കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, കൊട്ടേഷൻ തുടങ്ങി നിരവധി കേസുകളില്‍ പ്രതി ; തെളളകം സ്വദേശിയായ യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി

കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, കൊട്ടേഷൻ തുടങ്ങി നിരവധി കേസുകളില്‍ പ്രതി ; തെളളകം സ്വദേശിയായ യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി

സ്വന്തം ലേഖകൻ 

കോട്ടയം: പേരൂർ, തെളളകം അമ്പലം കോളനി ഭാഗത്ത് വലിയവീട്ടിൽ ജോസ് മകൻ ബുദ്ധൻ എന്ന് വിളിക്കുന്ന ബുധലാൽ (24) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, കൊട്ടേഷൻ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.