play-sharp-fill
മലയാളി ശ്രുതി സെെജാേയുടെ പ്രബന്ധം അമേരിക്കൻ യൂണിവേഴ്സിറ്റി സിലബസിൽ:ആദരവ് നല്കി  കുമരകം എസ് എൻ ഡി പി

മലയാളി ശ്രുതി സെെജാേയുടെ പ്രബന്ധം അമേരിക്കൻ യൂണിവേഴ്സിറ്റി സിലബസിൽ:ആദരവ് നല്കി കുമരകം എസ് എൻ ഡി പി

 

കുമരകം : അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഇടം പിടിച്ച പ്രബന്ധം രചിച്ച ശ്രുതി സെെജാേയെ കുമരകം വടക്ക് 38-ാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം ആദരിച്ചു.

അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി ചെയർമാൻ പി.കെ സജീവ് കുമാറും കമ്മറ്റി ഭാരവാഹികളായ ശാഖാ കൺവീനർ എം.ജെ അജയൻ കമ്മറ്റിയംഗങ്ങളായ റ്റി.കെ. തമ്പി, എസ്. പ്രശാന്ത്, അജയഘോഷ്, സത്യൻ, സന്തോഷ്, അരവിന്ദ് സുകുമാരൻ, എന്നിവർ ചേർന്നാണ് ശാഖയുടെ ആദരവ് നൽകിയത്.

മിസ്സിസ്സിപ്പി ലോ കോളേജ് സ്കൂൾ ഓഫ് ലോ എന്ന അന്താരാഷ്ട്ര നിലവാരം ഉള്ള അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പുസ്തകത്തിൽ ഇനി കുമരകം സ്വദേശിയുടെ ഗവേഷണ പ്രബന്ധവും ഉൾപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചാബ് യൂണിവേഴ്സിറ്റി ഇൻ കോളാബോറേഷൻ വിത്ത് മിസ്സിസ്സിപ്പി ലോ കോളേജ് സ്കൂൾ ഓഫ് ലോയുടെയും ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര വിർച്വൽ കോൺഫറൻസിൽ സ്വന്തം റിസർച്ച് പേപ്പർ അവതരിപ്പിച്ചു.

500 പേരുടെ പ്രബന്ധങ്ങളിൽ നിന്നാണ് മലയാളിക്ക് അംഗീകാരം ലഭിച്ചത്.കുമരകം ചൂളഭാഗം പള്ളിക്കുടംപറമ്പിൽ സൈജോ പി.പിയുടെയും ഇന്ദിര സൈജോയുടെയും ഇളയ മകളാണ് 22 കാരിയായ ശ്രുതി സൈജോ.