പൈകയിൽ സ്കൂട്ടറിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ച കേസ്; കുപ്രസിദ്ധ മോഷ്ടാവ് പാലാ പോലീസിൻ്റെ പിടിയിൽ; വീഡിയോ കാണാം

സ്വന്തം ലേഖിക പാലാ: സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പട്ടിക്കാട് പൂവം ചിറ ഭാഗത്ത് ചാലിയിൽ വീട്ടിൽ മാർക്കോസ് മകൻ റോയിച്ചൻ (47) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ പൈക സ്വദേശിയായ ജോസഫ് എന്നയാൾ കഴിഞ്ഞദിവസം മകളുടെ വിവാഹ ആവശ്യത്തിനായി ബാങ്കിൽ നിന്നും പിൻവലിച്ച ഒരു ലക്ഷം രൂപ തന്റെ സ്കൂട്ടറിനുള്ളിൽ വയ്ക്കുകയും, തുടർന്ന് പൈക ബി.എസ്.എന്‍.എല്‍ ഓഫീസിന് മുൻവശം വാഹനം പാർക്ക് ചെയ്തതിനുശേഷം മാറിയ സമയത്ത് റോയ് പണം മോഷ്ട്ടിച്ച് […]

കാർ വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് വിളിച്ചു വരുത്തി; യുവാവിനെ ആക്രമിച്ച്‌ വാഹനം തട്ടിയെടുത്ത് കടന്നുകളഞ്ഞു; ഈരാറ്റുപേട്ട സ്വദേശികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക ഈരാറ്റുപേട്ട: യുവാവിനെ ആക്രമിച്ച്‌ വാഹനം തട്ടിയെടുത്ത കേസിൽ നാല് പേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ സുബൈർ മകൻ മുഹമ്മദ് മുനീർ(24), ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ വീട്ടിൽ യൂസഫ് മകൻ ആഷിദ് (22), ഈരാറ്റുപേട്ട നടയ്ക്കൽ ഈല്ലക്കയം ഭാഗത്ത് ചിയാലിൽ വീട്ടിൽ ഷെരീഫ് മകൻ സുൽഫിക്കർ (30), ഈരാറ്റുപേട്ട നടയ്ക്കൽ ഈല്ലക്കയം ഭാഗത്ത് കന്നുപറമ്പിൽ വീട്ടിൽ ദിലീപ് മകൻ അജ്മൽ ഷാ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട സ്വദേശി തന്റെ […]

തരൂര്‍-ഖാര്‍ഗെ പോരാട്ടം കനക്കുന്നു; പാര്‍ട്ടിയെ നയിക്കാന്‍ മാര്‍ഗ്ഗ രേഖയുമായി ശശി തരൂരിന്റെ പത്രികാ സമര്‍പ്പണം; അഞ്ച് സെറ്റ് പത്രികയില്‍ ഒപ്പിട്ടത് അൻപത് പേര്‍; യുവാക്കളേയും സ്ത്രീകളേയും പ്രൊഫഷണലുകളേയും നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് തരൂർ…

സ്വന്തം ലേഖിക ന്യൂഡൽഹി: അൻപത് പേരുടെ പിന്തുണയോടെ ശശി തരൂര്‍ പത്രിക സമർപ്പിച്ചത് അതിശക്തമായ മത്സരം കാഴ്ച വയ്ക്കുമെന്ന് ഉറപ്പായി. 15 ഒപ്പ് കേരളത്തില്‍ നിന്നുള്ളതാണ്. ഇതില്‍ എംപിയായ എം കെ രാഘവന്‍ ഒപ്പിട്ടു. രണ്ട് മുന്‍ എംഎല്‍എമാരും. തമ്പാനൂര്‍ രവിയും ശബരിനാഥനും. 35 പേര്‍ മറ്റ് സംസ്ഥാനങ്ങളിലുള്ള നേതാക്കളാണ്. അതായത് തരൂര്‍ മികച്ച രീതിയില്‍ തന്നെ മത്സര രംഗത്ത് സജീവമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തിന് തിരിച്ചടിയായി. ഇതോടെ ഖാര്‍ഗെ അല്ലെങ്കില്‍ തരൂര്‍ രണ്ടിലൊരാള്‍ അധ്യക്ഷനാകുമെന്ന് […]

പരാതികള്‍ ഉയരുന്നു; ഡ്യൂട്ടിയില്‍ വരുമ്പോള്‍ എയര്‍ ഹോസ്റ്റസുമാര്‍ നിര്‍ബന്ധമായും അടിവസ്ത്രങ്ങള്‍ ധരിക്കണം; വിചിത്ര സര്‍ക്കുലറുമായി വിമാനക്കമ്പനി

സ്വന്തം ലേഖിക ഇസ്ലാമാബാദ്: തങ്ങളുടെ ക്യാബിന്‍ ക്രൂ ഡ്യൂട്ടിയില്‍ വരുമ്പോള്‍ അടിവസ്ത്രം തീര്‍ച്ചയായും ധരിക്കണമെന്ന വിചിത്രമായ സര്‍ക്കുലറുമായി പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്. പാക് എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തെ കുറിച്ച്‌ വിമാനക്കമ്പനിയുടെ ഫ്‌ളൈറ്റ് ജനറല്‍ മാനേജര്‍ എതിര്‍പ്പ് ഉന്നയിച്ചതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. എയര്‍ ഹോസ്റ്റസുമാര്‍ ഓഫീസില്‍ വരുമ്പോഴും ഹോട്ടലുകളില്‍ താമസിക്കുമ്പോഴും ധരിക്കുന്ന വസ്ത്രം വിമാനക്കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. യാത്ര ചെയ്യുമ്പോഴും ഹോട്ടലുകളില്‍ താമസിക്കുമ്പോഴും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ക്യാബിന്‍ ക്രൂ അശ്രദ്ധമായി വസ്ത്രം […]

പുറമേക്ക് ഇലയും വള്ളിപ്പടര്‍പ്പുംകൊണ്ട് മൂടിയ കുടിൽ ; ഉള്‍വശം ടാര്‍പോളിന്‍ ഷീറ്റിട്ട് സുരക്ഷിതമാക്കി;ലഹരിസംഘം താവളമൊരുക്കിയത് ഏക്കറുകള്‍ വരുന്ന പറമ്പിൽ വള്ളിക്കുടില്‍ ഒരുക്കി; ഉള്ളിലാകട്ടെ ന്യൂ ജെന്‍ ലഹരി വിപണനവും; തൃശൂരില്‍ പോലീസിനെ ഞെട്ടിച്ച ലഹരി സംഘത്തിന്റെ കഥയിങ്ങനെ …

തൃശ്ശൂര്‍: മയക്കുമരുന്ന് സംഘങ്ങള്‍ താവളമാക്കിയിരുന്ന ഏക്കറുകള്‍ വരുന്ന പറമ്ബില്‍ വള്ളിക്കുടില്‍ പോലീസ് കണ്ടെത്തി. അരക്കിലോമീറ്ററോളം പുല്ല് വകഞ്ഞ് ചെന്ന് എത്തിയപ്പോഴാണ് രഹസ്യമായി കെട്ടിയൊരുക്കിയ വള്ളിക്കുടില്‍ പോലീസ് ശ്രദ്ധയില്‍ പെട്ടത്. കുടിലിനകത്ത് കട്ടിലും കിടക്കയും അടക്കമുള്ള സജ്ജീകരണങ്ങളും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. പോലീസെത്തിയപ്പോഴും സ്ഥലത്ത് കുട്ടികളുണ്ടായിരുന്നു. പുറമേക്ക് ഇലയും വള്ളിപ്പടര്‍പ്പുംകൊണ്ട് മൂടിയ കുടിലിന്റെ ഉള്‍വശം ടാര്‍പോളിന്‍ ഷീറ്റിട്ട് സുരക്ഷിതമാക്കിയിരുന്നു.വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുതിര്‍ന്നവരുടെ സംഘം താവളമാക്കിയിരുന്ന വള്ളിക്കുടിലില്‍ കുട്ടികള്‍ കൂടി എത്തിത്തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈകീട്ട് ചേട്ടന്മാരെത്തുന്നതിന് മുന്നേ അനിയന്മാര്‍ എത്തും. […]

‘ഇനി കിടപ്പറയിലേക്ക് പോകുമ്പോള്‍ 200 രൂപയുടെ 15 മുദ്രപത്രങ്ങള്‍ കരുതേണ്ടി വരുമല്ലോ?’: സുപ്രീം കോടതി വിധിക്കെതിരെ മലയാളികളുടെ ദീനരോധനം; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്; ട്രോളി രസിക്കുന്നവർ അറിയേണ്ട ചിലതുണ്ട്…..!

സ്വന്തം ലേഖിക കൊച്ചി: ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നത് ബലാത്സംഗമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ മലയാളികളുടെ ദീനരോധനമാണ് നാലുപാടും പ്രത്യക്ഷമാകുന്നത്. ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണത്തിനെതിരെ കരഞ്ഞുതീർക്കുന്ന ഒരു വിഭാഗമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ‘ഇനി കിടപ്പറയിലേക്ക് പോകുമ്പോള്‍ 200 രൂപയുടെ 15 മുദ്രപത്രങ്ങള്‍ ഒരു മാസത്തേക്ക് കരുതേണ്ടി വരുമല്ലോ’ എന്ന അശ്ലീലം കമൻ്റാണ് ഇപ്പോൾ സോക്ഷാൽ മീഡിയകളില്‍ ചർച്ചയാവുന്നത്. എന്നാൽ ഇത്തരം വിധികളെ ട്രോളി രസിക്കുന്നവര്‍ ആലുവ സ്വദേശി മൊഫിയ പര്‍വീണിനെയും കോഴിക്കോട് സ്വദേശിനി […]

ഇന്നത്തെ ( 30.09.2022 ) നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം

1st Prize – ₹Rs.7,000,000/- (70 Lakh) NG 145212 Agent Name: Agency No.: Consolation Prize – ₹8,000/- NA 145212 NB 145212 NC 145212 ND 145212 NE 145212 NF 145212 NH 145212 NJ 145212 NK 145212 NL 145212 NM 145212 2nd Prize – ₹10,00,000/- [10 Lakhs] NA 162820 Agent Name: Agency No.: 3rd Prize – ₹100,000/- [1 Lakh] NA 749687 NB 627579 […]

നിരന്തരമായി വീടുസന്ദര്‍ശിച്ച്‌ ഭാര്യയെ വശീകരിച്ചു ; ചേർത്തലയിൽ കുടുംബം തകർത്തെന്നാരോപിച്ച് സി പി എം നേതാവിനെതിരെ പരാതിയുമായി മറ്റൊരു ഇടത് നേതാവ്

ചേര്‍ത്തല : തന്റെ കുടുംബം തകര്‍ത്തതായി കാട്ടി സി.പി.എം നേതാവിനെതിരെ സി.പി.ഐ പ്രവര്‍ത്തകന്‍ സി.പി.എം നേതൃത്വത്തിന് പരാതി നല്‍കി.ഗുരുതരമായ ആരോപണങ്ങളുയര്‍ത്തിയാണ് നഗരത്തിലെ കരുവമേഖലയിലെ നേതാവിനെതിരെയുള്ള പരാതി. നിരന്തരമായി വീടുസന്ദര്‍ശിച്ച്‌ ഭാര്യയെ വശീകരിച്ച്‌ കുടുംബം തകര്‍ത്തെന്നും ഇപ്പോള്‍ ഭാര്യയെ തന്നില്‍ നിന്നകറ്റി വാടക വീട്ടിലേക്കു മാറ്റിയിരിക്കുകയാണെന്നും പരാതിയിലുണ്ട്. സി.പി.എം നേതാവ് ഭാര്യക്കയച്ചതായി പറയുന്ന ഫോട്ടോകളും മെസേജുകളുമടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഇതു പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കൈമാറുമെന്നാണ് പരാതിക്കാരന്‍ അറിയിച്ചിരിക്കുന്നത്. ആത്മഹത്യയുടെ വക്കിലാണെന്നും നേതൃത്വമിടപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നായ കടിച്ചപ്പോൾ ഡോക്ടറും, നഴ്സും, അറ്റൻഡറും അകത്തേക്ക് ഓടി ; ഒരു രോ​ഗിയുടെ കൂട്ടിയിരിപ്പിനായി എത്തിയ സ്ത്രീയാണ് പരിചരിച്ചത് ; ആശുപത്രി അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും തയ്യാറായില്ല; പൂച്ചയുടെ കടിയേറ്റു കുത്തിവയ്പ്പെടുക്കാന്‍ എത്തിയ യുവതിയെ നായ കടിച്ച സംഭവത്തിൽ അധികൃതർക്കെതിരെ ആരോപണവുമായി യുവതി

തിരുവനന്തപുരം: വിഴിഞ്ഞം സർക്കാർ ആശുപത്രിക്കകത്ത് വച്ച് നായയുടെ കടിയേറ്റ യുവതിക്ക് ചികിത്സ ലഭിക്കാൻ വൈകിയതായി പരാതി. യുവതിക്ക് നായയുടെ കടിയേറ്റപ്പോൾ ഡോക്ടറും നഴ്സും അകത്തേക്ക് ഓടിക്കയറി. ആശുപത്രി അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും തയ്യാറായില്ല. മറ്റൊരു രോ​ഗിക്ക് കൂട്ടിയിരിപ്പിനായി വന്ന സ്ത്രീയാണ് യുവതിയെ പരിചരിച്ചതെന്നും പരാതിയിൽ പറയുന്നു. പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാന്‍ വന്ന ചപ്പാത്ത് സ്വദേശി അപര്‍ണയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. യുവതിയുടെ കാലിനാണ് തെരുവ് നായ കടിച്ചത്. ആശുപത്രിയുടെ ഐപി ബ്ലോക്കിൽ നിൽക്കുമ്പോഴാണ് നായയുടെ ആക്രമണം. പൂച്ച കടിച്ചതിന് രണ്ടാം ഡോസ് […]

ആധാരം തന്ത്രപൂര്‍വം കൈവശപ്പെടുത്തി, ഉടമയറിയാതെ ഈടുവെച്ച്‌ തട്ടിയത് 1.7 കോടിയിലധികം രൂപ ;തൃശൂരിൽ രണ്ടുപേര്‍ പിടിയില്‍

തൃശൂർ :കടപ്പുറം അഞ്ചങ്ങാടിയിൽ ആധാരം കൈവശപ്പെടുത്തിയ ശേഷം ബേക്കറി ഉടമ അറിയാതെ ഈടുവെച്ച്‌ 1.7 കോടി തട്ടിയ രണ്ടുപേര്‍ പിടിയില്‍. ഇത്തിക്കാട്ട് വീട്ടില്‍ ഐ.കെ. മുഹമ്മദ് (74), ഐ.കെ. അബൂബക്കര്‍ (70) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്‌.ഒ. വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. അഞ്ചങ്ങാടി രായംമരയ്ക്കാര്‍ വീട്ടില്‍ പെരിങ്ങാട്ട് പരേതനായ ഷാഹുവിന്റെയും ഭാര്യ സെഫിയയുടെയും ഉടമസ്ഥതയിലുള്ള ഭൂമിയുടെ ആധാരം ഈടുവെച്ചാണ് പ്രതികള്‍ 1.7 കോടി രൂപ കൈപ്പറ്റിയത്. ഇതിനായി ഷാഹുവിന്റെയും സഫിയയുടെയും ഒപ്പുള്‍പ്പെടെ വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തു. 2014-ലാണ് കേസിനാസ്പദമായ സംഭവം. സഫിയയുടെ വീട്ടില്‍ […]