കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയുടെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ശാരീരിക വൈകല്യം അനുഭവിക്കുന്ന യുവതിക്ക് വീൽ ചെയർ നൽകി
സ്വന്തം ലേഖിക കോട്ടയം: കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയുടെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കിംസ് കൈത്താങ് പരിപാടിയിൽ അയ്മനം പഞ്ചായത്തിലെ ശാരീരിക വൈകല്യം അനുഭവിക്കുന്ന ഹസ്നക്ക് (29, മാമ്പള്ളിൽ ഹനസ്, കുടമാളൂർ ) കോട്ടയം കിംസ് ഹെൽത്ത് അഡ്മിനിസ്ട്രേറ്റർ പ്രകാശ് മാത്യു വീൽ ചെയർ നൽകി. ആശ. ആർ ( അസിസ്റ്റന്റ് മാനേജർ – ഓപ്പറേഷൻസ് ), ആസിഫ് ഇക്ബാൽ ( അസിസ്റ്റന്റ് മാനേജർ – ഐ. ടി ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.