play-sharp-fill

ഇതാണ് പ്രതികാരം..! അച്ഛന് വേണ്ടി ഒരു മകന് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരം: കൈക്കൂലിക്കാരനെന്നു വിളിച്ച നാവു കൊണ്ട് കെ.എം മാണിയ്ക്ക് വാഴ്ത്തുപാട്ടുമായി ഇന്ന് പി.ശ്രീരാമകൃഷ്ണനെത്തും; സ്പീക്കറുടെ ഡയസ് തള്ളിമറിച്ചിട്ട കൈകൊണ്ട് കെ.എം മാണിയുടെ പൂർണകായ പ്രതിമ അനാഛാദനം ചെയ്യും; രാഷ്ട്രീയ തന്ത്രജ്ഞനായി ജോസ് കെ.മാണിയൊരുക്കിയ പ്രതികാരം

തേർഡ് ഐ ബ്യൂറോ കോട്ടയം: കേരള രാഷ്ട്രീയത്തിലെ സൈലന്റ് പ്രതികാരമാണ് നാളെ പാലായിൽ കാണാൻ പോകുന്നത്. അഞ്ചു വർഷം മുൻപ് കെ.എം മാണിയെ കള്ളനെന്നു വിളിച്ച്, നിയമസഭയിലെ സ്പീക്കറുടെ ഡയസ് ഉന്തി മറിച്ചിട്ട അതേ പി.ശ്രീരാമകൃഷ്ണൻ തന്നെ അഞ്ചു വർഷത്തിനിപ്പുറം അതേ കെ.എം മാണിയെ പുകഴ്ത്തിപ്പറഞ്ഞ് അദ്ദേഹത്തിന്റെ പ്രതിമ അനാഛാദനം ചെയ്യും. ഇത് കണ്ട് തൊട്ടടുത്ത് നിന്നു ചിരിക്കുന്നത് മറ്റാരുമാകില്ല… അച്ഛനു വേണ്ടി ഏറ്റവും മനോഹരമായി പ്രതികാരം നടപ്പാക്കിയ കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാനായ ജോസ് കെ.മാണി എന്ന മകനാവും..! കേരള യൂത്ത് ഫ്രണ്ട് […]

മണർകാട് നാലുമണിക്കാറ്റിനു സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച സംഭവം: അപകട മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി നാട്ടുകാർ; അപകടത്തിൽപ്പെട്ട ബൈക്കിനു സമീപത്തു നിന്നും വലിയ വടി കണ്ടെത്തി; ചീട്ടുകളി സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ തുടർച്ചയോ അപകടമെന്ന് സംശയം; യുവാവ് മരിച്ചത് വിവാഹം നിശ്ചയിച്ചതിനു ശേഷം

തേർഡ് ഐ ക്രൈം മണർകാട്: നാലുമണിക്കാറ്റിനു സമീപത്തു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയെന്ന് ആരോപണം. സംഭവത്തിനു പിന്നിൽ ചീട്ടുകളി സംഘങ്ങളുടെ നിർണ്ണായക ഇടപെടലുണ്ടെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസമാണ് മണർകാട് നാലുമണിക്കാറ്റിനു സമീപം തുരുത്തിപ്പറമ്പിൽ കിഴക്കേടത്ത് കെ.സി എബ്രഹാമിന്റെ മകൻ ജിബിൻ എബ്രഹാ(31)മിനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണർകാട് നാലു മണിക്കാറ്റിനു സമീപം കല്ലുപാലം ഭാഗത്ത് ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടമുണ്ടായത്. വീട്ടിലേയ്ക്കു പച്ചക്കറിയുമായി വരികയായിരുന്ന ജിബിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കിൽ […]

കോവിഡ് സർട്ടിഫിക്കറ്റ് നൽകാൻ വിളിച്ചുവരുത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതി ; പരാതി വ്യാജമെന്ന് പൊലീസ് : ഉഭയകക്ഷി സമ്മതത്തോടെയായിട്ടും പീഡന ആരോപണം ഉന്നയിച്ചത് കുറ്റകരം ; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ വ്യാജ പരാതി നൽകിയ യുവതിയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് സർട്ടിഫിക്കറ്റ് നൽകാൻ വിളിച്ചു വരുത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന് പൊലീസ് ഹൈക്കോടതിയിൽ. ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും എന്നാൽ ബന്ധുക്കൾ നിർബന്ധിപ്പിച്ചതിനെ തുടർന്നാണ് ഒരു പരാതി നൽകിയതെന്നും യുവതി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതോടെ വ്യാജ പരാതി നൽകിയ യുവതിക്കെതിരെ കേസെടുക്കാനും പൊലീസിന് ഹൈക്കോടതി ിർദ്ദേശം നൽകി. ഇതോടൊപ്പം വ്യാജപരാതി നൽകിയേേതാടെ യുവതി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കുളത്തൂപ്പുഴ ആരോഗ്യ കേന്ദ്രത്തിലെ മുൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ […]

കൈക്കൂലിയ്ക്ക് കാവൽ നിൽക്കുന്ന എഴുത്തുകാരന് തണലൊരുക്കി നഗരസഭ അധികൃതർ: കൈക്കൂലിക്കാരുടെ ഇടനിലക്കാരന്റെ താവളം നഗരസഭയുടെ മുന്നിൽ തന്നെ; ആരാലും തടയാനാവാതെ കോട്ടയം നഗരസഭയിൽ കൈക്കൂലി സംഘം തഴച്ച് വളരുന്നു; വീഡിയോ ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്ത് വന്നിട്ടും നടപടി എടുക്കാതെ ഭരണ സമിതി; ഇതൊക്കെ ആര് ആരോട് പറയാൻ?

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരം അടക്കിഭരിക്കുന്നത് കൈക്കൂലിക്കാരും കൊള്ളക്കാരും അടങ്ങുന്ന സംഘമാണ് എന്നത് പകൽ പോലെ വ്യക്തമാക്കിത്തന്ന് നഗരസഭയ്ക്കു മുന്നിൽ എഴുത്തുക്കൊള്ളക്കാരൻ നിർബാധം വിഹരിക്കുന്നു. യാതൊരു മറയുമില്ലാതെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കായി കൈക്കൂലി വിലപേശി വാങ്ങുന്ന എഴുത്തുകൊള്ളക്കാരന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടിട്ടും നഗരസഭയിലെ ഭരണക്കാർക്ക് കുലുക്കമില്ല. അപേക്ഷകൾ എഴുതി നൽകാനെന്ന പേരിൽ നഗരസഭ ഓഫിസിനു മുന്നിലെ ഗ്രില്ലിന്റെ കമ്പി ഇളക്കിമാറ്റിയ ശേഷം ഇവിടെ കുടയുമായി സ്ഥാനം പിടിച്ചിരിക്കുന്ന എഴുത്തുകൊള്ളക്കാരനെതിരെ യാതൊരു നടപടിയും ഇനിയും നഗരസഭ അധികൃതർ സ്വീകരിക്കുന്നില്ല. […]

ബിന്ദു നാട്ടിലില്ലാത്തപ്പോൾ നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് ; മറ്റുചിലരോട് പറഞ്ഞിരുന്നത് ദുബായിൽ ഹോം നേഴ്‌സെന്ന്; സ്വപ്നയെ സ്വർണ്ണക്കടത്ത് കേസിൽ പിടിച്ചപ്പോൾ ഇങ്ങനെ സ്വർണ്ണം കടത്താൻ പറ്റുമോയെന്ന് ആശ്ചര്യത്തോടെ ബിന്ദു പറഞ്ഞു : ബിന്ദുവിന്‌ സ്വർണ്ണക്കടത്ത് മാഫിയയുമായി ബന്ധമെന്ന് കേട്ട് ഞെട്ടി അയൽവാസികൾ

സ്വന്തം ലേഖകൻ ആലപ്പുഴ: സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിച്ച മാന്നാർ സ്വദേശിനിയായ ബിന്ദുവിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകളാണ്. എന്നാൽ അതിലും ഞെട്ടലിലാണ് ബിന്ദുവിന്റെ നാട്ടുകാർ.ബിന്ദു വിദേശത്തയായിരുന്നുവെന്ന് എന്ന് നാട്ടുകാർ അറിയുന്നത് കഴിഞ്ഞ ദിവസത്തെ തട്ടിക്കൊണ്ടു പോകൽ വാർത്തയറിഞ്ഞതോടെയാണ്. ബിന്ദുവിന്റെ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ വീട്ടു ജോലിക്ക് നിൽക്കുകയായിരുന്നു എന്നാണ്. ബിന്ദുവിന്റെ അമ്മയാണ് ഇക്കാര്യം അയൽക്കാരോട് പറഞ്ഞിരുന്നത്. ഓരോ മാസത്തിലും ബിന്ദു വീട്ടിലെത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. നാട്ടുകാരിൽ ചിലരോട് ബിന്ദു ദുബായിൽ ഹോം നേഴ്‌സായി ജോലി ചെയ്യുകയാണ് എന്ന് […]

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021-ന് ജെയിൻ യൂണിവേഴ്സിറ്റി വേദിയാകും

സ്വന്തം ലേഖകൻ കൊച്ചി: കർണാടകയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് ബെംഗലൂരുവിലെ ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസ് വേദിയാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായികമന്ത്രി കിരൻ റിജിജുവും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ഗെയിംസിന്റെ ആതിഥേയ സംസ്ഥാനമായി കർണാടകയെ പ്രഖ്യാപിച്ചത്. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ (എഐയു) സഹകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഗെയിംസായ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് സംഘടിപ്പിക്കുന്നത്. ഗെയിംസിന്റെ ആദ്യ പതിപ്പ് 2020 ഫെബ്രുവരിയിൽ ഭുവനേശ്വറിലാണ് നടന്നത്.  

കിളിമാനൂർ കൊട്ടാര പശ്ചാത്തലത്തിലൊരുക്കിയ പ്രിയനൊരാൾ റിലീസായി

അജയ് തുണ്ടത്തിൽ കൊച്ചി : മാർക്ക്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ച് കിളിമാനൂർ കൊട്ടാരപശ്ചാത്തലത്തിലൊരുക്കിയ ‘പ്രിയനൊരാൾ ‘ മ്യൂസിക്കൽ ആൽബം റിലീസായി . മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെയും ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെയും എഫ് ബി പേജുകളിലൂടെയാണ് റിലീസായത്. ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവർമ്മയുടെ പിൻമുറക്കാരനായ പ്രശസ്ത സംഗീത സംവിധായകൻ കിളിമാനൂർ രാമവർമ്മ, മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് സംഗീതാവിഷ്‌ക്കാരം നൽകി ആലപിച്ചിരിക്കുന്നു. ആൽബത്തിലെ ഒരു സുപ്രധാന […]

ഒന്നിച്ച് ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ, മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു ; ആര്യയും ശിവപ്രസാദും ജീവിതം അവസാനിപ്പിച്ചത് ഒന്നിക്കാൻ പറ്റില്ലെന്ന് ഉറപ്പായതോടെ : എന്നെ ചതിച്ചതാണെന്ന ആര്യയുടെ വാക്കുകളുടെ ചുരുളഴിക്കാൻ സാധിക്കാതെ പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ : പയ്യന്നൂരിൽ വാടകകെട്ടിടത്തിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവും യുവതിയും മരിച്ചു. ചീമേനി നെടുംമ്പയിലെ താമസക്കാരനുമായ ടി.രവിയുടെ മകൻ വളപ്പിൽ ഹൗസിൽ വി.കെ.ശിവപ്രസാദും (28) ഏഴിലോട് പുറച്ചേരിയിലെ രാജൻ-ഷീന ദമ്പതികളുടെ മകൾ പയ്യന്നൂർ കോളേജിലെ ഹിന്ദി ബിരുദ വിദ്യാർത്ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂർ മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടയിൽ മരിച്ചത്. പ്രണയം വിവാഹത്തിൽ കലാശിക്കാത്തതിനെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന സൂചനകളെങ്കിലും യുവതിയെ ബലമായി തീകൊളുത്തിയതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെയാണ് പയ്യന്നൂർ […]

എന്റെ ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പരിലും എന്റെ നമ്പരിലും ശവംതീനി കണക്കെ വിളിച്ച് ശല്യപ്പെടുത്തിയവരുടെ നിർമ്മിത വാർത്ത ; സ്വയം കൊഞ്ഞനം കുത്താതെ ക്വൊട്ടേഷൻ തന്ന ചേട്ടനോട്‌ പോയി ഏറ്റ കാര്യം നടന്നില്ല എന്ന് പറയുക : മാതൃഭൂമിയിലെ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ കളക്ടർ ബ്രോയെ പിന്തുണച്ച് ഭാര്യ ലക്ഷ്മി പ്രശാന്ത്

സ്വന്തം ലേഖകൻ കൊച്ചി : വാർത്തയുടെ ആവശ്യത്തിനായി വാട്‌സാപ്പിൽ സന്ദേശമയച്ച മാതൃഭൂമിയിലെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ എൻ. പ്രശാന്ത് ഐ.എ.എസിനെ പിന്തുണച്ച് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്ത് ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യൻ/മാന്യയുടെ നിർമ്മിത വാർത്തയാണ് മാതൃഭൂമിയുടെതെന്ന് ലക്ഷ്മി പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഭർത്താവിന് പിന്തുണയുമായി ലക്ഷ്മി രംഗത്ത് എത്തിയിരിക്കുന്ന ത്. ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം എന്റെ ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ […]

ജില്ലയിലെ കൊവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു: ഏറ്റുമാനൂരിലും കിടങ്ങൂരിലും കുറവിലങ്ങാട്ടും കണ്ടെയ്ൻമെൻ്റ് സോണുകൾ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ കൊവിഡ് കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 3,8,15,29,33 , കിടങ്ങൂർ – 2, 14, കുറവിലങ്ങാട് ആറ് എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 6, ചിറക്കടവ്-17, പായിപ്പാട് – 13 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 45 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 179 കണ്ടെയ്ന്‍മെന്റ് സോണുകളും 17 തദ്ദേശ സ്ഥാപന മേഖലകളിലായി […]