കൈക്കൂലിയ്ക്ക് കാവൽ നിൽക്കുന്ന എഴുത്തുകാരന് തണലൊരുക്കി നഗരസഭ അധികൃതർ: കൈക്കൂലിക്കാരുടെ ഇടനിലക്കാരന്റെ താവളം നഗരസഭയുടെ മുന്നിൽ തന്നെ; ആരാലും തടയാനാവാതെ കോട്ടയം നഗരസഭയിൽ കൈക്കൂലി സംഘം തഴച്ച് വളരുന്നു; വീഡിയോ ദൃശ്യങ്ങൾ സഹിതം  വാർത്ത  പുറത്ത് വന്നിട്ടും നടപടി എടുക്കാതെ ഭരണ സമിതി; ഇതൊക്കെ ആര് ആരോട് പറയാൻ?

കൈക്കൂലിയ്ക്ക് കാവൽ നിൽക്കുന്ന എഴുത്തുകാരന് തണലൊരുക്കി നഗരസഭ അധികൃതർ: കൈക്കൂലിക്കാരുടെ ഇടനിലക്കാരന്റെ താവളം നഗരസഭയുടെ മുന്നിൽ തന്നെ; ആരാലും തടയാനാവാതെ കോട്ടയം നഗരസഭയിൽ കൈക്കൂലി സംഘം തഴച്ച് വളരുന്നു; വീഡിയോ ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്ത് വന്നിട്ടും നടപടി എടുക്കാതെ ഭരണ സമിതി; ഇതൊക്കെ ആര് ആരോട് പറയാൻ?

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരം അടക്കിഭരിക്കുന്നത് കൈക്കൂലിക്കാരും കൊള്ളക്കാരും അടങ്ങുന്ന സംഘമാണ് എന്നത് പകൽ പോലെ വ്യക്തമാക്കിത്തന്ന് നഗരസഭയ്ക്കു മുന്നിൽ എഴുത്തുക്കൊള്ളക്കാരൻ നിർബാധം വിഹരിക്കുന്നു. യാതൊരു മറയുമില്ലാതെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കായി കൈക്കൂലി വിലപേശി വാങ്ങുന്ന എഴുത്തുകൊള്ളക്കാരന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടിട്ടും നഗരസഭയിലെ ഭരണക്കാർക്ക് കുലുക്കമില്ല. അപേക്ഷകൾ എഴുതി നൽകാനെന്ന പേരിൽ നഗരസഭ ഓഫിസിനു മുന്നിലെ ഗ്രില്ലിന്റെ കമ്പി ഇളക്കിമാറ്റിയ ശേഷം ഇവിടെ കുടയുമായി സ്ഥാനം പിടിച്ചിരിക്കുന്ന എഴുത്തുകൊള്ളക്കാരനെതിരെ യാതൊരു നടപടിയും ഇനിയും നഗരസഭ അധികൃതർ സ്വീകരിക്കുന്നില്ല.

ജനനമരണ രജിസ്‌ട്രേഷൻ നടപടികൾക്കായി നഗരസഭയിൽ എത്തുന്ന ആളുകളോട് വിലപേശി കൈക്കൂലി പണം വാങ്ങുന്നത് നഗരസഭയുടെ ഫുട്പാത്തിൽ ഇരുന്ന് അപേക്ഷ എഴുതുന്ന ആളാണ് എന്നു തേർഡ് ഐ ന്യൂസ് ലൈവ് വീഡിയോ സഹിതം പുറത്തു വിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് സ്ഥലം മാറിയ ഉദ്യോഗസ്ഥൻ്റെ പേരെടുത്തു പറഞ്ഞാണ് ഈ അപേക്ഷ എഴുത്തുകാരൻ കൈക്കൂലി വിലപേശി വാങ്ങിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രജിസ്ട്രാട്രാർക്ക് വേണ്ടി റോഡരികിലെ ഫുട്പാത്തിൽ ഇരുന്ന് കൈക്കൂലി വില പേശി വാങ്ങുന്ന അപേക്ഷ എഴുത്തുകാരന്റെ ഞെട്ടിക്കുന്ന വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നു. വീഡിയോ ഇവിടെ കാണാം..

മുൻപിരുന്ന രജിസ്ട്രാർ മാറി, അഴിമതി രഹിതനായ ഉദ്യോഗസ്ഥൻ നഗരസഭയിൽ ജോലിയ്ക്ക് എത്തിയിട്ടു പോലും കൈക്കൂലിയ്ക്കു കുടപിടിക്കുന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ നിലയ്ക്ക് നിർത്താൻ സാധിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകി അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇതുവരെയും ഇയാളെ ഇവിടെ നിന്നും മാറ്റാനോ അഴിമതിയ്ക്ക് ഇയാൾ ഇട നില നിൽക്കുന്നത് ഇല്ലാതാക്കാനോ സാധിച്ചിട്ടില്ല.

അഴിമതിക്കാർക്ക് തഴച്ച് വളരാനുള്ള അവസരമാണ് കോട്ടയം നഗരസഭയിൽ ഒരുങ്ങുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. നഗരസഭയിലെ ഒരു വിഭാഗം രാഷ്ട്രീയക്കാരും, അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേർന്നാണ് നഗരസഭയിലെ അഴിമതിക്ക് കൂട്ടു നിൽക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇത് തന്നെയാണ് സാധാരണക്കാരന് കോട്ടയം നഗരസഭയിൽ നീതി നിഷേധിക്കപ്പെടുന്നതിന്റെ പ്രധാന കാരണമെന്നും ഇപ്പോൾ പകൽ പോലെ വ്യക്തമായിരിക്കുകയാണ്.