
പത്തനംതിട്ട: അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ വെച്ച മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് അഴുകിയെന്ന് പരാതി. ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസർ കേടായതിനെത്തുടർന്ന് അഴുകിയത്.
ഇന്ന് രാവിലെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം കാണാനായി ഫ്രീസർ തുറന്നപ്പോള്‍ ദുർഗന്ധം വരികയായിരുന്നു. പേരിനാണ് ഫ്രീസർ ഉണ്ടായിരുന്നതെന്നും. കഴിഞ്ഞ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.മോർച്ചറിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത് 24 മണിക്കൂറിന് ശേഷമായിരുന്നുവെന്ന് സൂപ്രണ്ട് ഡോ. രചന ചിദംബരം പ്രതികരിച്ചു. ഫ്രീസറുകള്‍ക്ക് തകരാറില്ല.സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്തു പരിചയം ഇല്ലാത്തതുകൊണ്ടും ആണ് ഡോക്ടർ പോസ്റ്റ്‌മോർട്ടത്തില്‍ നിന്ന് പിന്മാറിയത്. കൂടുതല്‍ വിദഗ്ധരായ സംഘം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും സൂപ്രണ്ട് പറഞ്ഞു.







