play-sharp-fill

കെ സുധാകരന് നിർണായകം; ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ ഇന്ന് വിധി

കൊച്ചി: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മേൽക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്നു ആവശ്യപ്പെട്ട് കെ സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ സുധാകരനെതിരെ ​ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. […]

വാഹനാപകടത്തില്‍ പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് ‘ലതഗൗതം’ കുതിച്ചുപാഞ്ഞു; സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടലിന് നിറഞ്ഞ കയ്യടി

പാലക്കാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച്‌ സ്വകാര്യ ബസ് ജീവനക്കാര്‍. പാലക്കാട് നെന്മാറ ഗോമതിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടല്‍. ഗോമതിയില്‍ വെച്ച്‌ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ പിക്കപ്പ് വാൻ നിര്‍ത്താതെ പോയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരില്‍ ഒരാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. രണ്ടാമത്തെയാളെ കൊണ്ടുപോകാൻ വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലുണ്ടായത്. ഈ സമയം ഇതുവഴി കടന്നുവന്ന ഗോവിന്ദപുരം-തൃശൂര്‍ റൂട്ടിലോടുന്ന ലതഗൗതം ബസ് സ്ഥലത്ത് […]

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന്; തിരുവല്ല നിരണം ബിലീവേഴ്‌സ്‌ കണ്‍വെൻഷൻ സെൻ്ററില്‍ അന്തിമോപചാരമര്‍പ്പിക്കാൻ ആയിരങ്ങള്‍….

കോട്ടയം: കാലംചെയ്‌ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേണ്‍ ചർച്ച്‌ കത്തീഡ്രലില്‍ വച്ച്‌ രാവിലെ 11 മണിക്കാണ് സംസ്കാരം. തിരുവല്ല നിരണം ബിലീവേഴ്‌സ്‌ കണ്‍വെൻഷൻ സെൻ്ററില്‍ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാൻ എത്തിയത്. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്കാരം നടക്കുക.9.15 ന് പൊലീസ് ഗാർഡ് ഓഫ് ഓണർ നല്‍കും. 9 മണിവരെയാണ് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദർശനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. അമേരിക്കയില്‍ വെച്ചുണ്ടായ അപകടത്തില്‍ ആണ് അത്തനേഷ്യസ് […]

സംസ്ഥാനത്തെ ലൈസൻസ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരെ നല്‍കിയ ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ.നഗരേഷിന്റെ ബെഞ്ചാണ് ഹർജികള്‍ ഇന്ന് പരിഗണിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച്‌ ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സർക്കുലർ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ലൈംഗികാധിഷേപം നടത്തിയെന്ന പരാതി; മേയര്‍ ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഡ്രൈവറായ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് വൈകിട്ട് മൂന്നുമണിക്കാണ് മൊഴി എടുക്കുക. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് കേസ് മ്യൂസിയം പൊലീസിന് കൈമാറി. കെഎസ്‌ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മേയറും എംഎല്‍എയും […]

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന വൻ റാക്കറ്റ്; വൃക്ക കച്ചവടത്തിനായി കടത്തിയത് 20 പേരെ; ഇതില്‍ ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍; സാബിത്തിന്റെ മൊഴി പുറത്ത്

കൊച്ചി: വൃക്ക കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നും ഇതില്‍ ഒരാള മാത്രമാണ് മലയാളിയെന്നും നെടുമ്പാശ്ശേരിയില്‍ പിടിയിലായ പ്രതി സാബിത്തിന്റെ മൊഴി. 19 പേര്‍ ഉത്തരേന്ത്യക്കാരായിരുന്നു. അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തി ക്കുന്നുവെന്നതില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടര്‍ന്ന് ഐ ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്. നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ നിര്‍ണായക മൊഴി. വൃക്ക ദാതാക്കളെ […]

അതിഥി തൊഴിലാളികളിൽ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍; ലക്ഷ്യം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; രണ്ട് പേർ പിടിയിൽ

ആലപ്പുഴ: അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്‌സൈസ് സംഘം. അരൂരില്‍ നിന്നാണ് എക്സൈസ് സംഘം അഥിതി തൊഴിലാളികളെ പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഘം സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് പറഞ്ഞു. ഇവരില്‍ കഞ്ചാവും, പത്ത് കിലോയിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും നിന്ന് കസ്റ്റഡിയിലെടുത്തതായും എക്‌സൈസ് അറിയിച്ചു. ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സജീവ് കുമാറാണ് പരിശോധനയില്‍ നേതൃത്വം നല്‍കിയത്. പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് […]

ചങ്ങനാശേരി മുതല്‍ നാട്ടകം വരെ കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വഴക്ക്; ഒടുവിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി ഭർത്താവ്; കാലിന് പരിക്കേറ്റ കുമരകം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ ദമ്പതികളുടെ കുടുംബവഴക്ക്. ഒടുവില്‍ ബസിന്റെ ജനലിലൂടെ റോഡിലേയ്ക്ക് ചാടി ഭര്‍ത്താവ്. എം.സി റോഡില്‍ നാട്ടകം പോളി ടെക്‌നിക്കിനു മുന്നിലായിരുന്നു സംഭവം. റോഡിലേക്ക്‌ ചാടിയതിനെ തുടര്‍ന്നു സാരമായി പരിക്കേറ്റ കുമരകം സ്വദേശി മഹേഷി (47)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്നും എറണാകുളത്തിനു പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ഭാര്യയും മക്കളോടൊപ്പം യുവാവ്‌ യാത്രചെയ്യുന്നതിനിടെയാണ് സംഭവം. ചങ്ങനാശേരി കഴിഞ്ഞതു മുതല്‍ മഹേഷും ഭാര്യയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍ […]

സ്ത്രീകളുടെ ടേക്ക് എ ബ്രേക്ക് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊല്ലം: സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പുനലൂർ ബ്ലോക്ക് ജനറല്‍ സെക്രട്ടറി കൊല്ലം ഉറുകുന്ന് സ്വദേശി ആഷിക് ബദറുദ്ദീനാണ് പിടിയിലായത്. ടേക്ക് എ ബ്രേക്ക് ശുചിമുറിയിലെ ദൃശ്യങ്ങളാണ് പകർത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ചക്രവാതചുഴിയും ന്യുനമര്‍ദ്ദ പാത്തിയും; സംസ്ഥാനത്ത് കനത്ത മഴ; കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 22 വരെ റെഡ് അലര്‍ട്ട്; കോട്ടയത്ത് മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

കോട്ടയം: കോട്ടയം, പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളില്‍ നിന്ന് വടക്കന്‍ കര്‍ണാടക വരെ ന്യുനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത […]