play-sharp-fill

കോട്ടയത്ത് കനത്ത മഴ രാത്രി യാത്ര ഒഴിവാക്കൂ : വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനവിലക്ക്: ഖനന വിലക്ക് ഓഗസ്റ്റ് 4 വരെ

  കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് നാലുവരെ വിലക്ക് കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് […]

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രോഗിയും ഒപ്പമുള്ളവരും ലിഫ്റ്റില്‍ കുടുങ്ങി ; പുറത്തെടുത്തത് ഒന്നര മണിക്കൂറിന് ശേഷം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രോഗിയും ഒപ്പമുള്ളവരും ലിഫ്റ്റില്‍ കുരുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഒപ്പമുണ്ടായിരുന്നരും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റില്‍ കുരുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റില്‍ കുരുങ്ങിയവരെ പുറത്തിറങ്ങാൻ കഴിഞ്ഞത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാൻ കഴിഞ്ഞില്ല. ലിഫ്റ്റ് സ്ഥാപിച്ച കമ്ബനിയിലെ ജീവനക്കാരെത്തിയാണ് അകപ്പെട്ടവരെ പുറത്തെടുത്തത്. രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചർ ലിഫ്റ്റിന്‍റെ വാതിലില്‍ തട്ടിയ ശേഷമാണ് വാതില്‍ തുറക്കാൻ കഴിയാതെയായത്. മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച പുതിയ ലിഫ്റ്റിലാണ് തകരാർ സംഭവിച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?  സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (30/07/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?  സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (30/07/2024) 1st Prize-Rs :75,00,000/- SP 285478 (CHITTUR)   Cons Prize-Rs :8,000/- SN 285478 SO 285478 SR 285478 SS 285478 ST 285478 SU 285478 SV 285478 SW 285478 SX 285478 SY 285478 SZ 285478   2nd Prize-Rs :10,00,000/- ST 345254 (NEYYATTINKARA)   3rd Prize-Rs :5,000/- 0364 1489 1597 1813 2689 3626 […]

മലയാളി ശ്രുതി സെെജാേയുടെ പ്രബന്ധം അമേരിക്കൻ യൂണിവേഴ്സിറ്റി സിലബസിൽ:ആദരവ് നല്കി കുമരകം എസ് എൻ ഡി പി

  കുമരകം : അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഇടം പിടിച്ച പ്രബന്ധം രചിച്ച ശ്രുതി സെെജാേയെ കുമരകം വടക്ക് 38-ാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം ആദരിച്ചു. അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി ചെയർമാൻ പി.കെ സജീവ് കുമാറും കമ്മറ്റി ഭാരവാഹികളായ ശാഖാ കൺവീനർ എം.ജെ അജയൻ കമ്മറ്റിയംഗങ്ങളായ റ്റി.കെ. തമ്പി, എസ്. പ്രശാന്ത്, അജയഘോഷ്, സത്യൻ, സന്തോഷ്, അരവിന്ദ് സുകുമാരൻ, എന്നിവർ ചേർന്നാണ് ശാഖയുടെ ആദരവ് നൽകിയത്. മിസ്സിസ്സിപ്പി ലോ കോളേജ് സ്കൂൾ ഓഫ് ലോ എന്ന അന്താരാഷ്ട്ര നിലവാരം ഉള്ള […]

വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

തിരുവനന്തപുരം : വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യല്‍ ഓഫിസറായി […]

“കത്ത് അയക്കുവാന്‍ അല്പം താമസിച്ചു,നിങ്ങളെപ്പോലെയുള്ളവരുടെ സ്‌നേഹവാത്സല്യങ്ങളാണ് എന്റെ പ്രചോദനം” ആരാധകന്റെ കത്തിന് മമ്മൂട്ടി പറഞ്ഞ മറുപടി ഇങ്ങനെ

നമ്മുടെ ഇഷ്ട താരങ്ങളുടെ ചിത്രങ്ങളും ഓട്ടോഗ്രാഫും നിധിപോലെ സൂക്ഷിച്ചുവയ്ക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ വര്‍ഷങ്ങള്‍ക്കു മുന്‍പ് മമ്മൂട്ടിയിൽ നിന്ന് ഒരു ആരാധകനു ലഭിച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മറുപടി കത്ത് അയക്കാന്‍ വൈകിയതില്‍ ആരാധകനോടു മമ്മൂട്ടി ക്ഷമ ചോദിക്കുന്നതായും കത്തില്‍ കാണാം 1985ൽ‍ മമ്മൂട്ടി അയച്ച കത്താണ് ഷമീർ എന്ന ചെറുപ്പക്കാരൻ പങ്കുവെച്ചിരിക്കുന്നത്. ഷമീർ അയച്ച കത്തിനു മമ്മൂട്ടി അയച്ച മറുപടി കത്താണിതെന്നാണ് മനസ്സിലാവുന്നത്. “എനിക്ക് കിട്ടിയ അപൂർവ്വം നിധി,” എന്ന അടിക്കുറിപ്പോടെയാണ് ആരാധകൻ സോഷ്യൽ മീഡിയ വഴി കത്ത് […]

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും : പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, എറണാകുളം ഡിടിപിസിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രക്കാർക്ക് വിലക്ക്, മലയാറ്റൂർ വനം ഡിവിഷന് കീഴിലുള്ള ഇക്കോ ടൂറിസ്റ്റ് കേന്ദ്രവും അടയ്ക്കും

കൊച്ചി : അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ഡിടിപിസി യുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെയാണിത്. മലയാറ്റൂർ വനം ഡിവിഷനു കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിടുന്നുണ്ട്. കാലടി മഹാഗണിത്തോട്ടം, ഭൂതത്താൻകെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധൻ, വ്യാഴം, വെള്ളി ( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കൊച്ചിയില്‍ മഴക്കെടുതി തുടരുകയാണ്. പറവൂർ, ആലുവ, കോതമംഗലം പ്രദേശങ്ങളിലായി നിരവധി […]

വയനാട് ദുരന്തം: മരണം 70 ആയി; 10 പേരെ തിരിച്ചറിഞ്ഞു:കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

  മേപ്പാടി :’ മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 70 ആയി. നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. 10 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമെയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവിക സേന സംഘം എത്തും. നിലവിൽ പുഴയ്ക്ക് കുറുകെ […]

കേരളത്തിന് താങ്ങായി തമിഴ്നാട്: 5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

  ചെന്നൈ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിനായി 5 കോടി രൂപയാണ് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തന സംഘത്തെയും മെഡിക്കൽ സംഘത്തെയും, ആവശ്യമായ സാധനങ്ങളും കേരളത്തിലേക്ക് അയയ്ക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.   ‘വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ അഞ്ചു കോടി രൂപ നൽകുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഡോക്ടർമാരും നഴ്‌സുമാരും […]

ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്‍റെ ഒരു ടയര്‍ ഊരിത്തെറിച്ചു ; കാനഡയിൽ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറടക്കം നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഒരു ടയര്‍ ഊരിത്തെറിച്ചതോടെയാണ് അപകടമുണ്ടായത്.കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. റോയല്‍ കനേഡിയൻ മൗണ്ടഡ് പൊലീസ് പറയുന്നതനുസരിച്ച്‌ ജൂലൈ 27ന് രാത്രി 9.35 ഓടെയാണ് കാനഡയിലെ ന്യൂ ബ്രണ്‍സ്‌വിക്കിലെ മില്‍ കോവിലെ ഹൈവേ 2 ല്‍ അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്‍റെ ടയര്‍ ഊരിപ്പോയതോടെ വാഹനം ഹൈവേയില്‍ നിന്ന് തെന്നി മാറി. മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിസ്സാര പരിക്കേറ്റ […]