വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയില്‍ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു. പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിതയെയാണ് വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വീട്ടില്‍ സജിത മാത്രമുളളപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് വിവരം പൊലീസിലറിയിച്ചത്. ഗുരുതര പരിക്കേറ്റ സജിതയെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. ആക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും നെന്മാറ പൊലീസ് അറിയിച്ചു.

ക്ഷേത്ര വളപ്പിലും കഞ്ചാവ് ചെടി: എക്സൈസ് കേസെടുത്തു

തൃശൂര്‍: കാടുവെട്ടി തെളിക്കുന്നതിനിടയിൽ ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെടുത്തത് കഞ്ചാവ് ചെടികൾ. തൃശ്ശൂരില്‍ പാറമേക്കാവ് ക്ഷേത്രത്തിലെ പറമ്പിൽ നിന്നുമാണ് രണ്ട് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ഏകദേശം ഒൻപതും അഞ്ചും അടി ഉയരമുള്ള നിറയെ ശാഖകളുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇവിടെ കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തോന്നിയ തൊഴിലാളികള്‍ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ എക്സൈസ് വകുപ്പിനെ വിവരം അറിയിച്ചു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ […]

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്; സാഹോ ബോളിവുഡില്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രം ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം നേടിയത് 24.40 കോടി

സിനിമാ ഡെസ്ക് ചെന്നൈ : ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് സാഹോയിലൂടെ പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്രധാന ഘടകം. നായകന്റെ താരമൂല്യവും അഭിനയശേഷിയും വാണിജ്യപരമായി സംവിധായകന്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമയാണ് സാഹോ. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം സാഹോ നേടിയത് 24.40 കോടി രൂപയാണ്. ബോളിവുഡില്‍ ആദ്യ ദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രമാണ് പ്രഭാസിന്റെ സാഹോ. സല്‍മാന്‍ഖാന്റെ ഭാരത്, അക്ഷയ് കുമാറിന്റെ […]

പാലായ്ക്ക് നിഷയേക്കാൾ പരിചയം മാണി സി.കാപ്പനോട്; ആന്ധ്രയിലെ മരുമക്കത്തായം കേരളത്തിൽ വേണ്ടെന്ന് കേരള കോൺഗ്രസ് ഗ്രൂപ്പുകൾ: പാലായിലെ വമ്പൻ കുടുംബങ്ങൾ മാണി സി.കാപ്പനൊപ്പമെന്ന് സൂചന; പോരിന് മുമ്പ് വിറച്ച് കേരള കോൺഗ്രസ്

സ്വന്തം ലേഖകൻ കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം വ്യക്തമാകാൻ ഇനിയും ദിവസങ്ങൾ വേണ്ടി വന്നേയ്ക്കാം. കേരള കോൺഗ്രസിൽ തർക്കങ്ങൾ മുറുകുന്നതിനിടെ നിഷ ജോസ് കെ.മാണി തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് വ്യക്തതയായിട്ടുണ്ട്. എന്നാൽ, ഇതിനിടെ നിഷ മത്സരിച്ചാൽ സഹതാപ തരംഗം ഇക്കുറി മാണി സി.കാപ്പന് ലഭിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ തന്നെ നൽകുന്ന സൂചന. ഇതു കൂടാതെയാണ് പാലായിലെ കുടുംബങ്ങൾക്ക് നിഷയെക്കാൾ പരിചയം മാണി സി.കാപ്പനെയാണെന്ന വ്യക്തമായ സന്ദേശവും പുറത്ത് വന്നിരിക്കുന്നത്. കാൽനൂറ്റാണ്ടിലേറെ പാലായുടെ എംഎൽഎയായിരുന്ന കെ.എം മാണിയെ ഓരോ തിരഞ്ഞെടുപ്പ് പോരാട്ടത്തിലും സഹായിച്ചിരുന്നത് ഓരോ […]

പാലാരിവട്ടം പാലം അഴിമതി: തട്ടിച്ചെടുത്ത കോടികളുടെ വീതം പങ്കിട്ടെടുത്തവരിൽ ഉന്നതരും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പിടിയിലാകാനിരിക്കുന്നത് വമ്പന്മാരെന്ന് സൂചന. ടി ഒ സൂരജ്‌ ഉൾപ്പെടെ നാല്‌ ഉയർന്ന ഉദ്യോഗസ്ഥരിൽ ഒതുങ്ങുന്നതല്ല കേസ്‌ എന്നതാണ് പ്രതിപ്പട്ടികയില്‍ പോലും ഇല്ലാതിരുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ അറസ്റ്റോടെ മനസ്സിലാകുന്നത് . പാലാരിവട്ടം ഫ്ലൈ ഓവര്‍ അഴിമതിക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായതോടെ അഴിമതിപ്പണം വീതം വച്ചിരിക്കാമെന്ന സംശയത്തിലാണ് വിജിലൻസ്. അഴിമതിയിലൂടെ ലഭിച്ചത് എത്ര കോടിയാണെന്നും ഈ പണം ആരെല്ലാം വീതം വച്ചു എന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സാമ്പത്തിക ലാഭത്തിനായി കരാറുകാരനും മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി […]

രഹസ്യമായി കാണാനെത്തിയ യുവതിയ്ക്ക് വേണ്ടി നടുറോഡിൽ രണ്ട് കാമുകന്മാർ തമ്മിലടിച്ചു: തമ്മിലടിച്ചത് പാലാ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും: തലയൂരാൻ കാമുകി ഒരാൾക്കൊപ്പം സ്ഥലം വിട്ടതോടെ തട്ടിക്കൊണ്ടു പോയെന്ന് പരാതിയുമായി കാമുകൻ

സ്വന്തം ലേഖകൻ പത്തനംതിട്ട: രഹസ്യമായി കാമുകൻമാരെ കാണാനെത്തിയ യുവതിയ്ക്ക് വേണ്ടി കാമുകന്മാർ നടുറോഡിൽ തമ്മിലടിച്ചു. പൊലീസുകാരനും കെ.എസ്്.ഇ.ബി ഉദ്യോഗസ്ഥനായ കാമുകനുമാണ് നടുറോഡിൽ യുവതിയ്ക്ക് വേണ്ടി തമ്മിൽ തല്ലിയത്. സംഭവം കൈവിട്ടു പോകുമെന്ന് തോന്നതിയതോടെ യുവതി ഒരു കാമുകനൊപ്പം വണ്ടിയിൽ കയറി സ്ഥലം വിട്ടു. പിടിയിൽ നിന്നും കാമുകി കൈവിട്ട് പോയതോടെ സ്‌കൂട്ടറിൽ പിന്നാലെ പാഞ്ഞ കാമുകനാകട്ടെ യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസിൽ പരാതിയും നൽകി. കഥയറിയാത്ത പൊലീസ് വയർലെസ് അലർട്ടും നൽകി നാടുമുഴുവൻ ഓടിപ്പാഞ്ഞതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത്. ശനിയാഴ്ച ഉച്ചയോടെ പത്തംതിട്ടയിലായിരുന്നു […]

ഒരുക്കങ്ങളായി കുറവിലങ്ങാട് നസ്രാണി മഹാസംഗമം സെപ്റ്റംബർ ഒന്നിന്

സ്വന്തം ലേഖകൻ കോട്ടയം: ഉണരാം ഒരുമിക്കാം ഉറവിടത്തിൽ എന്ന ആഹ്വാനവുമായി മാർത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരിൽ സെപ്റ്റംബർ ഒന്നിന് നടക്കും. സീറോ മലബാർ സഭയിലെ ഏക മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അർക്കദിയാക്കോൻ ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 1.30ന് പതിനയ്യായ്യിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രൗഡഗംഭീരസമ്മേളനം നടക്കും. സംഗമത്തിന്റെ ആദ്യഘട്ടമായി 25ന് ആരംഭിച്ച മരിയൻ കൺവൻഷൻ വ്യാഴാഴച (29) സമാപിക്കും. കൂനൻകുരിശ് വരെ ഒരുസഭയായി വളർന്ന് പിന്നീട് വിവിധ വിഭാഗങ്ങളായി മാറിയ […]

ഗാഡ്ഗിൽ കേരള രക്ഷയ്ക്ക് പരിസ്ഥിതി സംവാദം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: അഡ്വ.എൻ.ഗോവിന്ദമേനോൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4.30 ന് തിരുനക്കര എൻ.എസ്.എസ് ഹാളിൽ ഗാഡ്ഗിൽ കേരള രക്ഷയ്ക്ക് പരിസ്ഥിതി സംവാദം നടക്കും. കേരളത്തെ പിടിച്ചുലച്ച രണ്ടു പ്രളയങ്ങൾ തുടർച്ചയായി വന്ന പശ്ചാത്തലത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. കേരള വനം വികസന കോർപ്പറേഷൻ എം.ഡി പി.ആർ സുരേഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. സി.എം.എസ് കോളേജ് നേച്ചർ സൊസൈറ്റി നിർവാഹക സമിതിയംഗവും സി.എം.എസ് കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി തലവനുമായ ഡോ.എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഗാഡ്ഗിൽ സമിതിയംഗം ഡോ.വി.എസ് വിജയൻ വിഷയാവതരണം നടത്തും. […]

വ്യാജരേഖ ചമച്ച് വൃക്ക കച്ചവടം: സംഘത്തിൽ പത്തോളംപേർ

കൊ​ട്ടാ​ര​ക്ക​ര​:​ ​അനധികൃതമായി വൃക്ക വിൽപ്പന നടത്തുകയും വൃക്ക വാഗ്‌ദാനം ചെയ്ത്‌ ലക്ഷങ്ങൾ തട്ടുകയും ചെയ്യുന്ന സംഘത്തിൽ പത്തോളംപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. ഇതിൽ രണ്ടുപേര്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. വൃക്ക വാഗ്‌ദാനം ചെയ്ത്‌ നിരവധിപേരിൽ നിന്ന്‌ പണം തട്ടിയ സംഘത്തിലെ 3 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സം​ഘ​ത്തി​ലെ​ ​പ്ര​ധാ​നി​ക​ളാ​യ​ ​ശാ​സ്താം​കോ​ട്ട​ ​മു​തു​പി​ലാ​ക്കാ​ട് ​മം​ഗ​ല​ത്ത് ​വീ​ട്ടി​ല്‍​ ​അ​ജ​യ​ന്‍ ​(46​),​ ​പു​ന​ലൂ​ര്‍​ ​വാ​ള​ക്കോ​ട് ​പ്ളാ​ച്ചേ​രി​ ​ച​രു​വി​ള​ ​വീ​ട്ടി​ല്‍​ ​ര​മേ​ശ് ​(29​),​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ഗ​വ.​ആ​ശു​പ​ത്രിക്ക് സ​മീ​പം​ ​ചൈ​ത്ര​ത്തി​ല്‍​ ​ര​തീ​ഷ് (27​)​ ​എ​ന്നി​വ​രെയാണ്​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ […]

യുവതിയെ പ്രലോഭിപ്പിച്ച് പീഡനം: എസ്ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: യുവതിയെ പ്രലോഭിപ്പിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍. കൊയിലാണ്ടി എആര്‍ ക്യാമ്പിലെ എസ്‌ഐ അനിലിനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പയ്യോളി സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പീഡന കേസില്‍ കഴിഞ്ഞ ദിവസം അനിലിനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് റിമാൻഡിലായ അനിലിനെ റൂറല്‍ എസ്.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സസ്‌പെന്റ് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് പയ്യോളി സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കെയാണ് വിവാഹ മോചിതയായ യുവതിയെ അനില്‍ പരിചയപ്പെടുന്നത്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി അനില്‍ ബന്ധം […]