കോട്ടയം ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം; ഗോഡൗൺ പൂർണമായും കത്തിനശിച്ചു

കോട്ടയം ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം; ഗോഡൗൺ പൂർണമായും കത്തിനശിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു.

അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുലർച്ചെ 2.15 മുതൽ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും 6 മണിയോടെയാണ് ശ്രമം പൂർത്തിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനവും പൂർണമായി കത്തിനശിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ അധികൃതർ ഒഴിപ്പിച്ചിരുന്നു.