ചെറുപ്പക്കാരനായ ഭർത്താവിനെ വേണ്ട: 61 കാരനായ അമ്മായിയച്ഛനെ മതി: അമ്മായിയച്ഛനൊപ്പം ഒളിച്ചോടിയ യുവതി കോടതിയിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ

ചെറുപ്പക്കാരനായ ഭർത്താവിനെ വേണ്ട: 61 കാരനായ അമ്മായിയച്ഛനെ മതി: അമ്മായിയച്ഛനൊപ്പം ഒളിച്ചോടിയ യുവതി കോടതിയിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: പ്രണയിച്ച് വിവാഹം കഴിച്ച ചെറുപ്പക്കാരനായ ഭർത്താവിനെ ഉപേക്ഷിച്ച് , അമ്മായിയച്ഛനൊപ്പം ഒളിച്ചോടിയ യുവതി കോടതിയിൽ നടത്തിയത് നാടകീയ രംഗങ്ങൾ. പയ്യന്നൂരില്‍ മകന്റെ ഭാര്യയെയും കൊണ്ട് മുങ്ങിയ 61കാരനെയും യുവതിയെയും പൊലീസ് പിടികൂടിയിരുന്നു. അമ്മായിയപ്പനേയും മരുമകളേയും കൂടെകൊണ്ടുപോയ കുട്ടിയേയും വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മരുമകള്‍ അമ്മായപ്പനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇവര്‍ പിടിയിലായത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ടായിരുന്നു. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ.പി. ബാബുമോന്‍ എ.എസ്‌ഐ. എം.ജെ ജോസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സദന്‍, സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ കൗസല്യ എന്നീ വരടങ്ങിയ സംഘമാണ് ചാലക്കുടിയിലെത്തി പൊക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമ്മായിയപ്പനോടൊപ്പം കഴിയാനാണ് താല്‍പ്പര്യമെന്നും കോടതിയില്‍ റാണി ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് റാണിയെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു. തുടര്‍ന്ന് കുട്ടിയേയും കൂട്ടി റാണി വിന്‍സെന്റിനോടൊപ്പം പോകുകയും ചെയ്തു.

ചാലക്കുടി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ സൈബര്‍ സെല്‍ വഴി നടത്തിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചി യിലെ വിന്‍സെന്റ് (61), മകന്റെ ഭാര്യ റാണി (33) എന്നിവരാണ് ഇളയ കുട്ടി ഏഴു വയസുകാരനെയും കൊണ്ട് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നിന് നാടുവിട്ടത്.

വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിലായിരുന്നു അന്വേഷണം. ഇവര്‍ പയ്യന്നൂര്‍ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍ സിപ്പള്‍ എസ്‌ഐ പി ബാബു മോന്‍ പയ്യന്നൂര്‍ പൊലീസിന്റെ സഹായത്തോടെ നഗരത്തിലെ ലോഡ്ജുകളിലും മറ്റും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു.

മുത്തമകനായ പത്തു വയസ്സുകാരനെ ബന്ധുവീട്ടില്‍ നിര്‍ത്തിയാണ് റാണിയും ഏഴുവയസുകാരനായ ഇളയകുട്ടിയും ഭര്‍ത്യ പിതാവിനോടൊപ്പം മുങ്ങിയത്. പത്തനംതിട്ട എരുമേലി സ്വദേശിനിയായ യുവതി റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അതേ ആശുപത്രിയിലെ തന്നെ ഡ്രൈവറായ പ്രിന്‍സുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും പിണങ്ങിപ്പോയ റാണി ഇളയ കുഞ്ഞിനെയും കൂട്ടിയാണ് സ്വന്തം നാടായ എരുമേലിയിലേക്ക് പോയത്. എന്നാല്‍ പ്രിന്‍സ് ഇവരെ തിരിച്ചുവിളിക്കാന്‍ തയ്യാറല്ലാത്തതു കാരണം വിന്‍സെന്റ് ഇടപെടുകയും ഇവരെ കുട്ടിക്കൊണ്ടുപോവാന്‍ എരുമേലിയിലേക്ക് വാഹനമയക്കുകയും ചെയ്തു.

തുടര്‍ന്ന് റാണിയെയും മക്കളെയും കൊന്നക്കാട്ടെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്നു പേരെയും കാണാതായതാണെന്നായിരുന്നു വിന്‍സെന്റിന്റെ ഭാര്യ വത്സമ്മ നല്‍കിയ പരാതി.