play-sharp-fill

ഇതാണ് മാതൃകാ അദ്ധ്യാപിക; കുട്ടികൾക്ക് ഉയർന്ന മാർക്ക് കിട്ടാൻ പുസ്തകത്തിൽ വയ്ക്കാൻ കൃപാസനം പത്രം വിതരണം ചെയ്തു; സർക്കാർ സ്കൂൾ അദ്ധ്യാപിക തെറിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: സ്കൂളിന് നൂറ് ശതമാനം വിജയം നേടാനും , കുട്ടികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ പാഠപുസ്തകത്തിൽ വയ്ക്കാനും  സർക്കാർ സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്ത് ഒരു മാതൃകാ അദ്ധ്യാപിക…! പട്ടണക്കാട് എസ്സിയു ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂസഫിന എന്ന അധ്യാപികയാണ് സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്തത്. ഇതേ തുടർന്ന് അദ്ധ്യാപികയെ സ്ഥലം മാറ്റി. അധ്യാപിക എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൃപാസനം പത്രം നല്‍കിയത്. പത്രം പുസ്തകങ്ങളോടൊപ്പം സൂക്ഷിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കുട്ടികള്‍ […]

ഹോണടിച്ചാൽ ഇനി പിഴ ആയിരം രൂപ: കർശന നടപടിയുമായി കേരള പൊലീസ്; മുന്നറിയിപ്പ് ഫെയ്സ് ബുക്കിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തോന്നുംപടി ഹോണടിച്ച് ആളുകളെ വെറുപ്പിക്കുന്നവർക്ക് കർശന നടപടിയുമായി കേരള പൊലീസ്. വാഹനമോടിമ്പോൾ ശ്രദ്ധിച്ച്‌ ഹോണടിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിടിവീഴും. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ വരെയാണ് പിഴ. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ട്രാഫിക് സിഗ്‌നല്‍ കാത്തു കിടക്കുന്നവര്‍, റയില്‍വെ ഗേറ്റില്‍, ട്രാഫിക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരെ നാം കാണാറുണ്ട്. […]

കാസർകോട് വീണ്ടും തട്ടിക്കൊണ്ടു പോകൽ: സ്കൂൾ വിദ്യാർത്ഥിയ്ക്ക് പിന്നാലെ പ്രവാസി യുവാവിനെയും തട്ടിക്കൊണ്ടു പോയി; സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘം എന്ന് സൂചന

ക്രൈം ഡെസ്ക് കാസർകോട് : സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ കാസർകോട് വീണ്ടും തട്ടിക്കൊണ്ട് പോകൽ നാടകം. പള്ളിയില്‍ നിന്നും നിസ്‌കരിച്ച്‌ കാറിനടുത്തേക്ക് പോവുകയായിരുന്ന പ്രവാസി യുവാവിനെയാണ് രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷിറിയയിലെ സിദ്ദീഖിനെ (34)യാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ബന്തിയോട് ടൗണിലെ പള്ളിക്ക് സമീപം വെച്ചാണ് സംഭവം.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ആള്‍ട്ടോ കാറിലും മറ്റൊരു കാറിലുമാണ് സംഘമെത്തിയത്. സിദ്ദീഖിനെ നേരത്തെ തന്നെ സംഘം നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാനുള്ള കാരണം ഇതുവരെ […]

അമ്പൂരി കൊലപാതകം: നിർണ്ണായക തെളിവായി കൊല്ലാനുപയോഗിച്ച കയറും രാഖിയുടെ ചെരുപ്പും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പുരോഗമിക്കുന്നു

ക്രൈം ഡെസ്ക് തിരുവനന്തപുരം: കാമുകിയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി കുഴിച്ചിട്ട പട്ടാളക്കാരനും സഹോദരനും സുഹൃത്തിനും കുരുക്ക് മുറുകുന്നു. കേസിൽ  രാഖിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. പ്രതികളെ വ്യാഴാഴ്ച മൃതദേഹം കണ്ടെടുത്ത അമ്പൂരിയിലെ വീട്ടിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തൊണ്ടി വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തത്. വീടിന്റെ സ്റ്റെയര്‍കേസിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്ന കയര്‍ പ്രധാനപ്രതി അഖിലാണ് പൊലീസിന് കാണിച്ചുകൊടുത്തത്. കൊല്ലപ്പെട്ട രാഖിയുടേത് എന്ന് കരുതുന്ന ചെരുപ്പും സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരുപുറം പുത്തന്‍കട ജോയ് […]

മെഡിസെപ്പ് : അപാകതകൾ പരിഹരിക്കുക – ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്ന് ഡി സി സി  പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. സർക്കാർ വിഹിതമില്ലാതെയും വേണ്ടത്ര ആശുപത്രികൾ ഇല്ലാതെയും പദ്ധതി നടപ്പിലാക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് ഫെർബിറ്റ് , ജില്ലാ സെക്രട്ടറി ബോബിൻ വി .പി . , സംസ്ഥാന സെക്രട്ടേറിയറ്റ് […]

ക്യാമറ കണ്ട് കാർ ബ്രേക്ക് ചെയ്തു: കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം: കാറിന് പിന്നിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; അപകടത്തിൽ ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കാറിന് പിന്നിലിടിച്ച് മറിഞ്ഞു. വേഗ നിയന്ത്രണ ക്യാമറ കണ്ട് വേഗം കുറയ്ക്കാൻ കാർ ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോറിക്ഷ പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് സൂചന. അപകടത്തിൽ ആർക്കും പരിക്കില്ല. ഓട്ടോറിക്ഷയിൽ നാല് പേരാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 5.45 ന്  കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് മണിപ്പുഴയിലേയ്ക്ക് വരികയായിരുന്നു നാലംഗ സംഘമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഈ സമയം മുന്നിൽ പോയ കാറിന് പിന്നിൽ ഓട്ടോറിക്ഷ തട്ടി. സുമംഗലി ഓഡിറ്റോറിയത്തിന് മുന്നിൽ […]

ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗം ജയിംസ് പുത്തൻപുരയിൽ അടക്കം പ്രമുഖർ ബി.ജെ.പിയിൽ ചേർന്നു

സ്വന്തം ലേഖകൻ കോട്ടയം:- ബി.ജെ.പിമെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി വിവിധ തുറകളിൽ നിന്നുള്ളവർ ബി.ജെ.പിയിൽ അംഗങ്ങളായി ചേർന്നു .ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള കോട്ടയം ജില്ലയിലെ പ്രമുഖ ഓർത്തഡോക്സ് ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളും , അൽമായവേദിയുടെ അധ്യക്ഷനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനിൽ നിന്നും അംഗത്വം സ്വീകരിച്ചു . ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗം ജയിംസ് പുത്തൻപുരയിൽ ,മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മനേജ്മെന്റ് ട്രസ്റ്റി സന്തോഷ് മൂലയിൽ ,ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽമായവേദി പ്രസിഡന്റ് കെ.വി എബ്രഹാംകൊടുവത്ത് , പി.കെ – റോയി ,നിധിൻ […]

കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകുമെന്ന് പാക്കിസ്ഥാൻ

സ്വന്തം ലേഖകൻ കുൽഭുഷൻ ജാദവിന് നയതന്ത്രസഹായം നൽകാമെന്ന നിർദേശവുമായി പാക്കിസ്ഥാൻ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നാളെ കുൽഭുഷൻ ജാദവിന് കാണാമെന്നും പാക്കിസ്ഥാൻ അറിയിച്ചു. അന്തരാഷ്ട്ര കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന്റെ നിർദേശം പരിശോധിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. പാക്കിസ്ഥാനുമായി നയതന്ത്ര തലത്തിൽ ആശയവിനിമയം തുടരുമെന്നും, ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. അന്താരാഷ്ട്ര കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് കുൽഭുഷൻ ജാദവിന് നയതന്ത്ര സഹായം നൽകാമെന്ന പാകിസ്ഥാന്റെ നിർദേശം. നയതന്ത്ര ഉദ്യോഗസ്ഥർക്ക് നാളെ കുൽഭുഷൻ ജാദവിനെ കാണാമെന്നും പാകിസ്ഥാൻ നിർദേശം നൽകി. എന്നാൽ […]

അഡ്വ.ജയശങ്കറിനെ സുപ്രംകോടതി ജഡ്ജിയാക്കണം ; ചില അസൂയക്കാരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്; കാര്യമാക്കണ്ട; ജയശങ്കറിന്റെ വായടപ്പിച്ച് പികെ ശ്രീമതി

സ്വന്തം ലേഖകൻ കണ്ണൂർ: തന്നെ പരിഹസിച്ച അഡ്വ. എ ജയശങ്കറിനെ കേസില്ലാ വക്കീലെന്ന് പറയാതെ പറഞ്ഞ് മുൻ കണ്ണൂർ എംപി പികെ ശ്രീമതി ടീച്ചർ. ‘കോടതിയിൽ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീൽ എന്ന് പറയുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായി കാണണമെന്നാണ് ആഗ്രഹം’.തന്റെ ഭാഷാ പ്രാവീണ്യത്തെ പരിഹസിച്ച അഡ്വ. ജയശങ്കറിന് മറുപടിയായി പികെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ. എ സമ്പത്തിനെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ച സംസ്ഥാന സർക്കാർ, കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട […]

പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും പാർട്ടി, പക്ഷേ ആസ്ഥി കോടികൾ: ആകെ പേരിന് മൂന്ന് എംപിമാർ മാത്രം: പക്ഷേ ,സി പി എമ്മിന്റെ ആസ്ഥി 482 കോടി രൂപ: സി പി എമ്മിന്റെ കണക്ക് കണ്ട് കണ്ണ് തള്ളി ഓഡിറ്റർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പേരിന് ഒരു സംസ്ഥാനത്ത് മാത്രമാണ് ഭരണമുള്ളതെങ്കിലും സമ്പത്തിൽ മറ്റ് ഏത് രാഷ്ട്രീയ പാർട്ടിയ്ക്കും ഒപ്പം കിടപിടിക്കും തങ്ങളും എന്ന് തെളിയിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന സി പി ഐ എം ..! കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം സി പി എമ്മിന് 482 കോടി രൂപയുടെ ആസ്ഥിയുണ്ടെനാണ് സി പി എം ആദായ നികുതി വകുപ്പിന് നൽകിയ കണക്കിൽ നിന്ന് വ്യക്തമാകുന്നത്. ബി ജെ പി ഒഴികെയുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം സമ്പത്ത് വർധനയിൽ ഏറെ […]