ഷാരോൺ കൊലക്കേസ്; പ്രതിയായ ഗ്രീഷ്മ സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; മുന്‍കൂട്ടി നിശ്ചയിച്ച ശുചിമുറിയില്‍നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോയത് ഉദ്യോഗസ്ഥരുടെ വീഴ്ച; രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഷാരോൺ വധശ്രമക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച്ച സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ആത്മഹത്യാശ്രമത്തില്‍ പൊലീസിന് […]