play-sharp-fill

കനത്ത മഴയും കാറ്റും; ‘ആഘോഷിക്കാനല്ല, അതീവ മുന്നറിയിപ്പ്’; സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ 12 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഇന്ന് (ജൂലൈ 31 ബുധനാഴ്ച ) 12 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും അവധിയാണ്. അങ്കണ്‍വാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് വരെ എല്ലാ ജില്ലകളിലും അവധി ബാധകമാണ്.

അനായാസ ജയം കൈവിട്ട് ശ്രീലങ്ക…! മൂന്നാം മത്സരത്തില്‍ തോറ്റത് സൂപ്പര്‍ ഓവറില്‍; തൂത്തുവാരി ഇന്ത്യ

പല്ലെക്കെലെ: ഒൻപത് വിക്കറ്റ് കയ്യിലിരിക്കെ 29 പന്തില്‍ നിന്ന് 27 റണ്‍സ് മാത്രം മതിയായിരുന്നു ശ്രീലങ്കയ്ക്ക് പരമ്പരയില്‍ ഒരു ആശ്വാസ ജയത്തിന്. എന്നാല്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യയുടെ സ്‌കോറായ 137ന് ഒപ്പമെത്താന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളുള്ളൂ. 27 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകളും. നിശ്ചിത സമയത്ത് കൈവിട്ടുവെന്ന് തോന്നിച്ച കളി സൂപ്പര്‍ ഓവറില്‍ ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു. സൂപ്പര്‍ ഓവറിലെ ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. സൂപ്പര്‍ ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിന് മുന്നില്‍ വെറും രണ്ട് റണ്‍സ് […]

ഡപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം ; മഴക്കെടുതിയെ നേരിടാന്‍ കോട്ടയം ജില്ല സജ്ജം: ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതിയെ നേരിടാന്‍ ജില്ല സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പറഞ്ഞു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കി. മീനച്ചില്‍ താലൂക്കിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പാലാ ആര്‍.ഡി.ഒ.യുമായി ചേര്‍ന്ന് നിര്‍വഹിക്കുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. ദുരന്തമുണ്ടായാല്‍ അടിയന്തര […]

സ്വാതന്ത്ര്യ ദിനം : ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻ സ്ട്രീറ്റ് പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു ; സിപിഐഎം ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം :ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻ സ്ട്രീറ്റ് (fight in street) പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണം മുണ്ടക്കയം നായനാർ ഭവനിൽ നടന്നു. ഉദ്ഘാടനം സിപിഐഎം ഏരിയ സെക്രട്ടറി  കെ രാജേഷ് നിർവഹിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ് റിനോഷ് രാജേഷ് അധ്യക്ഷനായ യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ ഷെമീം അഹമ്മദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി. വി അനിൽകുമാർ,വി.എൻ രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന […]

കനത്ത മഴ തുടരുന്നു; കോട്ടയം ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഇന്ന് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂലൈ 31) അവധി | കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (ജൂലൈ […]

സൗത്ത് പാമ്പാടി അറക്കൽ വടക്കേതിൽ പരേതനായ എ എസ് കൃഷ്ണൻകുട്ടിയുടെ ഭാര്യ ചെല്ലമ്മ കൃഷ്ണൻകുട്ടി നിര്യാതയായി

സൗത്ത് പാമ്പാടി അറക്കൽ വടക്കേതിൽ പരേതനായ എ എസ് കൃഷ്ണൻകുട്ടിയുടെ ഭാര്യ ചെല്ലമ്മ കൃഷ്ണൻകുട്ടി (75) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച 2 ന് വീട്ടുവളപ്പിൽ. മക്കൾ അജയൻ, അനീഷ്, ദീപ. മരുമക്കൾ :സിന്ധു, ബിജി, ജയൻ. 90482170840

മതിയായ ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകൾ, അഞ്ച് വർഷം കൊണ്ട് അക്കൗണ്ട് ഉടമകളിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയ പിഴ 8,500 കോടി രൂപ ; കണക്കുകൾ പുറത്തുവന്നത് പിഴ ഈടാക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ

സ്വന്തം ലേഖകൻ ബാങ്ക് ആക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നും പിഴ ഈടാക്കാറുണ്ട്. ഇങ്ങനെ 2020 മുതൽ 2024 വരെ, മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ട അക്കൗണ്ട് ഉടമകളിൽ നിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് ഏകദേശം 8,500 കോടി രൂപയാണ്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിന് പിഴ ഈടാക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്. 11 പൊതുമേഖലാ ബാങ്കുകളിൽ, […]

വയനാട് ഉരുൾപൊട്ടൽ : രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ്‌ സ്ഥാപിക്കും ; രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ ; പാലം നിർമാണത്തിന് ആർമി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്ധർ ; മൃതദേഹങ്ങൾ കണ്ടെത്താൻ സ്നിഫർ ഡോഗുകളെ എത്തിക്കും

സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട്ടിൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ്‌ കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും. മദ്രാസ്, മറാത്ത റെജിമെന്റുകളിൽ നിന്ന് 140 പേരാണ് നാളെ ദുരന്തഭൂമിയിൽ എത്തുക. […]

കോട്ടയം ജില്ലയിൽ നാളെ (31/07//2024) കൂരോപ്പട, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ((31/07//2024)) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അട്ടച്ചിറ, പൂണൊലിക്കൽ ,സി. എസ്. ഐ, പാണുകുന്ന് എന്നീ ഭാഗങ്ങളിൽ 31-07-2024 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ഇടയ്ക്കാട്ടുകുന്ന്, ശാന്തിഗിരി ട്രാൻസ്ഫോർമറുകളിൽ നാളെ ( 31/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. പാമ്പാടി ഇലക്ട്രിക്കൽ […]

കേരളത്തെ കണ്ണീർകടലാക്കിയ ദുരന്തങ്ങൾ; പുത്തുമലയുടെയും, കവളപ്പാറയുടെയും, കൂട്ടിക്കലിന്റെയുമെല്ലാം മുറിവുകള്‍ ഉണങ്ങുംമുമ്പേ ജീവനറ്റ് വയനാട്; 2018നു ശേഷം കേരളം ഉരുളിന്റെ സ്വന്തം നാടായി മാറിക്കഴിഞ്ഞു, രാജ്യത്തിന്റെ 60 ശതമാനവും ഉരുൾപൊട്ടൽ നടന്നത് കേരളത്തിൽ, 2022ല്‍ കേന്ദ്രം പുറത്തുവിട്ട കണക്ക് ഞെട്ടിക്കുന്നത്; കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയൊട്ടാകെ 3,782 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതിൽ 2,239 എണ്ണവും കേരളത്തിൽ, ഇതെല്ലാം മനുഷ്യനിർമ്മിത ദുരന്തമോ..? പശ്ചിമഘട്ടം തുരക്കുന്ന ക്വാറികൾ നാടിന് വിപത്തോ…?

ദുരന്തം വിതച്ച വയനാട് കേരളത്തിന് കണ്ണീർ കടലായി മാറിയിരിക്കുകയാണ്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഉറ്റവരില്ലാതെ അനാഥമായി പോയ ജീവിതങ്ങൾ, പ്രതീക്ഷകൾക്ക് വിരാമമിട്ട് പ്രകൃതിയുടെ ക്രൂരതയിൽ മണ്ണിനോട് അലിഞ്ഞു ചേരേണ്ടിവന്ന ജീവനുകൾ, രക്ഷിക്കാനെത്തിയവർക്കു പോലും സഹിക്കാൻ കഴിയാത്ത വിധം മണ്ണിൽ ചതഞ്ഞരഞ്ഞ ശവശരീരങ്ങൾ, മനുഷ്യരുടെ കൈകളും, കാലുകളും പുഴയില്‍ ഒലിച്ചുവരുന്നു, ഇന്നലെ രാത്രി വരെ കൂടെയുണ്ടായിരുന്നവർ മരിച്ചോ ജീവനോടെ ഉണ്ടോ എന്നറിയാതെ മരവിച്ച മനസ്സുള്ള കുറച്ചു മനുഷ്യർ… ഇന്ന് പുലർന്നപ്പോൾ ഞെട്ടലോടെ കേരളം കണ്ട കാഴ്ച ഇതായിരുന്നു. വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ കേരള ചരിത്രത്തിലെ […]