play-sharp-fill

കൊറോണയെ അതിജീവിക്കാമോ?  ദൈവം എന്നെ അതിന് സഹായിക്കുമോ? : ഇത് എല്ലാവരും വായിക്കണമെന്നും പരമാവധി ഷെയർ ചെയ്യണമെന്ന അപേക്ഷയുമായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം : ദുരിതം നിറഞ്ഞ ഈ ദിവസങ്ങളിൽ നിങ്ങൾക്കായി കുറിക്കണമെന്നു കരുതിയ ഒരാശയം, എത്രയോ ലളിതവും ശക്തവുമായ ഭാഷയിൽ ശ്രീ ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം എന്ന മാധ്യമസുഹൃത്ത് എഴുതിയിരിക്കുന്നു. ഇത് എല്ലാവരും വായിക്കണമെന്നും പരമാവധി ഷെയർ ചെയ്യണമെന്നും അപേക്ഷയുമായി രംഗത്തെത്തിരിക്കുകയാണ് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….. ഞാൻ കൊറോണയെ അതിജീവിക്കുമോ ? ദൈവം എന്നെ അതിന് സഹായിക്കുമോ? ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം ഞാൻ ലോകത്തെ ‘ഹോമോസാപിയൻസ്’ എന്ന സ്പീഷീസിലെ 7,794,798,739 എണ്ണത്തിൽ ഒരാൾ മാത്രമാണ്. അത്രയും […]

പച്ചക്കറിയും പഴങ്ങളും ഇനി വിരൽത്തുമ്പിൽ ; ആവശ്യവസ്തുക്കൾ വീട്ടിലെത്തിക്കാൻ കലവൂരിലെ വി.എസ് വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്‌സ് ഷോപ്പ് റെഡി

സ്വന്തം ലേഖകൻ ആലപ്പുഴ : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആവശ്യവസ്തുക്കൾക്കായി ഇനി അധികം വലയേണ്ടി വരില്ല. പഴങ്ങളും പച്ചക്കറികളും ന്യായവിലയിൽ കലവൂരിലെ വി.എസ് വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്‌സ് ഷോപ്പ് വീട്ടിലെത്തിച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക് : 8590225338

ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം ; കൊറോണയെ പ്രതിരോധിക്കാൻ ഗർഭിണികൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ….,

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി. ഗർഭിണികൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ അശുപത്രി സന്ദർശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം. ഗവ. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരുമായി യാതൊരു സമ്പർക്കവും പുലർത്തരുത്. പനി, ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കണം. വൈറസ് […]

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കേണ്ട സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്നു: ഹെലികോപ്ടർ വാങ്ങുന്നതിന് ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ല: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കേണ്ട സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത്   ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ലെന്നും ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ധൂർത്ത് അവസാനിപ്പിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ വിമർശിച്ചു.   പ്രളയകാലത്ത് സർക്കാർ ജീവനക്കാരും സാധാരണ ജനങ്ങളുമുൾപ്പടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ […]

ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും നാട്ടിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു : പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ പലയിടത്തും ലോക്ക് ഡൗണുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ബ്ലെസ്സിയുടെ സ്വപ്‌ന ചിത്രമായ ആടു ജീവിതത്തിന്റെ’ ചിത്രീകരണത്തിനായി പോയ സംവിധായകൻ ബ്ലസി, നടൻ പൃഥ്വിരാജ് എന്നിവരുൾപ്പെടെ 58 പേർ ജോർദാനിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. ഇതോടെ ജോർദ്ദാനിലെ സ്ഥിതിഗതികൾ വിശദീകരിച്ച് കൊണ്ട് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യാക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ഉചിതമായ സമയവും അവസരവും വരുമ്പോൾ ഞങ്ങൾക്കും നാട്ടിലേക്ക് മടങ്ങാനാവുമെന്ന വിശ്വസിക്കുന്നുവെന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ […]

പ്രതീക്ഷയുടെ നാളുകൾ തുറക്കുന്നുവോ : റെയിൽവേയും വിമാനക്കമ്പനിയും ബുക്കിംഗ് ആരംഭിച്ചു; ലോക്ക് ഡൗൺ നീട്ടില്ലെന്ന് സൂചന

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വ്യാപനം തടയാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്ത് 21 ദിവസത്തേയ്ക്ക്് എല്ലാ ഗതാഗതവും നിശ്ചലമായിരിക്കുകയാണ്. അതിനിടയിൽ ലോ്ക്ക് ഡൗൺ നീട്ടില്ലന്ന് പ്രതീക്ഷ നൽകി റെയിൽവേയും വിമാനക്കമ്പനിയും ബുക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചത്. ഏപ്രിൽ 14നാണ് ലോക്ക് ഡൗൺ അവസാനിക്കുന്നത്. റെയിൽവേയെ കൂടാതെ സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നീ വിമാനക്കമ്പനികളാണ് ബുക്കിംഗ് ആരംഭിച്ചത്. ലോക്ക് ഡൗൺ നീട്ടില്ലെന്ന വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചതെന്ന് റെയിൽവേ അധികൃതരെ ഉദ്ധരിച്ച് […]

പതിനായിരക്കണക്കിന് ആളുകൾ മരിച്ചിട്ടും പഠിക്കാതെ ചൈന : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് വിശ്വസിക്കുന്ന വൈറ്റ് മാർക്കറ്റ് വീണ്ടും തുറന്നു ; ഈനാംപേച്ചി മുതൽ പാമ്പ് വരെ ഇവിടെ സുലഭം

സ്വന്തം ലേഖകൻ കൊച്ചി : ലോകം മുഴുവനും കൊറോണ വൈറസ് രോഗബാധയുടെ ഭീതിയിലാണ. ചൈനയിൽ ഒത്വമെടുത്ത് കൊറോണ ലോകത്തെ മുഴുവനും ദിനംപ്രതി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. വൈറസ് കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് വിശ്വസിക്കുന്ന ചൈനയിലെ വെറ്റ് മാർക്കറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി അമേരിക്കൻ ന്യൂസ് ചാനലായ ഫോകസ് ന്യൂസ് റിപ്പോർട്ട് പുറത്ത്. വവ്വാൽ, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാർക്കറ്റിൽ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടത്രെ. ലോകം മുഴുവൻ കൊടുങ്കാറ്റിന്റെ വേഗതയിൽ വ്യാപിക്കുന്ന കൊറോണ വൈറസ് ജനങ്ങളിലേക്ക് പടർന്നത് […]

കൊറോണയെ ഒതുക്കാൻ ആന്റിബോഡി ചികിത്സ കണ്ടെത്തി: കാലിഫോർണിയയിലെ ഡോക്ടറാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്

സ്വന്തം ലേഖകൻ കാലിഫോണിയ: ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിക്ക് ആൻറിബോഡി ചികിത്സ കണ്ടെത്തിയെന്ന് കാലിഫോർണിയ ഡോക്ടർ ജേക്കബ് ഗ്ലാൻവില്ലെ. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമന്റെറിയായ ‘പാൻഡെമികി ‘ലൂടെ അറിയിപ്പെടുന്ന ഡോക്ടറും ഡിസ്ട്രിബ്യൂട്ട് ബയോ എന്ന സഥാപനത്തിന്റെ   സി.ഇ.ഒയുമായ ജേക്കബ് ഗ്ലാൻവില്ലെ കോവിഡിനെ ഫലപ്രദമായി ചെറുക്കുന്ന ആൻറിബോഡി കണ്ടെത്തിയെന്നാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നു.2002ൽ സാർസ് (SARS) വൈറസിനെ നിർവീര്യമാക്കുന്നതിന് അഞ്ച് ആൻറിബോഡികൾ തന്റെ നേതൃത്വത്തിലുള്ള സംഘം പ്രയോഗിച്ചുവെന്നും അവയെ കോവിഡ്19 വൈറസിനെതിരെ ഉപയോഗിക്കാമെന്നുമാണ് ഗ്ലാൻവില്ലെ വ്യക്തമാക്കിയത്. ”SARS-CoV-2 എന്നറിയപ്പെടുന്ന ഇത് കൊറോണ വൈറസുകളുടെ വിഭാഗത്തിൽ പെട്ടതാണ്. […]

കോവിഡ്-19: കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനായി കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ സംഭാവന ഉള്‍പ്പെടെയുള്ള സഹായ പാക്കേജ് പ്രഖ്യാപിച്ചത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍, വയനാട് എന്നിവിടങ്ങളിലുള്ള ആസ്റ്ററിന്റെ ആശുപത്രികളില്‍ സര്‍ക്കാര്‍ അധികാരികള്‍ നിര്‍ദ്ദേശിച്ചയക്കുന്ന രോഗികളെ പരിചരിക്കുന്നതിനായി 750 കിടക്കകള്‍ സമര്‍പ്പിക്കും. ആസ്റ്ററിന്റെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ […]

അരി പൊടിപ്പിക്കാൻ വീട്ടിൽ നിന്നുമിറങ്ങിയ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കല്ല് കെട്ടിയ നിലയിൽ കണ്ടെത്തി ; ആത്മഹത്യയാകമെന്ന് പൊലീസ് :സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ: അരി പൊടിപ്പിക്കാൻ വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ചേർപ്പ് പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടിൽ രാമന്റെ ഭാര്യ സരസ്വതി (68)യെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കല്ല് കെട്ടിയ നിലയിൽ ആയിരുന്നു. ചെവ്വൂർ പാമ്പാൻതോടിനു സമീപത്തുള്ള ഇവരുടെ പറമ്പിലെ കുളത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ ധാന്യം പൊടിപ്പിക്കുന്ന കടയിൽ അരി ഏൽപ്പിച്ച ശേഷമാണ് പോയത്. ഉച്ചയായിട്ടും തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.ഇവരുടെ സ്വർണമാല വീട്ടിൽ ഊരി വെച്ചിട്ടുണ്ട്.എന്നാൽ ആത്മഹത്യയാകാനാണ് സാധ്യതയെന്ന് […]