എരുമേലിയിലും കോൺഗ്രസ് കുതിപ്പ്; കോൺഗ്രസിലെ അനിത സന്തോഷിന് 232 വോട്ടിൻ്റെ ഭൂരിപക്ഷം; ഭരണത്തിൽ സ്വതന്ത്രൻ്റെ നിലപാട് നിർണായകമാകും; അടിപതറി ഇടതു മുന്നണി
സ്വന്തം ലേഖകൻ കോട്ടയം: മന്ത്രിയും എംഎൽഎയും എല്ലാമെത്തി ശക്തമായ പ്രചരണം നടത്തിയിട്ടും എരുമേലിയിലെ ഒഴക്കനാട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തെ തോൽപ്പിക്കാനായില്ല. മികച്ച ഭൂരിപക്ഷം നേടി കോൺഗ്രസിലെ അനിതാ സന്തോഷ് വിജയം നേടി. 232 വോട്ട് ആണ് ഭൂരിപക്ഷം. 609 വോട്ടുകൾ അനിത നേടിയപ്പോൾ 377 വോട്ടുകൾ ആണ് എൽഡിഎഫ് സ്വതന്ത്ര പുഷ്പ ബാബുവിന് ലഭിച്ചത്. ആം ആദ്മി സ്ഥാനാർത്ഥി ശോഭനയ്ക്ക് 110 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തവണ 255 വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 35 വോട്ടുകൾ ആണ് നേടാൻ കഴിഞ്ഞത് എന്നത് […]