play-sharp-fill

അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പനച്ചിക്കാട് സ്വദേശിയ്ക്ക്; ലക്ഷപ്രഭൂവായിട്ടും വിശ്വസിക്കാനാവാതെ സമ്മാന ജേതാവ്

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം വീണ്ടും കോട്ടയത്ത്. പനച്ചിക്കാട് വിറ്റ ടിക്കറ്റിനാണ് ഇക്കുറി ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കേരള സംസ്ഥാന ലോട്ടറിയുടെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ടിക്കറ്റാണ് പനച്ചിക്കാട് വിറ്റത്. 70 ലക്ഷം രൂപയാണ് ഈ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ആശാരിപ്പണിക്കാരനായ പാത്താമുട്ടം കാരയ്ക്കാട്ടുകരോട്ട് കെ.എ. ജയമോനാണ് ലോട്ടറി നറക്കെടുപ്പിൽ ഭാഗ്യം ഇപ്പോൾ ഒപ്പം നിന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഈ ടിക്കറ്റ് നറക്കെടുക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ തന്നെ ജയമോൻ ഒന്നാം സമ്മാനം ലഭിച്ചതായി അറിഞ്ഞിരുന്നു. നറക്കെടുപ്പ് കഴിഞ്ഞതിനു പിന്നാലെ […]

കാഞ്ഞിരം പാലത്തിന്റെ നിര്‍മാണത്തിൽ അഴിമതി വിജിലൻസ് അന്വേഷിക്കണം: കോൺഗ്രസ് വാർഡ് കമ്മറ്റി

സ്വന്തം ലേഖകൻ കാഞ്ഞിരം : പാലത്തിന്റെ ഒരടിയോളം താഴ്ന്നു പോയ അപ്രോച്ച് റോഡും തകർന്ന് താറുമാറായി കിടക്കുന്ന പ്രവേശന ഭാഗങ്ങളും നന്നാക്കി അപകടരഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാർപ്പ് 11,13 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം എ വേലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. റൂബി ചാക്കോ, ചെങ്ങളം രവി, സുമേഷ് കാഞ്ഞിരം,പി കെ പൊന്നപ്പൻ,എം എസ് അനിൽ, സക്കീർ ചങ്ങംപളളി, ഷൂക്കൂർ വട്ടപ്പള്ളി, എ ജെ ജോസഫ്,ബോബി മണേലൽ, പ്രോമിസ് […]

സാന്ത്വന സ്പര്‍ശം അദാലത്ത്; ലഭിച്ചത് 6711 അപേക്ഷകൾ

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 തീയതികളിൽ കോട്ടയം ജില്ലയിൽ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ പരിഗണിക്കുന്നതിനായി ലഭിച്ചത് 6711 അപേക്ഷകൾ. ഇതിൽ 4700 എണ്ണം മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലും 2011 അപേക്ഷകൾ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധി പോർട്ടലിലുമാണ് ലഭിച്ചത്. 2011 അപേക്ഷകൾ ചികിത്സാ ധനസഹായത്തിനു വേണ്ടിയുള്ളവയാണ്. സി.എം.ഒ പോർട്ടലിൽ ലഭിച്ച അപേക്ഷകൾ പരിഹാര നടപടികൾക്കായി അതത് വകുപ്പു മേധാവികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. അപേക്ഷകളിൽ സ്വീകരിച്ച പരിഹാര നടപടികൾ സംബന്ധിച്ച റിപ്പോർട്ട് വകുപ്പുമേധാവികൾ […]

നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്‌കില്‍സ് പ്രോഗ്രാം ഒരുക്കുന്നു: കോഴ്‌സിന് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് 75% വരെ സ്‌കോളര്‍ഷിപ്പ് നല്‍കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡാറ്റാ വിശ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, മെഷീന്‍ ലേണിങ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് വിത്ത് ആംഗുലര്‍, ആര്‍പിഎ യൂസിങ് യുഐ പാത്ത് എന്നീ കോഴ്‌സുകളാണ് മൈക്രോ സ്‌കില്‍സ് പ്രോഗ്രാമില്‍ നല്‍കുന്നത്. ഒരു മാസമാണ് കോഴ്‌സ് കാലാവധി. ബിരുദധാരികള്‍, ബിരുദ പഠനം നടത്തുന്നവര്‍ എന്നിവര്‍ക്ക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ 75% വരെ […]

ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക്: കളക്ട്രേറ്റിൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി

സ്വന്തം ലേഖകൻ കോട്ടയം : പതിനൊന്നാം ശമ്പള പരിഷ്ക്കരണ റിപ്പോർട്ടിലെ പ്രതിലോമകരമായ ശുപാർശകൾക്കെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക് ജില്ലയിൽ ഏറെക്കുറെ പൂർണ്ണമായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ 80 ശതമാനം ജീവനക്കാരും പണിമുടക്കി. സർവീസ് മേഖലയിൽ ജില്ലാ ഓഫീസുകളിൽ 10 മുതൽ 30 ശതമാനം ജീവനക്കാർ പണിമുടക്കിയപ്പോൾ മറ്റ് ഓഫീസുകളിൽ 65 ശതമാനത്തിലേറെ ജീവനക്കാരും പണിമുടക്കിൽ പങ്കാളികളായി എന്ന് യു.റ്റി. ഇ. എഫ്. ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യുവും കൺവീനർ നാസർ മുണ്ടക്കയവും പറഞ്ഞു. […]

കോട്ടയം നഗരസഭയിൽ മൃതദേഹങ്ങളോട് അനാദരവ്: അധികൃതരുടെ അനാസ്ഥയെ തുടർന്ന് സംസ്കരിക്കാതെ മൂന്ന് മൃതദേഹങ്ങൾ വൈദ്യുതി ശ്മശാനത്തിന് മുന്നിൽ സൂക്ഷിച്ചത് മണിക്കൂറുകളോളം: ഒരു വർഷം മുൻപ് തകരാറിലായ ജനറേറ്റർ ഇനിയും നന്നാക്കിയില്ല: മൃതദേഹങ്ങൾ സംസ്കരിച്ചത് തേർഡ് ഐ ഇടപെടലിനെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ മുട്ടമ്പലത്തെ വൈദ്യുത ശ്മശാനത്തിൽ മൃതദേഹങ്ങളോട് അനാദരവ്. വൈദ്യുതി തകരാർ ഉണ്ടാകുകയും, ജനറേറ്റർ പ്രവർത്തനരഹിതമാകുകയും ചെയ്തതാണ് സംസ്കാരം മുടങ്ങിയത്. ഉച്ചയോടെ മുട്ടമ്പലം ശ്മശാനത്തിൽ എത്തിച്ച മൂന്ന് മൃതദേഹങ്ങളാണ് സംസ്കരിക്കാൻ വൈകിയത്. സംസ്കാരം മണിക്കൂറുകളോളം താമസിച്ചതിനെ തുടർന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററെ മരിച്ചവരുടെ ബന്ധുക്കൾ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം നഗരസഭ ആരോഗ്യ വിഭാഗത്തെ ബന്ധപ്പെട്ടു. തുടർന്ന് വിഷയത്തിൽ അടിയന്തിരമായി ആരോഗ്യ വിഭാഗം അധികൃതർ ഇടപെടുകയും  ജനറേറ്റർ വാടകയ്ക്ക് എത്തിച്ച് സംസ്കാര […]

സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൂടി കോവിഡ് ; 5457 പേർക്കും സമ്പർക്കരോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 96 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂർ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂർ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസർകോട് 71 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]

കോട്ടയം ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. അതിരമ്പുഴ – 2, 6, കിടങ്ങൂർ -8, 9 വാഴപ്പള്ളി – 20, മറവന്തുരുത്ത് – 13 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 43 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 206 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ========= 1. […]

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അവശനിലയിൽ; വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട നിരാഹര സമരപ്പന്തലിൽ പെൺസ്വരം ഇടറുന്നു

സ്വന്തം ലേഖകൻ പാലക്കാട്‌ : പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അവശനിലയിൽ. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നിരാഹാര സമരത്തിലാണ് ഗോമതി. വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപമാണ് അനിശ്ചിതകാല സത്യഗ്രഹം തുടരുന്നത്. വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനാ പ്രവര്‍ത്തകരും പിന്തുണയുമായെത്തുന്നുണ്ട്. ആരോഗ്യനില വഷളായ ഗോമതിയെ പരിരോധിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടും, ആരോഗ്യ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്നുള്ള പരാതികൾ ഉയരുന്നുണ്ട്. നിരാഹാര സമരം ആറാം ദിനം പിന്നിട്ടതോടെയാണ് ഗോമതി അവശയായത്. ഗോമതിയെ ഉടൻ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കാൻ സാധ്യതയുണ്ട്. […]

നിയമന തട്ടിപ്പില്‍ പുറത്തു വന്ന ശബ്ദം മിമിക്രിക്കാരുടേതല്ല ; 15 ലക്ഷം രൂപയാണ് ജോലിക്കായി സരിത ആവശ്യപ്പെടുന്നത് ; തട്ടിപ്പിന് കൂട്ട് നിൽക്കാൻ അമ്മയും മകളോടൊപ്പം ; കുടപിടിക്കാൻ സി പി എം നേതാക്കളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമന തട്ടിപ്പില്‍ സരിതയുടേത് എന്ന നിലയിൽ പുറത്ത് വന്ന ശബ്ദം വ്യാജമല്ലെന്ന് സൂചന. ഇതോടെ നിയമന തട്ടിപ്പ് കേസിലും സോളര്‍ നായിക സരിത എസ്.നായര്‍ക്ക് കുരുക്ക് മുറുകും. ‘ഏതെല്ലാം തെളിവ് ഞാന്‍ എടുത്തു എന്നു സരിതയ്ക്കറിയാം. അത് മുന്‍കൂട്ടി കണ്ടാണ് ശബ്ദരേഖ വ്യാജമാണെന്ന പ്രതികരണം നടത്തിയത്. അതു കാര്യമാക്കുന്നില്ല. ശബ്ദരേഖ രണ്ടാഴ്ച മുന്‍പ് പൊലീസിനു കൊടുത്തിരുന്നു. കെട്ടിച്ചമച്ചതാണെങ്കില്‍ ശബ്ദം പൊലീസിനു കൊടുക്കേണ്ട കാര്യമില്ലല്ലോ ഈ ചോദ്യമാണ് നിയമന തട്ടിപ്പിനെ പുതിയ തലത്തില്‍ എത്തിക്കുന്നത്.’ നിയമന തട്ടിപ്പില്‍ പുറത്തു വന്ന ശബ്ദം […]