മാപ്പ് മടക്കി പോക്കറ്റില്‍ ഇട്ടാല്‍ മതി..! നാവിന് എല്ലില്ലെന്നു വച്ച് എന്തും വിളിച്ചു പറഞ്ഞശേഷം വൈകിട്ട് ഒരു മാപ്പെഴുതിയാലൊന്നും കേരളത്തിലെ പൊതു സമൂഹം അംഗീകരിക്കില്ല; വൈദികന്റെ മാപ്പ് സ്വീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാന്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് സ്വീകരിക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാന്‍. മാപ്പ് മടക്കി പോക്കറ്റില്‍ ഇട്ടാല്‍ മതി. മാപ്പ് കീശയിലെഴുതിയിട്ട് അത് കേള്‍ക്കാന്‍ നില്‍ക്കുന്ന ആളുകള്‍ കേരളത്തിലുണ്ടായിരിക്കും. പക്ഷേ, എന്നെ അതിനു കിട്ടില്ല. […]