മഞ്ചേശ്വരത്ത് വത്സൻ തില്ലങ്കേരിക്കായി ആർ.എസ്.എസ് ; സുരേന്ദ്രനായി സമ്മർദം ചെലുത്തി ദേശീയ നേതൃത്വം

സ്വന്തം ലേഖിക കാസർകോട്: മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി ശബരിമല പ്രക്ഷോഭത്തിലൂടെ കൂടുതൽ ശ്രദ്ധേയനായ കണ്ണൂരിലെ പ്രമുഖ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പേര് ആർ.എസ്.എസ് നിർദേശിച്ചതായി സൂചന. ആർ.എസ്.എസ് നീക്കം ഫലിച്ചാൽ അദ്ദേഹം സ്ഥാനാർത്ഥിയാവും. ഇന്ന് രാവിലെ കുമ്പളയിൽ ബി.ജെ.പി ജില്ലാ ഭാരവാഹികൾ യോഗം ചേർന്നെങ്കിലും സ്ഥാനാർത്ഥി ചർച്ചകൾ ഉണ്ടായില്ല. ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ഇന്ന് ഡൽഹിയിൽ പ്രഖ്യാപിക്കുമെന്നും അറിയുന്നു. പ്രാദേശിക ഘടകത്തിന്റെ വികാരം ഉൾക്കൊണ്ട് മഞ്ചേശ്വരം മണ്ഡലത്തിൽ തന്നെയുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കണോ അതല്ല പുറത്തുനിന്നുള്ള ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കണോ എന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പം നിഴലിക്കുന്നത്. ബി.ജെ.പി […]

ഇബ്രാഹീംകുഞ്ഞിന് കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലം നിർമാണത്തിൽ മന്ത്രിയ്ക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നുവെന്ന് വിജിലൻസ്

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിന് കുരുക്ക് മുറുകുന്നു. മുൻ മന്ത്രിക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നുവെന്നും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയായ ടി ഒ സൂരജ് അദ്ദേഹത്തിനെതിരേ മൊഴി നൽകിയിട്ടുണ്ടെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ വിജിലൻസ് വ്യക്തമാക്കി. കരാറുകാരനു മന്ത്രി മുൻകൂർ പണം നൽകിയത് ഗൂഢലക്ഷ്യത്തോടെയാണ്. പലിശയിളവ് നൽകിയതിലൂടെ സർക്കാറിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസിൽ ഇബ്രാഹീം കുഞ്ഞിന്റ് പങ്ക് അന്വേഷിക്കുന്നുണ്ടെന്നു വിജിലൻസ് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ […]

ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കുന്ന ധൃതി ഫ്‌ളാറ്റ് പൊളിക്കാനില്ലേ? : ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാർ

സ്വന്തം ലേഖിക പത്തനംതിട്ട: മരട് ഫ്‌ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധനങ്ങളും ശക്തമായി തന്നെ നടക്കുന്നുണ്ട്. മരട് ഫ്‌ലാറ്റ് വിഷയം പുകയുമ്‌ബോൾ സർക്കാരിനെതിരെ ഒളിയമ്ബുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ രംഗത്തെത്തിയിരിക്കുകയാണ്. യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനമാകില്ല, മരടിലേതും സുപ്രീംകോടതി വിധി തന്നെയാണെന്ന പ്രതികരണവുമായണ് എ പദ്മകുമാർ രംഗത്തെത്തിയിരിക്കുന്നത്. ശബരിമല യുവതി പ്രവേശന വിധി തിടുക്കത്തിൽ നടപ്പിലാക്കിയ സർക്കാർ മരട് ഫ്ളാറ്റ് പൊളിക്കലിനോട് മുഖം തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വോത്ഥാനം എന്നത് പിന്നോക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയർന്ന് വരേണ്ട പ്രശ്നമാണ്. ബിന്ദുവും […]

എന്റെ അനുഭവം ഇനി ഒരു മക്കൾക്കും ഉണ്ടാകരുത് ; വീടുകളിലെ അസൗകര്യം പഠനത്തിന് തടസമാകില്ല ; വിദ്യാർത്ഥികൾക്ക് പഠനമുറി പദ്ധതിയുമായി മന്ത്രി എ.കെ. ബാലൻ

സ്വന്തം ലേഖിക തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങൾക്കിടയിലെ വിദ്യാർത്ഥികൾക്ക് പഠനമുറി എന്ന പദ്ധതിയുമായി മന്ത്രി എകെ ബാലൻ. തന്റെ കുട്ടിക്കാലത്തെ അനുഭവം കൂടി പങ്കുവെച്ചാണ് അദ്ദേഹം വിദ്യാർത്ഥികളുടെ പഠനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത്. കുട്ടിക്കാലത്ത് വീട്ടിലിരുന്ന് പഠിക്കുമ്‌ബോൾ ഞാനും ഒരു പഠനമുറി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ആ കാലത്ത് അതൊരു സ്വപ്നം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുട്ടിക്കാല അനുഭവം വെളിപ്പെടുത്തിയത്. സമാനമായ ആഗ്രഹം സൂക്ഷിക്കുന്ന എത്രയോ വിദ്യാർത്ഥികളും അന്ന് ചുറ്റും ഉണ്ടായിരുന്നു. ആ അവസ്ഥയിൽ നിന്നും കേരളം ഒരുപാട് മാറിയെങ്കിലും പട്ടികജാതി വിഭാഗക്കാർക്കിടയിൽ ഇപ്പോഴും […]

മരട് നഗരസഭയിൽ അധികാരത്തർക്കം ; സർക്കാർ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നഗരസഭ ഭരണസമിതി രംഗത്ത്

സ്വന്തം ലേഖിക കൊച്ചി: മരടിൽ ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികൾ തുരുന്നതിനിടെ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. മരട് ഫ്ളാറ്റ് വിഷയത്തിൽ സുപ്രിംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ളാറ്റ് പൊളിപ്പിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. നിലവിലുള്ള നഗരസഭ സെക്രട്ടറിയെ മാറ്റിയായിരുന്നു നിയമനം. ഫ്ളാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഇത് ഭരണ സ്തംഭനമാണെന്നും ചൂണ്ടിക്കാട്ടി സർക്കാറിന് നഗരസഭാ കത്തയച്ചു. ഫ്ളാറ്റ് പൊളിക്കലിനുള്ള തുടർ നടപടിയുമായി സബ്കളക്ര് മുന്നോട്ട് പോകുന്നതിനിടെയാണ് നഗരസഭ ഭരണസമിതി […]

പെറ്റമ്മയെ കുത്തിക്കൊന്ന കേസിൽ മകന് ജീവപര്യന്തം തടവും 75000 രൂപ പിഴയും

സ്വന്തം ലേഖിക കുമ്പള: അമ്മയെ കുത്തിക്കൊന്ന കേസിൽ മകന് ജീവപര്യന്തം തടവും 75,000 പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യെ കൊലപ്പെടുത്തിയ കേസിൽ മകൻ അനിൽകുമാരിനെ (38) യാണ് കാസർകോട് ജില്ലാ അഡീ. സെഷൻസ് (മൂന്ന്) ജഡ്ജ് പി കെ നിർമല ശിക്ഷിച്ചത്. കഴിഞ്ഞ ദിവസം കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. പിഴയടച്ചാൽ പിഴ സംഖ്യയിൽ നിന്ന് 25,000 രൂപ പത്മാവതിയുടെ മകൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധികം തടവ് അനുഭവിക്കണം. 2015 […]

ചിന്നക്കനാൽ ഭൂമി കൈയ്യേറ്റം ; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റവന്യൂ മന്ത്രി റദ്ദാക്കി

സ്വന്തം ലേഖിക തൊടുപുഴ: ചിന്നക്കനാൽ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റവന്യൂ മന്ത്രി റദ്ദാക്കി. അന്വേഷണസംഘത്തിലെ പത്തുപേരെയും തിരിച്ചുവിളിച്ച നടപടി ഏറെ വിവാദമായതോടെയാണ് ഇ.ചന്ദ്രശേഖരന്റെ ഇടപെടൽ. ഇവരെ വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ദേവികുളം സബ് കളക്ടർ രേണുരാജിനെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് ചിന്നക്കനാൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തിൽ നിന്ന് തിരിച്ചുവിളിച്ചത്. മൂന്നാറിൽ എൺപതിലധികം കയ്യേറ്റങ്ങൾ ഒഴിപ്പിച്ച രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലംമാറ്റിയത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ്് ജോയ്‌സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും […]

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പർ ഒക്‌ടോബർ ഒന്നു മുതൽ പ്രവർത്തന രഹിതമാകും

സ്വന്തം ലേഖിക മുംബൈ: ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡ് ഒക്‌ടോബർ 1 മുതൽ പ്രവർത്തന രഹിതമാകും.ആധാർനമ്പറുമായി ബന്ധിപ്പിക്കാൻ ഇനി മൂന്നുദിവസംകൂടി മാത്രം. സെപ്തംബർ 30 വരെയാണ് നിലവിൽ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജൂലൈയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഇത് സംബന്ധമായ നിയമഭേദഗതി പ്രഖ്യാപിച്ചത്. പാൻനമ്പർ പ്രവർത്തനരഹിതമായാലുള്ള തുടർ നടപടികൾ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോർഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ, പാൻനമ്ബർ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ പിന്നീട് കഴിയാതെവരും. അതേസമയം, ആദായനികുതി റിട്ടേൺ നൽകാൻ ആധാർനമ്പർ നൽകിയാൽ മതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുമുണ്ട്. ഇവർക്ക് പാൻ ഇല്ലെങ്കിൽ ആധാറിൽ നിന്നുള്ള വിവരങ്ങൾ […]

കുഞ്ഞിന്റെ അസാധാരണമായ വളർച്ച ; അബോർഷൻ നടത്താൻ യുവതിയ്ക്ക് ഹൈക്കോടതിയുടെ അനുമതി

സ്വന്തം ലേഖിക കൊച്ചി : കൃത്രിമ ബീജസങ്കലനത്തിലൂടെയുണ്ടായ ഗർഭം അവഗണിക്കാനാവാത്ത കാരണമുള്ളതിനാൽ 20 ആഴ്ചകൾ കഴിഞ്ഞത് കണക്കിലെടുക്കാതെതന്നെ അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. 37-ാം വയസ്സിൽ കൃത്രിമ ബീജസങ്കലനത്തിലൂടെ (ഐവിഎഫ്) ധരിച്ച ഗർഭം തുടരുന്നതും പ്രസവിക്കുന്നതും അമ്മയുടെ ജീവഹാനിക്കുവരെ കാരണമാകുമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ ഹർജിയിലാണ് കൊല്ലം കോട്ടയ്ക്കകം സ്വദേശിനിക്ക് അനുകൂലമായി ജസ്റ്റിസ് പി ബി സുരേഷ് കുമാർ ഉത്തരവിറക്കിയത്. ഗർഭം അലസിപ്പിക്കുന്നത് യുവതിയുടെ ജീവൻ അപകടത്തിലാക്കുമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് സർക്കാരിനുവേണ്ടി ഹാജരായ ഗവ. പ്ലീഡർ ബി വിനീതാ ഹരിരാജ് കോടതിയിൽ ഹാജരാക്കി. […]

കേരളത്തിൽ നിന്ന് മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിൻ സർവീസിന് നാളെ തുടക്കം

സ്വന്തം ലേഖിക ബെംഗളൂരു: കേരളത്തിൽ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിൻ സർവീസ് നാളെ മുതൽ ആരംഭിക്കും. കൊച്ചുവേളി- ബംഗലൂരു പ്രതിദിന എക്സ്പ്രസ് ട്രെയിൻ (16315-16) നാളെ മൈസൂരുവിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ 10.15ന് മൈസൂരു റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ സംസ്ഥാനത്തെ നഗരങ്ങളിൽ നിന്നും മൈസൂരുവിലേക്കു പോകണമെങ്കിൽ ബസിൽ യാത്രചെയ്യണമായിരുന്നു. അല്ലെങ്കിൽ ബംഗളൂരുവിൽ ട്രെയിനിറങ്ങി പാസഞ്ചർ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് […]