play-sharp-fill
അനായാസ ജയം കൈവിട്ട് ശ്രീലങ്ക…!  മൂന്നാം മത്സരത്തില്‍ തോറ്റത് സൂപ്പര്‍ ഓവറില്‍; തൂത്തുവാരി ഇന്ത്യ

അനായാസ ജയം കൈവിട്ട് ശ്രീലങ്ക…! മൂന്നാം മത്സരത്തില്‍ തോറ്റത് സൂപ്പര്‍ ഓവറില്‍; തൂത്തുവാരി ഇന്ത്യ

പല്ലെക്കെലെ: ഒൻപത് വിക്കറ്റ് കയ്യിലിരിക്കെ 29 പന്തില്‍ നിന്ന് 27 റണ്‍സ് മാത്രം മതിയായിരുന്നു ശ്രീലങ്കയ്ക്ക് പരമ്പരയില്‍ ഒരു ആശ്വാസ ജയത്തിന്.

എന്നാല്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യയുടെ സ്‌കോറായ 137ന് ഒപ്പമെത്താന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളുള്ളൂ. 27 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകളും.

നിശ്ചിത സമയത്ത് കൈവിട്ടുവെന്ന് തോന്നിച്ച കളി സൂപ്പര്‍ ഓവറില്‍ ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു. സൂപ്പര്‍ ഓവറിലെ ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പര്‍ ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിന് മുന്നില്‍ വെറും രണ്ട് റണ്‍സ് മാത്രം നേടിയപ്പോള്‍ തന്നെ അനുവദിനീയമായ രണ്ട് വിക്കറ്റുകളും ശ്രീലങ്കയ്ക്ക് നഷ്ടമായി. ഒരോവറില്‍ മൂന്ന് റണ്‍സ് എന്ന വിജയലക്ഷ്യം വെറും ഒരു പന്തില്‍ തന്നെ ഇന്ത്യ മറികടന്നു.

നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച നായകന്‍ സൂര്യകുമാര്‍ യാദവ് ലോകചാമ്ബ്യന്‍മാരെ ജയത്തിലേക്ക് കൈപിടിക്കുകയായിരുന്നു.