play-sharp-fill

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

കോട്ടയം : സ്വർണവിലയിൽ ഇടിവ്. ഇന്നലെ റെക്കോർഡ് വിലയിലെത്തിയെങ്കിലും ഇന്ന് ഒറ്റയടിക്ക് 480 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 55,120 രൂപയായിരുന്നു. സ്വർണ്ണം ഗ്രാമിന് 60 രൂപ കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണ വില സ്വർണ്ണം ഗ്രാമിന് – 6830 സ്വർണ്ണം പവന് – 54640 അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം

ചപ്പാത്തി കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു ; രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ

കാക്കനാട് : ചപ്പാത്തി കഴിച്ച്  ഭക്ഷ്യവിഷബാധയേറ്റ രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലുള്ള കടയിൽ നിന്ന് ചപ്പാത്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കട അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗമാണ് ഹോട്ടൽ പൂട്ടാൻ നിർദ്ദേശം നൽകിയത്. ഹോട്ടലിന് നഗരസഭയുടെ ലൈസൻസും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

എം സി റോഡില്‍ ഉണ്ടായ അപകടത്തിൽ  വിദ്യാർത്ഥി  മരിച്ചു. പന്തളം മെഡിക്കല്‍ മിഷൻ ജംഗ്ഷന് സമീപം ആണ് സംഭവം. ഉള്ളന്നൂർ സ്വദേശി ആദർശ് (20) ആണ് മരിച്ചത്. പറന്തല്‍ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർത്ഥിയാണ് ആദർശ്.ബൈക്ക് സ്കിഡ് ചെയ്ത് കെ എസ് ആർ ടി സി യില്‍ ഇടിക്കുകയായിരുന്നു.

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളി വയോധികയുടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ

  കൊച്ചി: കടവന്ത്രയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച ലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മനീഷ് കുമാർ താമസിച്ചിരുന്നത് ഇതിനു സമീപത്താണ്.   ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച‌ രാവിലെ മൃതദേഹം കണ്ടെത്തിയത്. കടവന്ത്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.    

കണ്ണൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം, 75 പവൻ സ്വർണം നഷ്ടപ്പെട്ടു

  കണ്ണൂർ: പെരുമ്പയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വര്‍ണം കവർന്നു. പെരുമ്പ സ്വദേശി റഫീഖിന്റെ വീട്ടിലാണ് ഇന്ന് മോഷണം നടന്നത്. പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. വീടിന്‍റെ മുൻവാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ വീടിനകത്ത് കയറിയിട്ടുള്ളത്.   സ്വര്‍ണം അടങ്ങുന്ന കവര്‍ താഴത്തെ നിലയില്‍ ഒരു അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഈ കവര്‍ അങ്ങനെ തന്നെ എടുത്ത് വീടിന്‍റെ പുറത്ത് കൊണ്ടുപോയി കൊട്ടി, ആവശ്യമുള്ളത് തെരഞ്ഞെടുക്കുകയാണ് കവര്‍ച്ചക്കാര്‍ ചെയ്തിട്ടുള്ളത്. വീടിന്‍റെ വാതില്‍ തകര്‍ക്കാനുപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കമ്പിപ്പാരയുമെല്ലാം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.   റഫീഖിന്‍റെ […]

മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു

പാലക്കാട്: മണ്ണാർക്കാട്  നഗരമധ്യത്തില്‍ കഞ്ചാവുചെടി വളര്‍ന്നു. നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ നിന്നാണ് കഞ്ചാവ് ചെടി വളർന്നത്. 25 സെന്‍റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം ചെടി പിടിച്ചെടുത്തിട്ടുണ്ട്.  

പത്തനംതിട്ടയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

  പത്തനംതിട്ട: കോന്നി പൂവൻപാറയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു. എലിമുള്ളം പ്ലാക്കൽ സ്വദേശി ശരത്ത് (23) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി പൂവൻപാറയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടം സംഭവിച്ചത്. ശരത് ഓടിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

മുട്ടലോറി മറിഞ്ഞത് കാണാന്‍ വന്ന സൈക്കിള്‍ യാത്രികനായ മധ്യവയസ്കൻ  ബസ്സിടിച്ച് മരിച്ചു

സ്വന്തം ലേഖകൻ പെരുവെമ്പ്: പാലക്കാട്-കൊടുവായൂര്‍ പാതയില്‍ തണ്ണിശ്ശേരിയില്‍ മുട്ടലോറി മറിഞ്ഞത് കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യബസ്സിടിച്ച് മരിച്ചു. തണ്ണിശ്ശേരി പനന്തൊടിക ടി. കൃഷ്ണന്‍ (63) ആണ് മരിച്ചത്. തിങ്കളാഴ്ച കൊല്ലങ്കോട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് രാവിലെ ഏഴരയോടെ മന്ദത്തുകാവില്‍ കൃഷ്ണന്‍ സഞ്ചരിച്ച സൈക്കിളില്‍ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു. നാമക്കല്ലില്‍നിന്ന് മുട്ട കയറ്റിയെത്തിയ ലോറി കൊടുവായൂരില്‍ കുറച്ച് മുട്ടയിറക്കി പാലക്കാട്ടേക്കു പോകവേയാണ് മറിഞ്ഞത്. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ ലോറിയുടെ ടയര്‍ വേറിട്ടുപോകുകയും തുടര്‍ന്ന് […]

പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി ; കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടർന്ന് ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്ബോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി; ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

കൊച്ചി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി. വധശ്രമക്കേസില്‍ കെ സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ […]