play-sharp-fill

യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി ; ആൻഡമാൻ കടല്‍ കടക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍ പെട്ടത് ; എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപേ വിമാനം വളരെ പെട്ടെന്നു താഴ്ന്നു ; വായുവിലൂടെ സാധനങ്ങള്‍ പറന്നുനടന്നു; ആകാശച്ചുഴിയില്‍ പെട്ട സിംഗപ്പൂര്‍ എയര്‍ലൈൻസ് വിമാനത്തില്‍ യാത്രക്കാര്‍ക്കുണ്ടായത് ഭീകരാനുഭവം ;ഭീകരത വെളിവാക്കി വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി:ആകാശച്ചുഴിയില്‍ പെട്ട സിംഗപ്പൂർ എയർലൈൻസ് ഫ്‌ളൈറ്റ് എസ് ക്യു 321 ലെ യാത്രക്കാർക്കുണ്ടായത് ഭീകരാനുഭവം.വെറും മൂന്നുമിനിറ്റിനകം വിമാനം പൊടുന്നനെ 6000 അടി താഴ്ന്നു. ബോയിങ് 77-300 ഇആർ വിമാനം 37,000 അടി ഉയരത്തിലാണ്( 11,300 മീറ്റർ) പറന്നുകൊണ്ടിരുന്നത്. ആകാശച്ചുഴിയില്‍ വീണതോടെ 31,000 അടിയിലേക്ക് താഴ്ന്നു. 10 മിനിറ്റോളം ഈ ഉയരത്തില്‍ തുടർന്ന ശേഷമാണ് ബാങ്കോക്കില്‍ അടിയന്തര ലാൻഡിങ് നടത്താനായി പുറപ്പെട്ടത്. വിമാനത്തില്‍ ജീവനക്കാർ പ്രഭാത ഭക്ഷണം വിളമ്ബുന്നതിനിടെയാണ് സംഭവം. ഒരു യാത്രക്കാരൻ മരിക്കുകയും, 31 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മ്യാന്മാറിന് സമീരം […]

കോട്ടയം ഇല്ലിക്കലിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവിന് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലിക്കലിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവിന് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് ദാരുണാന്ത്യം. കോട്ടയം ഇല്ലിക്കൽ പടിഞ്ഞാറെവീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷെമീർ (31)ആണ് മരണപെട്ടത്. ഇല്ലിക്കൽ പുളിക്കമറ്റം റോഡിന് സമീപമുള്ള കലുങ്കിൽ സ്കൂട്ടർ ഇടിച്ച് മറിഞ്ഞ് വെള്ളത്തിൽ വീണതിനെ തുടർന്നാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ ഖബറടക്കം ഇന്ന് {22-05-2024) വൈകുന്നേരം 3.30ന് താഴ്ത്ത്ങ്ങാടി പള്ളിയിൽ.

ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ ഫൈനലില്‍ ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്

സ്വന്തം ലേഖകൻ അഹമ്മാദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ഫൈനലില്‍. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിലെത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈബദാരാബാദ് 19.3 ഓവറില്‍ 159ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (28 പന്തില്‍ 51), ശ്രേയസ് അയ്യര്‍ (24 പന്തില്‍ 58) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികളാണ് കൊല്‍ക്കത്തയെ വിജത്തിലേക്ക് […]

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് അപകടം; ചങ്ങനാശേരിയിൽ 76കാരന് ദാരുണാന്ത്യം

ചങ്ങനാശേരി: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. ചങ്ങനാശേരി നാലുകോടി ചിറയിൽ തെങ്ങുംപള്ളിയിൽ ടി.ടി. ജോസഫാണ് (ജോയിച്ചൻ – 76) മരിച്ചത്. പായിപ്പാട് പഞ്ചായത്തിലെ നാലുകോടി കാലായിപ്പടി ജംക്‌ഷനു സമീപമായിരുന്നു അപകടം.ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ:തങ്കമ്മ ജോസഫ് (പുളിഞ്ചുമൂട്ടിൽ, വായിപ്പൂർ‌), മക്കൾ: സോണിയ, സോജി, സോമിയ. മരുമക്കൾ: മെജോ (കടംതോട് തൃക്കൊടിത്താനം), മഞ്ജു (കരിക്കണ്ടം, കുറുമ്പനാടം), ടോജി (അർത്തുശേരിയിൽ, കാവാലം).

കോട്ടയത്തെ സര്‍ക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ ; ഒപി ടിക്കറ്റ് ഇനി വീട്ടിലിരുന്ന് ബുക്ക് ചെയ്യാം ; ഇ-ഹെൽത്ത് സംവിധാനം ലഭ്യമായ കോട്ടയത്തെ ആശുപത്രികൾ ഇവയൊക്കെ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത് സംവിധാനം നടപ്പിലായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇതോടെ ആകെയുള്ള 80 ആരോഗ്യ സ്ഥാപനങ്ങളിൽ 40 ശതമാനവും ഡിജിറ്റൽ സേവനങ്ങൾ നൽകിത്തുടങ്ങി. ഈ ആശുപത്രികളിൽ ഒ.പി രജിസ്‌ട്രേഷൻ, പ്രീ ചെക്ക്, ഡോക്‌ടറുടെ കൺസൾട്ടേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി തുടങ്ങിയ എല്ലാഘട്ടങ്ങളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും. തുടർന്നുള്ള ചികിത്സകൾക്കും ഇ-ഹെൽത്ത് സംവിധാനമുള്ള മറ്റ് ആശുപത്രികളിലും തുടർ സേവനങ്ങൾ ഡിജിറ്റലായി നൽകും. രോഗിയുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യാത്മകതയും […]

ചങ്ങനാശേരിയിൽ നിയന്ത്രണം നഷ്ട‌മായ കാർ ഇടിച്ച് പുളിങ്കുന്ന് സ്വദേശിയായ 66കാരന് ദാരുണാന്ത്യം ; അപകടമുണ്ടായത് കുടുംബാംഗങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം ഹോട്ടലിൽ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങവേ

സ്വന്തം ലേഖകൻ ചങ്ങനാശേരി: നിയന്ത്രണം നഷ്ട‌മായ കാർ ഇടിച്ച് പുളിങ്കുന്ന് കണ്ണാടി കൊറത്തറ വീട്ടിൽ (ഇപ്പോൾ നാലുകോടി കൊറത്തറ) ഫിലിപ്പ് ചാക്കോ (തങ്കച്ചൻ -66) മരിച്ചു. കോട്ടയം ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ കാർ വട്ടം കറങ്ങി എതിർദിശയിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പിൽ ഇടിച്ചതിനു ശേഷം കടയ്ക്കു മുൻപിൽ നിന്ന ഫിലിപ്പിനെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമിത വേഗത്തിലെത്തിയ കാർ ഇതിനു മുൻപ് മറ്റു വാഹനങ്ങളിൽ ഇടിച്ചതായും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം ഹോട്ടലിൽ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഫിലിപ്പ് അപകടത്തിൽപ്പെട്ടത്. […]

ബോഡി ഷെയ്മിംഗ് ; ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേയെന്ന കമന്റുകള്‍;   മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയും തുറന്ന് പറഞ്ഞ് ദമ്പതികളായ ഷെമിയും ഷെഫിയും

സ്വന്തം ലേഖകൻ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്‌ളോഗേഴ്സാണ് “ടിടി ഫാമിലി”. കുടുംബത്തിന് യുട്യൂബില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണുള്ളത്. ദമ്പതികളായ ഷെമിയും ഷെഫിയുമാണ് ഈ ചാനലിന് പിന്നില്‍. പലപ്പോഴും ഇരുവർക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം ഉണ്ടായിട്ടുണ്ട്. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകള്‍ക്ക് വരാറുണ്ട്. മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദമ്പതികളിപ്പോള്‍. ഇത്തരം കമന്റുകള്‍ തുടക്കത്തില്‍ സങ്കടമുണ്ടായിരുന്നുവെന്ന് ഷെമി പറയുന്നു. ‘എനിക്ക് കുഴപ്പമൊന്നുമില്ല. ആദ്യമൊക്കെ സങ്കടമാകുമായിരുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ […]

യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് തുക 24 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കും ; വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കും ; പുതിയ മാറ്റവുമായി കെഎസ്‌ആർടിസി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നഷ്ടത്തിലായ കെഎസ്‌ആർടിസിയെ വീണ്ടെടുക്കാൻ പുത്തൻ നയം. ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്ക് മുൻഗണന നല്‍കി കൊണ്ടുള്ളതാണ് മാറ്റം. റീഫണ്ട് പോളിസികള്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയതോടെ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് കെഎസ്‌ആർടിസിയുടെ തീരുമാനം.യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങള്‍ പരിഗണിച്ചാണ് പുതിയ പരിഷ്കാരം. കെഎസ്‌ആർടിസിയുടെ ബസുകള്‍ വൈകിയതു കാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് തുക തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാൻ താമസിക്കുകയോ മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാർക്ക് തുക തിരികെ ആവശ്യപ്പെടാം. ഈ തുക 24 മണിക്കൂറിനുള്ളില്‍ തിരികെ […]

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്കാനിംഗ് മെഷീൻ തകരാറിൽ..! എംആർഐ മെഷീൻ തുടർച്ചയായി തകരാറാകുന്നതിന് പിന്നിൽ സ്വകാര്യ ലോബിയെ സഹായിക്കലോ ? എംആർഐ മെഷീൻ തകരാറിൽ ആകുന്നതോ…? തകരാറിൽ ആക്കുന്നതോ…? പിന്നിൽ “കമ്മീഷനടി” എന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം :കോടികൾ ചിലവിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ സ്കാനിങ് മെഷീൻ തകരാറിലായിട്ട് ഒരാഴ്ചയിലേറെയായി മെഡിക്കൽ കോളജിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ എംആർഐ ലാബ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.ഇവർ സ്വകാര്യ ലാബുകളെയാണ് ഒടുവിൽ ആശ്രയിക്കുന്നത്. സ്വകാര്യ ലാബുകൾ വൻ തുകയാണ് എംആർഐ സ്കാനിങ്ങിന് ഈടാക്കുന്നത്. സ്വകാര്യ ലാബുകളിൽ 7000 – 9000 രൂപ വരെ ഇടാക്കുന്ന എംആർഐ സ്കാനിങ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് 2500 രൂപ നിരക്കിൽ ലഭിച്ചിരുന്നു. എംആർഐ മെഷീൻ തുടർച്ചയായി തകരാറാകുന്നതിന് പിന്നിൽ സ്വകാര്യ ലോബിയെ സഹായിക്കാണെന്ന […]

‘നിങ്ങള്‍ ചോദിച്ചു, ഞങ്ങള്‍ തരുന്നു’ ; കെ ഫോര്‍ കൃഷ്ണ ഫാസ്റ്റ് സോംഗ് പുറത്തുവിട്ട് ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ടീം

സ്വന്തം ലേഖകൻ കൊച്ചി: പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗുരുവായൂര്‍ അമ്പലനടയില്‍ വന്‍ വിജയമാണ് ബോക്സോഫീസില്‍ നേടുന്നത് . ചിരിപ്പൂരം തീര്‍ത്താണ് പൃഥ്വിരാജിന്റെയും ബേസിലിന്റെയും ചിത്രം ഹിറ്റിലേക്ക് കുതിക്കുന്നത്. ചിത്രം ഇതിനകം ബോക്സോഫീസില്‍ 50 കോടി നേടിയെന്നാണ് ഔദ്യോഗിക വിവരം. ഇപ്പോള്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ ആവശ്യപ്പെട്ട കെ ഫോര്‍ കൃഷ്ണ ഫാസ്റ്റ് സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നേരത്തെ തന്നെ അജുവര്‍ഗ്ഗീസ് പാടിയ കൃഷ്ണ ഗാനം പുറത്തുവന്നിരുന്നെങ്കിലും ക്ലൈമാക്സില്‍ മറ്റൊരു സ്പീഡില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ആവശ്യപ്രകാരം പുറത്തുവിട്ടിരിക്കുന്നത്. […]