play-sharp-fill

പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട വയോധിക മരിച്ചു; രണ്ട് പേരെ കാണാനില്ല

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം. പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. പഴങ്കുളത്തിന് സമീപം വീടിന് അടുത്തുള്ള തോട്ടില്‍ വീണ വയോധികയുടെ മൃതദേഹം കണ്ടെത്തി. പഴങ്കുളം സ്വദേശി മണിയമ്മാള്‍ (75) ആണ് സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. മക്കള്‍: വേണുഗോപാല്‍, പ്രമീള, ഹരികുമാര്‍, പ്രകാശ്. മരുമക്കള്‍: രമ്യ,സുജ,സനിത, മനോജ്.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

തിരൂരങ്ങാടി: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസൻ കുട്ടി- ഫസ്‌ന ദമ്ബതികളുടെ മകള്‍ ഫദ്‌വയാണ് (5) മരിച്ചത്. ഈ മാസം 13 മുതല്‍ ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു . കബറടക്കം ഇന്നു കടവത്ത് ജുമാ മസ്ജിദില്‍. സഹോദരങ്ങള്‍: ഫംന, ഫൈഹ.

വിദേശത്ത് മികച്ച ജോലി നോക്കുന്നവരാണോ നിങ്ങൾ…? യു.കെയില്‍ ഹെല്‍ത്ത് സെക്ടറില്‍ ജോലി; മാസ ശമ്പളം 7.5 കോടി രൂപ; കേരള സര്‍ക്കാര്‍ വക നിയമനം; വിശദ വിവരങ്ങൾ അറിയാം

കൊച്ചി: യുകെയിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്. (യു.കെ- എന്.എച്ച്‌.എസ) ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച്‌ സ്പെഷ്യാലിറ്റി ഡോക്ടർമാർ- സൈക്യാട്രിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ജോലിയിലേക്കുള്ള അഭിമുഖങ്ങൾ ജൂൺ 06, 07 തീയതികളിൽ എറണാകുളത്ത് നടക്കും. യോഗ്യത എം.ബി.ബി.എസിന് ശേഷം സൈക്യാട്രിയിൽ എംഡി/ ഡിഎൻ ബിയോ തത്തുല്യ യോഗ്യതയോ, അല്ലെങ്കിൽ ഡി.പി.എമ്മും അധിക പ്രവൃത്തി പരിചയവും. കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തി പരിചയം. അതിൽ 2 വർഷം സൈക്യാട്രിയിൽ. ഐ.ഇ.എൽ.ടി.എസ്- […]

കോട്ടയം ജില്ലയിൽ നാളെ (21/05/2024) കുറിച്ചി, മീനടം, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (21/05/2024) കുറിച്ചി, മീനടം, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണിവരെ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, S H മൗണ്ട്,വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, ICH, പാറമ്പുഴ, കാരിത്താസ്, നീലിമംഗലം എന്നീ 11 കെ വി ഫീഡറുകളിൽ ഗാന്ധിനഗർ സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി തടസ്സപ്പെടുന്നതാണ് 2. കുറിച്ചി സെക്ഷനിൽ […]

ഇനി മുതൽ ഇവൾ ‘മഴ’; കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട് മൂന്നാഴ്ച പ്രായമുള്ള പെൺകുഞ്ഞ്; കുഞ്ഞിന് പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ കിട്ടി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ അതിഥിക്ക് ‘മഴ’ എന്ന പേര് തന്നെ ഇട്ടിരിക്കുകയാണ് ശിശുക്ഷേമ സമിതി. 3.14 കിലോഗ്രാം ഭാരമുള്ള, പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞ് നിലവില്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ്. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ സന്ദേശം എത്തിയ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരുമെല്ലാം ഓടിയെത്തുകയായിരുന്നു. ആദ്യം ആരോഗ്യപരിശോധനകള്‍ക്കായി കുഞ്ഞിനെ തൈക്കാട് കുട്ടികളുടെയും […]

ഇടുക്കിയിലും വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ മരണം; ഇരുപത്തിനാലുകാരൻ മരിച്ചത് ചികിത്സയിലിരിക്കെ

ഇടുക്കി: വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ആശുപത്രിയില്‍ കിത്സയിലിരുന്നയാള്‍ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് കോഴിക്കോടെത്തിയത്. പിന്നീടാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ബാധിച്ചത് വെസ്റ്റ് നൈല്‍ പനി എന്ന് സ്ഥിരീകരിച്ചത്.

കാസര്‍ഗോഡ് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

  കാസര്‍ഗോഡ്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കുടക് സ്വദേശി പി എ സലീമാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. 32 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. ഇയാള്‍ കുടകിലേക്ക് രക്ഷപ്പെട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.   കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലില്‍ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് ആണ് കുട്ടിയെ ഉപേക്ഷിച്ചത്.   എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ […]

സംസ്ഥാനത്ത് എലിപ്പനി പടരാൻ സാധ്യത: അറിഞ്ഞിരിക്കാം ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചു, വെള്ളക്കെട്ടും പരിസരശുചിത്വമില്ലാത്തതുമൊക്കെ പലവിധത്തിലുള്ള പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.   ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങളാണ് ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ. സംസ്ഥാനത്ത് എലിപ്പനി മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.   എന്താണ് എലിപ്പനി? ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. എലികള്‍ക്ക് പുറമേ അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ […]

കൈവിട്ട് മഴ; ടൂറിസ്റ്റ് കേന്ദ്രങ്ങളും അടയ്ക്കാൻ തീരുമാനം; ഇനിയൊരു അറിയിപ്പ് വരെ സഞ്ചാരികള്‍ക്ക് നിയന്ത്രണം

തൃശൂര്‍: മഴ കനത്തതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായി. അതിരപ്പള്ളിയും വാഴച്ചാലും അടക്കം ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയും കാറ്റുമാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്‌, ചാവക്കാട് ബീച്ച്‌, തുമ്ബൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിയിട്ടുണ്ട്. നാളെ മുതല്‍ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ പ്രവേശനമുണ്ടായിരിക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് […]

കോട്ടയം മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ ബന്ധുക്കളെ കാത്ത് കിടക്കുന്നത് 9 മൃതദേഹങ്ങള്‍ ; എത്രയും പെട്ട‍ന്ന് ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ, ഇല്ലെങ്കിൽ 7 ദിവസത്തിനകം സംസ്കരിക്കും

ഗാന്ധിനഗർ : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോർച്ചറിയില്‍ ബന്ധുക്കളെ കാത്ത് കിടക്കുന്നത് 9 മൃതദേഹങ്ങള്‍. കോട്ടയം ജില്ല ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച്‌ ഒമ്ബതിന് എത്തിച്ച്‌ 21ന് മരിച്ച രവീന്ദ്രൻ (65), എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച്‌ 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കുംപൂരം സേതു ജോർജ് (59), ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ മൂന്നിന് എത്തിച്ച്‌ അഞ്ചിന് മരിച്ച ശ്രീധരൻ (75), പത്തനംതിട്ട ജില്ല ആശുപത്രിയില്‍ നിന്ന് മാർച്ച്‌ 27 ന് കൊണ്ടുവന്ന് […]