അമിത് ഷായ്ക്ക് ആഭ്യന്തരം, വി.മുരളീധരൻ വിദേശകാര്യ സഹമന്ത്രി;നൂറ് ദിന കർമ്മ പരിപാടികൾക്കു തുടക്കമിട്ടു
സ്വന്തംലേഖകൻ ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുകൾക്കിടെ സാമ്പത്തിക രംഗത്ത് വൻ പരിഷ്‌ക്കാരങ്ങൾക്ക് ഊന്നൽ നൽകി രണ്ടാം മോദി സർക്കാരിന്റെ നൂറ് ദിന കർമപരിപാടികൾക്ക് തുടക്കമിട്ടു.നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ അടക്കമുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനും വിദേശനിക്ഷേപം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്ന കർമപരിപാടി ഇന്ന് വൈകുന്നേരം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം അംഗീകരിക്കും. അതേസമയം, കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ആഭ്യന്തര മന്ത്രിയാകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമനാണ് ധനകാര്യ വകുപ്പിന്റെ […]