
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 195 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
195 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 183 പേര് രോഗമുക്തരായി. 4162 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരില്‍ 86 പുരുഷന്മാരും 94 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 46 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 2360 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 345038 പേര് കോവിഡ് ബാധിതരായി. 338536 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19870 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
പാമ്പാടി-34
കോട്ടയം-28
പാലാ, മീനച്ചില്‍, മണര്‍കാട്-7
മുത്തോലി, ചങ്ങനാശേരി, തൃക്കൊടിത്താനം-6
പാറത്തോട്, നെടുംകുന്നം, മുണ്ടക്കയം, കാണക്കാരി, ഏറ്റുമാനൂര്‍, കരൂര്‍, അയര്‍ക്കുന്നം-5
കടുത്തുരുത്തി, കടപ്ലാമറ്റം-4
വാകത്താനം, എലിക്കുളം-3
അകലക്കുന്നം, എരുമേലി, ആര്‍പ്പൂക്കര, കിടങ്ങൂര്‍, കുറിച്ചി, മൂന്നിലവ്, വാഴപ്പള്ളി, അതിരമ്പുഴ, വെള്ളൂര്‍, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി- 2
തലയോലപ്പറമ്പ്, കോരുത്തോട്, മീനടം, കല്ലറ, രാമപുരം, കുമരകം, വൈക്കം, ഭരണങ്ങാനം, മേലുകാവ്, നീണ്ടൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, പായിപ്പാട്, തലപ്പലം, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പള്ളിക്കത്തോട്, കൂരോപ്പട, ഈരാറ്റുപേട്ട, വെളിയന്നൂര്‍, പനച്ചിക്കാട്, വിജയപുരം, മാഞ്ഞൂര്‍, പൂഞ്ഞാര്‍- 1







