുന്ന മരിച്ചവരുടെ ദൃശ്യങ്ങള്‍ ആരുടെയും കരള്‍ അലിയിപ്പിക്കുന്നത്

സ്വന്തം ലേഖകൻ കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചകള്‍. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരാനായത്. രക്ഷാപ്രവര്‍ത്തകര്‍ മരിച്ചവരെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയും കരള്‍ അലിയിപ്പിക്കുന്നതാണ്. ചെളിയില്‍ മുങ്ങിയ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കയറുകെട്ടി അകത്തുകയറിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. ചെളിയില്‍ മൂടിയ മൃതദേഹങ്ങള്‍ കസേരയില്‍ ഇരിക്കുന്നതും കട്ടിലില്‍ കിടക്കുന്നനിലയിലാണ് […]