കുഴിമറ്റത്തെ അഭിമാന താരങ്ങളായ വിദ്യാർത്ഥികളെ അനുമോദിച്ച് കോൺഗ്രസ് പാർട്ടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പനച്ചിക്കാട് : എസ് എസ് എൽ സി ക്കും , +2 വിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്തിന്റെ കുഴിമറ്റം , ഹൈസ്കൂൾ വാർഡുകളിലെ 15 വിദ്യാർത്ഥികളെയാണ് മെമന്റോ നൽകി അനുമോദിച്ചത്.

രണ്ടു വാർഡിലേയും കോൺഗ്രസ് കമ്മറ്റികൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോണി ജോസഫ് അനുമോദന പ്രസംഗം നടത്തി വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജീനാ ജേക്കബ്, എബിസൺ കെ ഏബ്രഹാം, റോയി ജോർജ് , ഇട്ടി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു. പി എം ഗീതാകുമാരി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരായ എബി പുന്നൂസ് ,അജീഷ് ആർ നായർ , ബെന്നിജോൺ തുടങ്ങിയവർ നേതൃത്വം നൽകി.