റിതേഷ് തട്ടിപ്പിന്റെ പാഠപുസ്തകം: ഡോക്ടറായി വിലസി; എംഎൽഎമാരുമായി അടുത്തു; ജനപ്രതിനിധികളെ പറ്റിച്ചു; സാധാരണക്കാരെ കൊള്ളയടച്ചു; രതീശെന്ന റിതേഷിന്റെ വലയിൽ കുടുങ്ങി സാധാരണക്കാർക്ക് ന്ഷ്ടമായത് ലക്ഷങ്ങൾ

റിതേഷ് തട്ടിപ്പിന്റെ പാഠപുസ്തകം: ഡോക്ടറായി വിലസി; എംഎൽഎമാരുമായി അടുത്തു; ജനപ്രതിനിധികളെ പറ്റിച്ചു; സാധാരണക്കാരെ കൊള്ളയടച്ചു; രതീശെന്ന റിതേഷിന്റെ വലയിൽ കുടുങ്ങി സാധാരണക്കാർക്ക് ന്ഷ്ടമായത് ലക്ഷങ്ങൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വമ്പൻമാരുമായുള്ള ബന്ധം മുതലെടുത്ത് എങ്ങിനെ സാധാരണക്കാരെ തട്ടിക്കാമെന്നുള്ള ഗവേണമാണ്
കിടങ്ങൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന എം.എ രതീശ് എന്ന ഡോക്ടർ റിതേഷിന്റെ പ്രധാന തൊഴിൽ. 29 വയസേ ഉള്ളൂവെങ്കിലും തട്ടിപ്പിന്റെ ലോകത്ത് നൂറ്റാണ്ടിന്റെ അനുഭവ സമ്പത്ത് ഇയാൾക്കുണ്ട്. ആരെയും കറക്കിയെടുക്കാനുള്ള അത്യപൂർവമായ പ്രതിഭയുള്ള റിതേഷിന്റെ പേരിൽ ഇതുവരെ പതിനഞ്ചിലേറെ തട്ടിപ്പ് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടെ പഠിച്ച സഹപാഠി മുതൽ ലോട്ടറി അടിച്ച സാധാരണക്കാരൻ വരെ ഇയാളുടെ തട്ടിപ്പിന് ഇരയായി.
പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് സഹപാഠിയായ വീട്ടമ്മയിൽ നിന്നും എട്ടു ലക്ഷം രൂപയാണ് ഇയാൾ ഏറ്റവും ഒടുവിലായി തട്ടിയെടുത്തത്. പരാതിയുമായി ഈ വീട്ടമ്മ പിന്നാലെ നടന്നതോടെയാണ് റിതേഷ് ഇപ്പോൾ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കാർഡിയോ തൊറാസിക് സർജൻ ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഉന്നതരായ രാഷ്ട്രീയ നേതാക്കന്മാരോടും ഉയർന്ന ഉദ്യോഗസ്ഥരോടും പരിചയം ഉണ്ടെന്നു കളവായി പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിപ്പോന്നത്. ഗാന്ധിനഗർ പോലിസ് സ്റ്റേഷൻ പരിധിയിൽ നഴ്സിംഗ് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ഒരു വീട്ടമ്മയിൽ നിന്നും ഏഴു ലക്ഷം രൂപ തട്ടിയെടുത്ത്തിട്ടുണ്ട്. കറുകച്ചാൽ പോലിസ് സ്റ്റേഷൻ പരിധിയിൽ സേനയിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് യുവാവിൽ നിന്നും ഇരുപത് ലക്ഷം രൂപ തട്ടിച്ചു. മുണ്ടക്കയം സ്വദേശിയായ യുവാവിനു നഴ്സിംഗ് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത്തിട്ടുണ്ട്. കിടങ്ങൂർ സ്വദേശികളായ രണ്ടു പേരിൽ നിന്നും നഴ്സിംഗ് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് മൂന്നു ലക്ഷം രൂപ വീതം തട്ടിയെടുത്ത്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ ഒല്ലൂർ സ്റ്റേഷൻ പരിധിയിൽ വെല്ലൂർ മെഡിക്കൽകോളേജിൽ കുഞ്ഞിനു നല്ല ചികിത്സ ലഭ്യമാക്കാം എന്ന് പറഞ്ഞു ഒരാളിൽ നിന്ന് നാല് ലക്ഷം രൂപാ തട്ടിയെടുത്ത്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മറ്റൊരു യുവാവിൽ നിന്ന് ബെവരേജസ് കോർപ്പറേഷനിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് തൊണ്ണൂറായിരം രൂപ ചതിച്ചു വസൂലാക്കിയിട്ടുണ്ട്. കോട്ടയത്തെ ഒരു ജനപ്രതിനിധിയുടെ ബന്ധുവിന് നഴ്സിംഗ് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്ത്തിട്ടുണ്ട്. കോട്ടയം, ആലപ്പുഴ മെഡിക്കൽകോളേജ് പരിസരങ്ങളിൽ ഇയാൾ പലപ്പോഴും നഴ്സിംഗ് കോട്ട് ധരിച്ചു കൊണ്ട് നടന്നിരുന്നതായി വെളിവായിട്ടുണ്ട്. കാറുകൾ വാടകയ്ക്ക് എടുത്ത് ഡോക്ടറുടെ സ്റ്റിക്കർ ഒട്ടിച്ചു സ്റ്റെതസ്‌കോപ്പുമായാണ് ഇയാൾ പലപ്പോഴും സഞ്ചരിച്ചിരുന്നത്. സിനിമാ മേഖലയിലെ പലരുമായും ഇയാൾ ഡോക്ടർ എന്നാ വ്യാജേന അടുപ്പം സ്ഥാപിച്ചിരുന്നു. പോലിസ് അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് കണ്ടെത്തിയത് . പരിചയപ്പെടുന്ന ആരെയും നുണക്കഥകൾ പറഞ്ഞു വിശ്വസിപ്പിക്കുവാനുള്ള ഇയാളുടെ കഴിവ് അപാരമാണ്. ഇതിനു മുമ്പ്് ഒരുകോടി രൂപ ലോട്ടറി അടിച്ച ആളിൽ നിന്നും പതിനെട്ടു ലക്ഷം രൂപ തട്ടിയെടുത്തതിന് ഏറ്റുമാനൂർ പോലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കോട്ടയം വെസ്്റ്റ് സി.ഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ, ഡി വൈ എസ് പി ഓഫീസിലെ സീനിയർ സിവിൽ പോലിസ് ഓഫീസർ അരുൺ കുമാർ, എ എസ് ഐ മാരായ ഉദയകുമാർ, മുരളീ മോഹൻ എന്നിവർ ചേർന്നാണ് ഇയാളെ പിടി കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group