video
play-sharp-fill

നികുതി വെട്ടിപ്പ്,വ്യാജരേഖ ചമയ്ക്കൽ,ആൾമാറാട്ടം ; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ സുരേഷ് ഗോപിക്കെതിരെ ചുമത്തിയിട്ടുണ്ട്. രണ്ട് ഔഡി കാറുകൾ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ഔഡി കാറുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് കേരളത്തിൽ നികുതി വെട്ടിക്കാൻ പുതുച്ചേരിയിൽ താമസിച്ചുവെന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്.2010ലും 2017ലുമായി രണ്ട് ഔഡി കാറുകളാണ് വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്തത്. രണ്ട് കാറുകളിലുമായി സുരേഷ് […]

ആന്റമാൻ പോർട്ട്‌ബ്ലെയർ സെല്ലുലാർ ജയിലിൽ മാപ്പെഴുതിയ സവർക്കർ എന്നാണ് രാജ്യസ്‌നേഹിയായി മാറിയത് ; എ. എൻ ഷംസീർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ആന്റമാനിലെ പോർബ്ലെയർ സെല്ലുലാർ ജയിലിൽ മാപ്പെഴുതിയ സവർക്കർ എന്നാണ് രാജ്യസ്‌നേഹിയായി മാറിയത് എന്ന് എ.എൻ ഷംസീർ എം.എൽ. എ. ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നവരെ നാം എതിർക്കേണ്ടത് മുസ്‌ലീം രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്നവരെ കൂട്ടുപിടിച്ചല്ലെന്നും മഹിതമായ മതനിരപേക്ഷതയിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ടായിരിക്കണമെന്നും എ.എൻ ഷംസീർ പറഞ്ഞു. നിയമസഭയിൽ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്ത് ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നവരെ മുസ്‌ലീം രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്നവരുമായി യോജിപ്പിച്ച് എതിർക്കാൻ ശ്രമം നടക്കുമ്പോൾ അത് ആർ.എസ്.എസിനും സംഘപരിവാറിനുമാണ് ഗുണകരമാകുകയെന്നും ഷംസീർ പറഞ്ഞു. ഇവിടെ […]

സ്വർണ വില കുതിക്കുന്നു

  സ്വന്തം ലേഖകൻ കൊച്ചി: സ്വർണവില കുതിച്ചു ഉയരുന്നു. കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വീണ്ടും വൻ വർധന രേഖപ്പെടുത്തി. ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ നിരക്ക്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഡിസംബർ 28 ന് 29,000 ത്തിലേക്ക് ഉയർന്ന നിരക്ക് പിന്നീട് താഴ്ന്നിട്ടില്ല. ഡിസംബർ 27ന് ഗ്രാമിന് 3,625 രൂപയും പവന് 28,920 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബർ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 […]

കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ വെട്ട്: ഒളിവിലായിരുന്ന പ്രധാന പ്രതി പൊലീസ് പിടിയിൽ

ക്രൈം സെഡ്ക് കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരിയിൽ നടന്ന ഗാനമേളയ്ക്കിടെ രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ഏറ്റുമാനൂർ അതിരമ്പുഴ പാറോലിയ്ക്കൽ പടിഞ്ഞാറ്റുംഭാഗം കരയിൽ കൈതമലതാഴെ വീട്ടിൽ ഫൈസൽ ബഷീറി(24)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. കുമാരനല്ലൂർ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരി മാധവത്ത് ക്ഷേത്രത്തിനു സമീപം നടന്ന ഗാനമേളയ്ക്കിടെ രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കേസിൽ നേരത്തെ പിടിയിലായ പാറമ്പുഴ ലക്ഷംവീട് കോളനിയിൽ മഹേഷ് (23), പാറമ്പുഴ […]

മലയാള സിനിമയിൽ പെയ്ഡ് റിവ്യൂ ഉണ്ട് , ഇപ്പോൾ അത് പാക്കേജാണ് ; സംവിധായകൻ എന്ന നിലയിൽ എനിക്ക് അവരോട് പുച്ഛമാണ് : റോഷൻ ആഡ്രൂസ്

  സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമയിൽ പെയ്ഡ് റിവ്യു സമ്പ്രദായം ഉണ്ട്. ഇപ്പോൾ അത് പാക്കേജാണ്. വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. തന്റെ തന്നെ സിനിമയായ മുംബൈ പൊലീസ് റിലീസായ സമയത്ത് ഒരു മാധ്യമത്തിൽ നിന്നും തന്നെ വിളിച്ച് ആവശ്യപ്പെട്ടത് 25000 രൂപയാണെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു. ‘മുംബൈ പൊലീസ് ഇറങ്ങിയ സമയത്ത് നിർമ്മാതാവിനെ കൊണ്ട് പണം കൊടുത്താണ് റിവ്യു എഴുതിച്ചത്. അന്ന് അവർ വാങ്ങിച്ചത് 25000 രൂപയായിരുന്നു. നല്ല റിവ്യു എഴുതാൻ അത്രയും തുക വാങ്ങിച്ച ആളുണ്ട്. പേര് […]

തോമസ് ചാണ്ടിയെ മറന്ന് നിയമസഭ ; അനുശോചനം അർപ്പിച്ചില്ല ; വിയോജിപ്പ് രേഖപ്പെടുത്തി ശബരീനാഥ്‌

  സ്വന്തം ലേഖിക തിരുവനന്തപുരം: കുട്ടനാട് എംഎൽഎയും മുൻമന്ത്രിയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കാതെ നിയമസഭ ചേർന്നതിൽ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ എംഎൽഎ കെ.എസ് ശബരീനാഥ്‌ സ്പീക്കർക്ക് കത്ത് നൽകി. ജനപ്രതിനിധിയായിരിക്കെ അന്തരിച്ചാൽ തൊട്ടടുത്ത സഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് ചരമോപചാരം അർപ്പിക്കുന്ന കീഴ് വഴക്കമാണ് ചൊവ്വാഴ്ച നടക്കാതിരുന്നത്. ഒപ്പമുണ്ടായിരുന്ന ജനപ്രതിനിധിയാണ് തോമസ് ചാണ്ടി. അദ്ദേഹത്തിന്റെ മരണ ശേഷം ആദ്യമായാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. അനുശോചനം രേഖപ്പെടുത്തുകയോ ഒരു പരാമർശം നടത്തുകയോ പോലും ഉണ്ടാകാത്ത അവസ്ഥ ദൗർഭാഗ്യകരമാണെന്നും കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും ശബരീനാഥ്‌ എം.എൽ.എ സ്പീക്കർക്ക് […]

അവിഹിതബന്ധം തുടരാൻ നിർബന്ധിച്ചു : കാമുകനെ നടി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  സ്വന്തം ലേഖകൻ ചെന്നൈ : അവിഹിത ബന്ധം തുടരാൻ നിർബന്ധിച്ച കാമുകനെ നടി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര സ്വദേശിശായ എസ്. ദേവിയാണ് (42 ) തന്റെ മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തിയത.. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വച്ച് നടിയായ എസ് ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫിലിം ടെക്‌നീഷ്യനായ എം രവി (38) ആണ് കൊല്ലപ്പെട്ടത്. ശേഷം ദേവി പൊലീസിൽ കീഴടങ്ങി. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് […]

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്‌നേഹം പഠിപ്പിക്കരുത് : ബിജെപിക്കെതിരെ തുറന്നടിച്ച് ഷാഫി പറമ്പിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം; ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ സർക്കാർ കൊണ്ടുവന്ന പ്രമേയം സഭ ചർച്ച ചെയ്യവേയായിരുന്നു ഷാഫി പറമ്പിൽ ബിജെപിക്ക് എതിരെ തുറന്നടിച്ചത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സിഖുകാരും ബുദ്ധിസ്റ്റുകളും ജൈനരുമൊക്കെ അടങ്ങുന്ന ഭാരതീയരുടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. ഇതിനെ തകർക്കാനും ഇതിന്റെ മൂല്യങ്ങളെ വേരോടെ പിഴുതെറിയാനും നടത്തുന്ന ശ്രമങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിക്കേണ്ടത് ഫാസിസം എന്നാണ്. അതിനെ എന്തു വില കൊടുത്തും ചെറുക്കാൻ നമുക്കെല്ലാവർക്കും […]

അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് വളയണം,മോദി അറിയുന്ന രീതിയിൽ വേണം സമരം നടത്താൻ : പി സി ജോർജ്

  സ്വന്തം ലേഖിക തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്ന തരത്തിൽ ഒരു സമരം ചെയ്യാൻ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് സാധിച്ചിട്ടുണ്ടോ?എന്നതിൽ സംശയമുണ്ടെന്ന് പി.സി ജോർജ് എം.എൽ.എ ചോദിച്ചു. ഒറ്റക്കെട്ടായാണ് സമരം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിർപ്പാണ് ജനങ്ങളിലുള്ളത്. കേന്ദ്ര സർക്കാറിന് മനസിലാക്കുന്ന തരത്തിലുള്ള സമരത്തിന് സംസ്ഥാനം തയാറാകണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയപോലെയാണ് ബിജെപിയുടെ കേന്ദ്ര ഭരണം.എന്ത് ചെയ്യണമെന്ന് സർക്കാരിന് തന്നെ ഒരു പിടിയുമില്ല.സമരങ്ങൾ മോദി അറിയുന്ന വിധത്തിലാകണം.അഞ്ച് ലക്ഷം പേരെ ഇറക്കി […]

റെയിൽവെയോട് ഇനി കളിക്കാൻ നിന്നാൽ പിടിവീഴും ; രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഉടൻ സിസിടിവികൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: റെയിൽവെയോട് ഇനി കളിക്കാൻ നിൽക്കണ്ട. രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഉടൻ സിസിടിവി സ്ഥാപിക്കും. 2022ഓടു കൂടി രാജ്യത്തെ മുഴുവൻ ട്രെയിൻ കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കുറ്റവാളികൾ കയറാതിരിക്കാൻ വേണ്ടിയാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക. സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകൾ സ്ഥാപിക്കുക. കുറ്റവാളികളെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്) സംവിധാനം ഉപയോഗിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് തിങ്കളാഴ്ച പറഞ്ഞു. 58,600 കോച്ചുകളിലും 6100 റെയിൽവേ സ്റ്റേഷനുകളിലും 2022 […]