play-sharp-fill

ജിഷ കൊലക്കേസ് ; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും

എറണാകുളം : പെരുമ്പാവൂർ ജിഷ കൊല കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീർ ഉൽ ഇസ്ലാം നൽകിയ അപ്പീലിലും ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി പറയും. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീർ ഉൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. നിയമ പ്രകാരം ഹൈക്കോടതി […]

റോഡില്‍ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചു തകർത്തു ; ആലുവയിൽ രണ്ടുപേർ പിടിയിൽ

ആലുവ :  ഉളിയന്നൂരില്‍ വാഹനം തകർത്ത  കേസിൽ രണ്ടുപേർ പൊലീസ് പിടിയില്‍. കോമ്പാറ സ്വദേശി സുനീർ, ഷാഹുല്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അതിക്രമം നടന്നത്. പ്രതികൾ റോഡില്‍ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ അടിച്ചു തകർക്കുകയായിരുന്നു. നേരത്തെആലുവയിലെ ഹോട്ടല്‍ തല്ലിത്തകർത്ത കേസിലുള്‍പ്പെട്ടവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന പ്രതികൾ .

വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം ; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ് 1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്‌നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്. [MV ആക്ട് […]

കാനഡയിൽ മലയാളി യുവതിയെ കൊന്ന ഭർത്താവ് ഇന്ത്യയിലെ ഒളിത്താവളത്തിൽ: ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ഒന്നരകോടിയുമായാണ് കൊലയാളി മുങ്ങിയത്: കേരളാ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്: കൊല്ലപ്പെട്ടത് ചാലക്കുടി സ്വദേശി ഡോണ.

  ചാലക്കുടി: കാനഡയില്‍ മലയാളി യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി ഭര്‍ത്താവ് ഇന്ത്യയിൽ. അന്വേഷണം ഊര്‍ജിതമാക്കി കേരളപൊലീസ് ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്‍റെയും ഫ്ളോറയുടെയും മകള്‍ ഡോണ മെയ് ഏഴിനാണ് ഏഴിനാണ് കാനഡയില്‍ കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡോണയ്ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാനില്ലായിരുന്നു. ഡോണയുടെ മരണത്തില്‍ ദുരൂഹത വ്യക്തമായതോടെ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. […]

നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ സൈബർ ആക്രമണത്തെ തുടർന്ന് ജീവനൊടുക്കി, വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു

  കോയമ്പത്തൂർ: അപ്പാര്‍ട്മെന്‍റിന്‍റെ നാലാം നിലയില്‍ നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന്‍റെ അമ്മ ആത്മഹത്യ ചെയ്തു. ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്‍റെ ഭാര്യയുമായ രമ്യ (33)ആണ് കുഞ്ഞിന് സംഭവിച്ച അപകടത്തിന് ശേഷം രൂക്ഷമായ സൈബര്‍ ആക്രമണത്തെതുടർന്ന് മനം നൊന്ത് വീട്ടില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.   കഴിഞ്ഞ മാസം 28ന് തിരുമില്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്മെന്‍റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം […]

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു ; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

ചന്ദ്രയാൻ മൂന്നിന്റെ പൊജക്ട് ഡയറക്ടർ ആരാണ്? ദുബൈയിൽ നടന്ന സിഒപി 28 ഉച്ചകോടി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്? ; അന്താരാഷ്ട്ര കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ മാത്രം ; പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല !

സ്വന്തം ലേഖകൻ തിരുവനന്തപുരം: വനം വകുപ്പിന്റെ ആന പാപ്പാൻമാരെ തിരഞ്ഞെടുക്കാനുള്ള പിഎസ്‍സി പരീക്ഷയിൽ അന്താരാഷ്ട്ര കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ മാത്രം. 100 എണ്ണത്തിൽ ആനയെക്കുറിച്ച് മാത്രം ഒരു ചോദ്യവും ഇല്ല! ഡോ. കാറ്റലിൻ കാരിക്കോവ്, ഡോ. ‍ഡ്രൂ വൈസ്മാൻ ഇവർക്ക് എന്തിനാണ് നൊബേൽ കിട്ടിയത്? ചന്ദ്രയാൻ മൂന്നിന്റെ പൊജക്ട് ഡയറക്ടർ ആരാണ്? ദുബൈയിൽ നടന്ന സിഒപി 28 ഉച്ചകോടി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്? യുകെ, ഇന്ത്യ, കെനിയ രാജ്യങ്ങളുടെ പ്രത്യേകത എന്താണ്?… ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ. ​ഒപ്പം ​ഗണിതമടക്കമുള്ള മറ്റ് ചോദ്യങ്ങളും. ഏഴാം ക്ലാസും […]

ഭാര്യവീട് കാറിടിച്ച് തകർത്തു ; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂര്‍: കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ ഭാര്യവീട് കാറിടിച്ച് തകർത്ത ആൾക്കെതിരേ പോലീസ് കേസെടുത്തു. ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേരിലാണ് മയ്യിൽ പോലീസ് കേസെടുത്തത്. ഭാര്യ സി.പി. റംസീനയും മകളും താമസിക്കുന്ന അസ്മ മൻസിലിൽ എന്ന വീട്ടിലേക്കാണ് ഇയാൾ കാർ ഇടിച്ച് കയറ്റിയത്. വീടിന് പിറകിലെ ഇരുമ്പ് ഗ്രിൽ തകർത്ത് അടുക്കളയിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് സംഭവം. സാജിദ് തുടർന്ന് റംസീനയുടെ മാതാവ് സി.പി. അസ്മയെ മർദിക്കുകയും വീടിന്റെ ജനാലകളും അലമാരകളും കമ്പിപ്പാര ഉപയോഗിച്ച് […]

മണ്ണിടിച്ചില്‍ ഭീഷണിക്ക് പരിഹാരം കാണണം; വീടിന് സുരക്ഷ നല്‍കാനുള്ള കളക്ടറുടെ ഉത്തരവുമായി ഓഫീസുകള്‍ കയറിയിറങ്ങി; ഒടുവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടി കോട്ടയം ചിറക്കടവ് സ്വദേശി സാബുവും കുടുംബവും

കോട്ടയം: ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുളള ജില്ലാ കളക്ടറുടെ ഉത്തരവുമായി ഓഫീസുകള്‍ കയറിയിറങ്ങി ഒടുവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയിരിക്കുകയാണ് കോട്ടയത്തെ ഒരു കുടുംബം. ഈ കുടുംബത്തിന്‍റെ ദുരവസ്ഥ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും വർഷങ്ങള്‍ കഴിയുമ്പോഴും ഇവരുടെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. മണ്ണിടിച്ചില്‍ ഭീഷണിക്ക് പരിഹാരം കാണാൻ കളക്ടർ നല്‍കിയ ഉത്തരവ് നടപ്പിലാകാത്തതാണ്, കോട്ടയം ചിറക്കടവിലെ സാബുവിനെയും കുടുംബത്തിനെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ പണമില്ലെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. ഈ മഴക്കാലത്ത് കോട്ടയം ജില്ലയില്‍ ഏറ്റവുമാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്ന കുടുംബമാണ് ചിറക്കടവിലെ സാബുവിന്റേത്. […]

താങ്ങാനാവാത്ത ഫീസ്; മലബാറിലെ പ്ലസ് വണ്‍ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും ഒഴിഞ്ഞു കിടന്നെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നെന്ന് കണക്കുകള്‍. താങ്ങാനാവാത്ത ഫീസാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും കുട്ടികളെ അകറ്റുന്നത്. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന്റെ ഓട്ടയടയ്ക്കാന്‍ അണ്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യുന്നതാണ് ഈ കണക്കുകള്‍. സര്‍ക്കാര്‍ മേഖലയിലെ പോളി, വിഎച്ച്‌എസ് സി ടെക്നിക്കല്‍ കോഴ്സ് സീറ്റുകളുടെ എണ്ണത്തിന്റെ കൂടെ ഉയര്‍ന്ന ഫീസ് കൊടുത്തു പഠിക്കേണ്ട അണ്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം കൂടിപറഞ്ഞാണ് മലബാറിലെ പ്ലസ് വണ്‍ ക്ഷാമക്കണക്കുകള്‍ക്ക് […]