play-sharp-fill

കുഴിമറ്റത്തെ അഭിമാന താരങ്ങളായ വിദ്യാർത്ഥികളെ അനുമോദിച്ച് കോൺഗ്രസ് പാർട്ടി

സ്വന്തം ലേഖകൻ പനച്ചിക്കാട് : എസ് എസ് എൽ സി ക്കും , +2 വിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്തിന്റെ കുഴിമറ്റം , ഹൈസ്കൂൾ വാർഡുകളിലെ 15 വിദ്യാർത്ഥികളെയാണ് മെമന്റോ നൽകി അനുമോദിച്ചത്. രണ്ടു വാർഡിലേയും കോൺഗ്രസ് കമ്മറ്റികൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോണി ജോസഫ് അനുമോദന പ്രസംഗം […]

സ്വർണ്ണവിലയിൽ നേരിയ കുറവ്; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : വിപണിയിൽ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15രൂപയാണ് കുറഞ്ഞത്. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ ; അരുൺസ് മരിയ ഗോൾഡ് – ഇന്ന് ( *31/08/2021* ) സ്വർണ്ണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു സ്വർണ്ണവില ഗ്രാമിന് : 4430 പവന് : 35440

ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; അപകടം ഇന്ന് പുലര്‍ച്ചെ; മരിച്ചത് മരട്, ചെല്ലാനം സ്വദേശികള്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി ബാബു (40), മരട് സ്വദേശി സുനില്‍ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മില്‍ട്ടണ്‍, ജോസഫ് എന്നിവരെ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്‌നിശമന സേനയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. കാറുകള്‍ ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.അപകടത്തെ തുടര്‍ന്ന് ബൈപ്പാസിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. […]

ജോളി തന്റെ ജീവന് ഭീഷണിയെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു; വെളിപ്പെടുത്തല്‍ വിവാഹമോചന ഹര്‍ജിയില്‍; ഇങ്ങനെ ഒരു സ്ത്രീയുടെ ഒപ്പം ജീവിക്കാനാവില്ല, ജോളിയുടെ മനോനില മാറ്റമില്ലാതെ തുടര്‍ന്നാല്‍ ജീവന് ഭീഷണിയാകും; ജോളിയെ കൈവിട്ട് രണ്ടാം ഭര്‍ത്താവ് ഷാജു

സ്വന്തം ലേഖകന്‍ എറണാകുളം: കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. വിവാഹ മോചന ഹര്‍ജിയിലാണ് ഷാജു ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കുടുംബകോടതിയിലാണ് ഷാജു വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. കൂടത്തായി കേസിലെ സാക്ഷികൂടിയാണ് ഇയാള്‍. കുടുംബത്തില്‍ നടന്ന മരണങ്ങളെല്ലാം മറ്റെല്ലാവരെയും പോലെ സ്വാഭാവിക മരണമെന്നാണ് വിശ്വസിച്ചത്. എന്നാല്‍ പിന്നീട് പൊലീസ് അന്വേഷണത്തിലാണ് ജോളിയാണ് കൊലപാതക പരമ്പരയ്ക്ക് പിന്നിലെന്ന് മനസ്സിലായത്. ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാന്‍ കഴിയില്ലെന്നും ഇനിയും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ അത് […]

ര​ണ്ടു മാ​സം, ഒ​രേ സ്ഥ​ലം, ഇ​രു​പ​തി​ലേ​റെ മോ​ഷ​ണം, ഇരകൾ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ; മോഷണം നടത്തുക താ​മ​സ​സ്ഥ​ലം ത​ക​ർ​ത്തു​ക​യ​റി​; മോഷണ പരമ്പര തുടരുമ്പോഴും പ്രതികളെ ഇരുട്ടിൽതപ്പി പൊലീസ്

സ്വന്തം ലേഖകൻ കൊ​ച്ചി: ര​ണ്ടു മാ​സ​ത്തി​ന​കം ഒ​രേ സ്ഥ​ല​ത്തു ഇ​രു​പ​തി​ലേ​റെ ത​വ​ണ മോ​ഷ​ണം, ഇ​നി​യും പ്ര​തി​യെ പി​ടി​ക്കാ​ൻ ക​ഴി​യാ​തെ കുഴങ്ങി പോ​ലീ​സ്. മൂ​വാ​റ്റു​പു​ഴ​യ്ക്കു സ​മീ​പം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാമ്പിലാണ് ഈ മോഷണ പരമ്പര അരങ്ങേറുന്നത്. അ​വ​സാ​ന മോ​ഷ​ണം ന​ട​ന്ന​ത് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ്. സ്വ​ർ​ണ ചെ​യി​ൻ, മൊ​ബൈ​ൽ ഫോ​ൺ തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളുമാണ് അ​തി​ഥി തൊ​ഴി​ലാ​ളി​കളിൽ നിന്ന് നഷ്ടപെടുന്നത്. അ​ഞ്ചു പേരുടെയാണ് മൊ​ബൈ​ൽ ഫോ​ൺ നഷ്ടമായത്. തി​രു​വോ​ണ​ദി​ന​ത്തി​ൽ പോ​ലും മോ​ഷ​ണം ന​ട​ന്നു. അ​തി​ഥി തൊ​ഴി​ലാ​ഴി​ക​ളു​ടെ താ​മ​സ​സ്ഥ​ലം ത​ക​ർ​ത്തു​ക​യ​റി​യാ​ണ് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും അ​ട​ക്ക​മു​ള്ള​വ തു​ട​ർ​ച്ച​യാ​യി […]

തനിക്ക് സമാധാനം തരുന്നില്ല, ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതു ജയിൽ; പൊലീസ് കെട്ടിടത്തിന് തീയിട്ട് യുവാവ്

സ്വന്തം ലേഖകൻ അഹമ്മദാബാദ്∙ ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതു ജയിലിൽ പോകുന്നതാണെന്ന് തീരുമാനിച്ച് യുവാവ് പൊലീസ് കെട്ടിടത്തിന് തീയിട്ടു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. 23 വയസ്സുകാരനായ ദേവ്ജി ചവ്ദ എന്ന യുവാവാണ് തീയിട്ടത്. ഭാര്യ നിരന്തരം വഴക്കാണ്, തനിക്ക് സമാധാനം തരുന്നില്ല. അവർക്കൊപ്പം ജീവിക്കുന്നതിലും നല്ലതു ജയിലിൽ പോകുന്നതാണെന്നും യുവാവ് പറയുന്നു. ജയിലിൽ നല്ല ഭക്ഷണം എങ്കിലും കിട്ടുമെന്നാണു യുവാവിന്റെ പക്ഷം. ഇതിനു കേസുണ്ടാക്കാനാണ് പൊലീസ് കെട്ടിടത്തിനു തീയിടാൻ യുവാവ് തീരുമാനിച്ചത്. രാജ്കോട്ടിലെ ജംനഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് ചൗകിക്ക് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി […]

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്; 132 മരണങ്ങൾ സ്ഥിരീകരിച്ചു; ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 16.74 ശതമാനം; ഇന്ന് മുതൽ രാത്രികാല കർഫ്യൂ 

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

കോട്ടയം ജില്ലയിൽ 1007 പേർക്ക് കോവിഡ്; 1601 രോ​ഗമുക്തർ; ടെസ്റ്റ് പോസിറ്റിവിറ്റി 18.69 %

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1007 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 999 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ പേർ രോഗബാധിതരായി. പുതിയതായി 5386 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.69 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 422 പുരുഷൻമാരും 439 സ്ത്രീകളും 146 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 188 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1601 പേർ രോഗമുക്തരായി. 12109 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 255276 പേർ കോവിഡ് ബാധിതരായി. 241103 പേർ […]

തൃക്കാക്കര പണക്കിഴി വിവാദം; നഗരസഭാ ചെയ‌ർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് സീൽ ചെയ്തു; നടപടി വിജിലൻസ് നിർദ്ദേശപ്രകാരം

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര പണക്കിഴി വിവാദത്തിൽ നഗരസഭാ ചെയ‌ർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് വിജിലൻസിന്റെ ആവശ്യപ്രകാരം സീൽ ചെയ്തു. നഗരസഭാ സെക്രട്ടറിയാണ് ഓഫീസ് സീൽ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തുകയും പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. നഗരസഭാ കൗൺസിലര്‍മാര്‍ കവറുമായി പോകുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച വീണ്ടും പരിശോധനയ്ക്കായി വിജിലൻസ് സംഘം എത്തിയെങ്കിലും […]

അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്; എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണം; അമേരിക്കയോട് ചൈന

സ്വന്തം ലേഖകൻ ബെയ്ജിങ്: അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും യുഎസിനോട് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിൽ നിന്ന് യുഎസ് സേനയുടെ പിൻമാറ്റത്തിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെ അവിടുത്തെ സ്ഥിതിഗതികളും ഒഴിപ്പിക്കലും സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചർച്ച ചെയ്തത്. അതേസമയം, അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നൽകുമെന്നും ചൈന ആവർത്തിച്ചു. ‘അഫ്ഗാനിലെ […]