video
play-sharp-fill

കോവിഡ് വാക്സിനേഷന്‍; മുന്‍കരുതല്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍

സ്വന്തം ലേഖിക തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ എന്നിവര്‍ക്കാണ് മുന്‍കരുതല്‍ ഡോസ് […]

കോട്ടയം ജില്ലയില്‍ 195 പേര്‍ക്കു കോവിഡ്; 183 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 195 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 195 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 183 പേര്‍ രോഗമുക്തരായി. 4162 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 86 പുരുഷന്‍മാരും 94 […]

സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ പതിനൊന്നുകാരന്റെ തലയ്ക്ക് വെടിയേറ്റു; പ്രതിഷേധവുമായി നാട്ടുകാർ

സ്വന്തം ലേഖിക ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ട നാര്‍ത്താമലൈയില്‍ സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ പതിനൊന്നുകാരന് വെടിയേറ്റു. കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. കുട്ടി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഷൂട്ടിംഗ് പരിശീലനം നടക്കുന്ന സ്ഥലത്തിന് സമീപമാണ് കുട്ടി […]

തിരുവനന്തപുരം കലാകൗമുദി പ്രസ്സിന് തീപിടിച്ചു; പ്രിൻ്റിംഗ് ഉപകരണങ്ങൾ കത്തിനശിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: കലാകൗമുദി പ്രസ്സിന് തീപിടിച്ചു. പ്രസ്സിന് പുറകിലെ ചവറുകൂനയിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രസ്സിലെ പ്രിൻ്റിംഗ് ഉപകരണങ്ങൾ കത്തിനശിച്ചു. പ്രസ്സിന് പുറകിൽ പാർക്ക് ചെയ്തിരുന്ന ഒരു വെള്ള വാനും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. സമീപത്ത് തന്നെ ഫയര്‍ ഫോഴ്സ് […]

പി. എം. ജി. എസ്. വൈ പദ്ധതിയിൽ 3 റോഡുകൾക്ക് 7.336 കോടി രൂപയുടെ അനുമതി – ടെൻഡർ നടപടികൾ പൂർത്തിയായി തോമസ് ചാഴികാടൻ എം പി

കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സടക് യോജനയിൽ (പി. എം. ജി. എസ്. വൈ) ഉൾപ്പെടുത്തി 7.33 കോടി രൂപ ചിലവിൽ 12.28 കിലോമിറ്റർ നീളത്തിൽ നിർമ്മിക്കുന്ന 3 റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി തോമസ് ചാഴികാടൻ എം. പി […]

ഗവൺമെന്റ് കോളേജ് കോട്ടയം എൻ. എസ് എസ് ക്യാമ്പ് ‘ഉണർവ്വ് 2021’ സമാപിച്ചു

നാട്ടകം: ഗവണ്മെന്റ് കോളേജ് കോട്ടയം എൻ. എസ്. എസ് യൂണിറ്റ് നമ്പർ 15ന്റെ നേതൃത്വത്തിൽ ഡിസംബർ 24 മുതൽ 30 വരെ കോളേജിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൽ ഡോ. ആർ പ്രഗാഷ് അധ്യക്ഷത വഹിച്ച […]

സംസ്ഥാനത്ത് ഫുഡ് സ്ട്രീറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ്

സ്വന്തം ലേഖിക കോഴിക്കോട്: സംസ്ഥാനത്ത് ഫുട് സ്ട്രീറ്റ് പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്. കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് ആക്കം കൂട്ടാനാണ് പുതിയ ആശയം നടപ്പിലാക്കുന്നത്. ആദ്യ സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയിലായിരിക്കും. അടുത്ത ഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം അടക്കം കേരളത്തിലെ വിവിധ […]

പാറമ്പുഴ ബത്‌ലഹേം പള്ളിയുടെ പടിക്കെട്ടുകൾ രാത്രിയിൽ ജെസിബി ഉപയോഗിച്ച്‌ പൊളിച്ചുമാറ്റി

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയിലേക്കുള്ള പടിക്കെട്ടുകൾ പൊളിച്ചുനീക്കി. ചൊവ്വാഴ്‌ച അർധരാത്രിക്കു ശേഷമായിരുന്നു ചിലർ മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ പടിക്കെട്ട്‌ പൊളിച്ചത്‌. ഗാന്ധിനഗർ പൊലീസ്‌ കേസെടുത്തു. അതേസമയം സമീപത്തെ വീടുകളിലേക്ക്‌ വഴി വെട്ടുന്നത്‌ സംബന്ധിച്ച്‌ കോടതിയിൽ കേസ്‌ നിലവിലുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ […]

പറവൂരിലെ യുവതിയുടെ മരണം; സഹോദരിക്കായി ലുക്ക്ഔട്ട് നോട്ടീസ്

സ്വന്തം ലേഖകൻ എറണാകുളം: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തുവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. മരിച്ച വിസ്‌മയയുടെ സഹോദരി ജിത്തു സംസ്‌ഥാനം വിട്ടുകാണുമെന്ന നിഗമനത്തിലാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കൂടാതെ സംഭവത്തിന് പിന്നാലെ യുവതിയുടെ മാതാപിതാക്കളുടെ […]

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളേജ് വളപ്പില്‍ പുള്ളിപ്പുലിയിറങ്ങി

സ്വന്തം ലേഖകൻ പാലക്കാട്; കോയമ്പത്തൂർ-പാലക്കാട് ദേശീയ പാതയിലെ സ്വകാര്യ കോളേജിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. കുനിയംപൂത്തൂരിനടുത്താണ് പുലിയിറങ്ങിയത്. രണ്ടുദിവസം മുന്‍പ് പുള്ളിപ്പുലി കോളേജിനടുത്ത് നിന്ന് രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു. സിസിടിവി പരിശോധനകളില്‍ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. […]