നടൻ സൗബിൻ സാഹിർ അറസ്റ്റിൽ
സ്വന്തം ലേഖകൻ കൊച്ചി: നടൻ സൗബിൻ സാഹിർ അറസ്റ്റിൽ. സാഹിറിനെതിരെ കയ്യേറ്റത്തിനാണ് പോലീസ് കേസെടുത്തത് കൊച്ചിയിലെ ഫ്ളാറ്റിലെ പാർക്കിങ് തർക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തത്. കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ളാറ്റിന് മുന്നിൽ സൗബിൻ കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. സെക്യൂരിറ്റി ജീവനക്കാരൻ പരാതിയിൽ ഉറച്ചു നിന്നതോടെയാണ് സൗബിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്.