ജോർജ് ബുഷ് സീനിയർ അന്തരിച്ചു

സ്വന്തം ലേഖകൻ വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്ഡബ്ല്യൂ ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്നായിരുന്നു അന്ത്യം. അണുബാധയേ തുടർന്ന് നാളുകളോളം ബുഷ് സീനിയർ ആശുപത്രിവാസത്തിലായിരുന്നു. മരണവിവരം മകനും മുൻ പ്രസിഡന്റുമായ ജോർജ് ഡബ്ല്യൂ ബുഷ് ആണ് പുറത്തുവിട്ടത്. സംസ്‌കാരം പിന്നീട്. 1989 മുതൽ 1993 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ഇറാഖിനെ കീഴടക്കിയ ഗൾഫ് യുദ്ധകാലത്തും ജർമ്മൻ ഏകീകരണ കാലത്തും അമേരിക്കയുടെ ഭരണചക്രം തിരിച്ചത് ബുഷ് ആയിരുന്നു. 1990ൽ അദ്ദേഹം പ്രഖ്യാപിച്ച ‘ന്യൂ വേൾഡ് ഓർഡർ’ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ മാറ്റം […]

ജനങ്ങളെ കഴുത്തറ്റം വെള്ളത്തിൽ മുക്കിയത് പോരാഞ്ഞിട്ട് എല്ലാ ബാങ്കിംഗ് സേവനങ്ങൾക്കും ജി.എസ്.ടി. വരുന്നു: ചെക്ക് ബുക്ക് വാങ്ങുന്നതിനും എ.ടി.എം. ഉപയോഗിക്കുന്നതിനും ബാലൻസ് പരിശോധിക്കുന്നതിനുമെല്ലാം ജി.എസ്.ടി. വരുന്നു; വിഢികളായ ജനങ്ങളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് മോഡി സർക്കാർ തള്ളിയിടുന്നു

സ്വന്തം ലേഖകൻ കൊച്ചി: ജനങ്ങളെ കഴുത്തറ്റം വെള്ളത്തിൽ മുക്കിയത് പോരാഞ്ഞിട്ട് എല്ലാ ബാങ്കിംഗ് സേവനങ്ങൾക്കും ജി.എസ്.ടി. വരുന്നു. ജിഎസ്ടി വന്നതോടെ ചില ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞെങ്കിലും രാജ്യത്ത് നടപ്പാക്കി ഒന്നര വർഷത്തിന് ശേഷവും ഇതു മൂലമുള്ള ബുദ്ധിമുട്ടുകൾ രാജ്യം അനുഭവിക്കുകയാണ്. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും താഴേ തട്ടിലുള്ള സാധാരണക്കാരായ ആളുകൾക്ക് ഇപ്പോഴും ജിഎസ്ടി പ്രതിസന്ധിതന്നെയാണ്. സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ബാങ്കിംഗ് മേഖലയിൽ എല്ലാ സേവനങ്ങൾക്കും ഇനി ജി.എസ്.ടി. നൽകേണ്ടി വരും. ചെക്ക് ബുക്ക് വാങ്ങൽ, എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ ബാലൻസ് നോക്കൽ, […]

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പുഷ്പാർച്ചന നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിൽ ഇന്നും പാർട്ടി പ്രവർത്തകരുടെ ആവേശമാണ് സ്വർഗ്ഗീയ കെ .ടി ജയകൃഷ്ണൻ മാസ്റ്റർ എന്നും, സ്വന്തം ജീവന് ഭീഷണിയുണ്ടായിട്ടും പാർട്ടി നേതൃത്വം കണ്ണൂർ ജില്ലയിൽ നിന്നും മാറി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടും പാർട്ടി പ്രവർത്തകരെവിട്ട് മറ്റൊരു ജില്ലയിൽ പ്രവർത്തിക്കാൻ കൂട്ടാക്കാതെ പ്രവർത്തിച്ച ധീരനേതാവാണെന്നും അനുസ്മരണ പുഷ്പാർച്ചന സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി ജില്ലാ സെക്രട്ടറി സി എൻ സുബാഷ് പറഞ്ഞു.പിഞ്ചു കുട്ടികളുടെ മുൻപിൽ വച്ച് പഠിപ്പിക്കുന്ന ക്ലാസ്സ് മുറിയിൽ കയറിവന്ന് കൊലചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ കൊലപാതക രാഷ്ട്രീയം […]

ശശികലയെ അറസ്റ്റ് ചെയ്താൽ സ്തുത്യാർഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിക്കും: ഹിന്ദു ഐക്യവേദി നേതാവിനെ അറസ്റ്റ് ചെയ്ത പൊലീസുകാർക്ക് ഗുഡ് സർവ്വീസ് എൻട്രിയും ക്യാഷ് അവാർഡും പ്രഖ്യാപിച്ച് ഡി.ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കർമസമിതി വർക്കിങ്ങ് ചെയർപേഴ്‌സണുമായ ശശികല ടീച്ചറെ മരക്കൂട്ടത്ത് തടഞ്ഞ് അറസ്റ്റ് ചെയ്ത പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രിയും ക്യാഷ് അവാർഡും. വനിതാ എസ്ഐമാരടക്കമുള്ള പത്ത് ഉദ്യോഗസ്ഥർക്കാണ് ഗുഡ് സർവീസ് എൻട്രിയും ക്യാഷ് റിവാർഡും നൽകുന്നത്. രണ്ട് പേർക്ക് 1,000 രൂപയും ബാക്കിയുള്ളവർക്ക് 500 രൂപയുമാണ് നൽകുന്നത്. ഇതിനെ ചർച്ചയാക്കാനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം. ഭക്തരെ പൊലീസ് കൈകാര്യം ചെയ്യുന്നതിന് തെളിവാണ് അവാർഡെന്നാണ് അവരുടെ ആരോപണം. കേട്ട്‌കേഴ്വി പോലുമില്ലാത്ത നടപടിയാണ് […]

പുട്ട് ചോദിച്ചു: നൽകിയത് പൊറോട്ട: അക്രമി സംഘം കരിമ്പിന് അടിച്ച് യുവാവിനെ കൊന്നു: ഇരു സംഘങ്ങളും ഏറ്റുമുട്ടിയത് വൈക്കത്തഷ്ടമിയ്ക്കിടെ; അഞ്ചു പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോട്ടയം: തട്ടുകടയിൽ പുട്ട് ചോദിച്ച യുവാക്കളുടെ സംഘത്തിന് പകരം, രണ്ടാമത് എത്തിയവർക്ക് പൊറോട്ട നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കരിമ്പ് കമ്പിന് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. വൈക്കത്തഷ്ടമിയ്ക്കിടെ വൈക്കം എറണാകുളം ജംഗ്ഷനിൽ ആരംഭിച്ച അടിപിടി, ബീച്ചിൽ കൂട്ടത്തല്ലാകുകയും യുവാവ് തലയ്ക്കടിയേറ്റ് മരിക്കുകയുമായിരുന്നു. സംഭവത്തിൽ വൈക്കം കുലശേഖരമംഗലം മേക്കര കരിയിൽ വീട്ടിൽ ശശിയുടെ മകൻ ശ്യാം (24)ആണ് കൊല്ലപ്പെട്ടത്. മേക്കൽ സ്വദേശി നന്ദു (22)വിനെ ഗുരുതര പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രിയോടെ വൈക്കം എറണാകുളം ജംഗ്ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. തട്ടുകടയിൽ കഴിക്കാനെത്തിയതായിരുന്നു […]

രഹ്ന ഫാത്തിമയ്ക്ക് ഇന്ന് നിർണായക ദിവസം; മതവികാരം വ്രണപ്പെടുത്തിയ കേസ് ഇന്ന് പരിഗണനയ്ക്ക്

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തിയ കേസിൽ രഹ്ന ഫാത്തിമയ്ക്ക് ഇന്ന് നിർണായക ദിവസം. അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ 295 എ വകുപ്പ് ചുമത്തിയാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് ഇവരെ റിമാൻഡ് […]