സംസ്ഥാനത്ത് ഇന്ന്( 01/12/2022) സ്വർണവിലയിൽ വർധനവ്; 160 രൂപ വർധിച്ച് പവന് 39,000 രൂപയിലെത്തി

Spread the love

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,000 രൂപയായി.

video
play-sharp-fill

ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. നവംബര്‍ 17ന് 39,000 രൂപയിലേക്ക് എത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നു. 24ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. കഴിഞ്ഞദിവസം വീണ്ടും വില താഴ്ന്ന ശേഷം പിന്നീടുള്ള രണ്ടു ദിവസം വില ഉയരുന്നതാണ് കണ്ടത്.

കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4875

പവന്-39000