play-sharp-fill

ലാത്വിയൻ യുവതിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചത് 90 ദിവസം കഴിഞ്ഞ്; പ്രതികൾ ജാമ്യത്തിൽ വിലസുന്നു; ഒത്തുകളിച്ചുവോ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളത്ത് കണ്ടൽകാട്ടിൽ ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് തൊണ്ണൂറ് ദിവസം കഴിഞ്ഞ്. രണ്ടു പ്രതികളുള്ള കേസിൽ 77 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കുവാൻ വൈകിയതിനെ തുടർന്ന് പ്രതികൾ ജാമ്യത്തിലിറങ്ങി. കുറ്റപത്രം സമർപ്പിക്കുവാൻ വൈകിയതിൽ ഒത്തുകളിയുണ്ടൊ എന്ന കാര്യത്തിൽ സംശയം നീങ്ങുന്നത് പൊലീസിനെതിരെയാണ്. ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയ ലാത്വിയൻ യുവതി മാർച്ച് 14നാണ് കൊല ചെയ്യപ്പെട്ടത്. ഏപ്രിൽ 20നാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മെയ് മൂന്നിന് […]

കാണാച്ചിത്രമായി ഷിബില ; കണ്ണീർക്കടലായി ഓടക്കയം സ്‌കൂൾ

സ്വന്തം ലേഖകൻ ഓടക്കയം (മലപ്പുറം) : സ്‌കൂൾചുമരിലെങ്ങും ഷിബില വരച്ച ചിത്രങ്ങളാണ്. ആ ചിത്രങ്ങൾ ഇന്ന് അവരെ സന്തോഷിപ്പിക്കുന്നില്ല. കിളികൾ, പൂക്കൾ, ചെടികൾ… നിറങ്ങൾ ചാലിച്ച് ഷിബില വരച്ച ചിത്രങ്ങൾക്കരികിലിരുന്ന്, പ്രിയ കൂട്ടുകാരി ഓർമച്ചിത്രമായി മാറിയതോർത്ത് സഹപാഠികൾ തേങ്ങി കരയുകയാണ്. ആഗസ്റ്റ് 16ന് നെല്ലിയായി കോളനിയിലുണ്ടായ ഉരുൾപൊട്ടലിലാണ് ഷിബിലയും സഹോദരി അമ്പിളിയും മരിച്ചത്. ഇവർക്ക് മറ്റു ബന്ധുക്കളില്ല. വിവാഹിതയായ അമ്പിളി സുബുലുസലാം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു. പ്രളയക്കെടുതിക്കുശേഷം സ്‌കൂൾ തുറന്ന ബുധനാഴ്ച ഓടക്കയം ഗവ. യുപി സ്‌കൂൾ ആറാം ക്ലാസിലെ ബഞ്ചിലിരുന്ന്, […]

എതിർപ്പ് രേഖപ്പെടുത്താൻ അവസരമില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യം; പൊട്ടിത്തെറിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശബ്ദമാണ് എതിർപ്പ് രേഖപ്പെടുത്താൻ അവസരമില്ലെങ്കിൽ എന്ത് ജനാധിപത്യം. അഞ്ച് മനുഷ്യാവകാശ പ്രവർത്തകർക്ക് ചെറിയ ആശ്വാസം നൽകിയ, ജനാധിപത്യത്തിന്റെ നിശ്വാസത്തിന് ശ്വാസം നൽകിയ, വിധിയാണ് സുപ്രീം കോടതിയുടേത്. അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ ജയിലിൽ അടയ്ക്കാനുള്ള ഭരണകൂട തന്ത്രത്തിന് ഏറ്റ കനത്ത തിരിച്ചടി. അഞ്ച് പേരെയും ജയിലിൽ അടയ്ക്കരുതെന്ന് ഉത്തരവിട്ടതിന് പുറമേ സപ്തംബർ ആറുവരെ വീട്ടുതടങ്കലിൽ വെയ്ക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട അഞ്ചംഗ ബഞ്ചിൻറേതാണ് ഉത്തരവ്. അറസ്റ്റിൽ മഹാരാഷ്ട്ര സർക്കാർ മറുപടി […]

ഗുജറാത്തിൽ നിന്നുള്ള ദുരിതാശ്വാസ സഹായം കേരളത്തിന് വേണ്ട: ഗുജറാത്തിൽ നിന്നുള്ള അവശ്യ സാധനങ്ങൾ റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസം; മോഷണം, മഴ നനയൽ ഭീഷണിയിൽ സാധനങ്ങൾ

 ശ്രീകുമാർ കോട്ടയം: ഗുജറാത്ത് സംസ്ഥാന സർക്കാർ കേരളത്തിലെ പ്രളയബാധിതർക്കായി അയച്ചു നൽകിയ ലക്ഷങ്ങളുടെ ദുരിതാശ്വാസ സഹായം രണ്ടു ദിവസമായി റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കുന്നു. ലക്ഷങ്ങൾ വിലവരുന്ന അരിയും പച്ചക്കറിയും അടക്കമുള്ള സാധനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽകെട്ടിക്കിടക്കുന്നത്. കേരളത്തിലെ ജനങ്ങൾ പ്രളയദുരിതം അനുഭവിക്കുമ്പോൾ എത്രലാഘവത്തോടെയാണ് ജില്ലാ ഭരണകൂടം സാധനങ്ങളുടെ വിതരണം കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് രണ്ടു ദിവസമായി റെയിൽവേ സ്‌റ്റേഷനിൽക്കെട്ടിക്കിടക്കുന്ന അവശ്യ വസ്തുക്കൾ. ജില്ലാ ഭരണകൂടത്തിന്റെ ലാഘവകരമായ സമീപനത്തെപ്പറ്റി രണ്ടാം തവണയാണ് തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് പുറത്തു വിടുന്നത്. നേരത്തെ ദുരിതാശ്വാസ ക്യാമ്പിൽ […]

അടൽ ബിഹാരി വാജ്‌പേയിക്ക് അക്ഷര നഗരിയുടെ പ്രണാമം; അനുസ്മരണ സമ്മേളനം സെപ്റ്റംബർ 5ന്

സ്വന്തം ലേഖകൻ കോട്ടയം: അടൽജി എന്ന അതുല്യ പ്രതിഭ വിടവാങ്ങി. ഭരണാധികാരി, രാഷ്ട്ര തന്ത്രജ്ഞൻ, പ്രഭാഷകൻ, കവി, പത്രപ്രവർത്തകൻ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മാസ്മരിക വ്യക്തിത്വം. ഭാരതത്തിന്റെ രണ്ടാം ലോക സഭയിൽ അംഗമായി തുടങ്ങി 2009 വരെയുള്ള പാർലമെന്ററി ജീവിതം മുഴുവൻ ആദർശം അചഞ്ചലമായി നിഴലിച്ചു. അടൽജിയുടെ ഓർമ്മകളിൽ കോട്ടയത്തിന്റെ സ്ഥാനം പ്രഥമഗണനീയമാണ്. നമ്മുടെ കുമരകത്തെ ലോക ടൂറിസം മാപ്പിലേക്ക് കൈപിടിച്ചുയർത്തിയത് പ്രധാനമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ സന്ദർശനമായിരുന്നു. അന്നദ്ദേഹം കുമരകത്തു നടത്തിയ പ്രസംഗം കേരളത്തിന്റെ സമഗ്രവികസനത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളായിരുന്നു. ഈ വരുന്ന […]

ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ പോലീസുകാർ നെട്ടോട്ടമോടുമ്പോൾ അടിവസ്ത്രം വരെ അടിച്ചുമാറ്റിയ പോലീസുകാരിയും പഞ്ചായത്ത് അംഗവും മലയാളികൾക്കാകെ നാണക്കേട്

ശ്രീകുമാർ കൊച്ചി/കോട്ടയം : കോട്ടയം നഗരാതിർത്തിയിൽ തന്നെയുള്ള ഒരു ഗ്രാമ പഞ്ചായത്തിൽ ദുരിത ബാധിതർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന അടിവസ്ത്രം വരെ അടിച്ചു മാറ്റിയ പഞ്ചായത്ത് അംഗവും എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്നു 34 നൈറ്റികളും, അടിവസ്ത്രങ്ങളും സാനിറ്ററി പാഡുമടക്കമുള്ളവ അടിച്ചു മാറ്റി കാറിൽ കടത്തിയ പോലീസുകാരിയും കേരളത്തിന് തീരാ കളങ്കമായി. ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യേണ്ട സാധനങ്ങൾ എറണാകുളത്ത് സെൻട്രൽ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാൻ സീനിയർ വനിതാ പോലീസ് ഓഫീസറെയാണ് ഏല്പിച്ചിരുന്നത്. സഹായത്തിന് […]

കസ്തൂരി രംഗൻ: അന്തിമവിജ്ഞാപനം ഉടൻ ഇറക്കണം; കെ.എം.മാണി

സ്വന്തം ലേഖകൻ കോട്ടയം: കസ്തൂരിരംഗൻ സമിതിയുടെ നിർദ്ദേശങ്ങളിൽ അന്തിമ വിജ്ഞാപനം ഇറക്കാതെ കരട് വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി ആവശ്യപ്പെട്ടു. അന്തിമ വിജ്ഞാപനം ഉടൻ പ്രഖ്യാപിക്കുമെന്ന കേന്ദ്ര വാഗ്ദാനം ഇതുവരെ നിറവേറ്റാത്തത് പ്രതിഷേധാർഹമാണെന്ന് കെ.എം.മാണി പറഞ്ഞു. മൂന്നാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ് 26ന് അവസാനിച്ചു. ഒരു വർഷത്തിനുള്ളിൽ അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ഹരിത ട്രൈബ്യൂണലിന് ഉറപ്പു നൽകിയിരുന്നു. വേണമെങ്കിൽ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രമായി […]

കേന്ദ്ര സർക്കാരിന്റെ കൊള്ള പ്രളയക്കെടുതിയിൽപ്പെട്ട കേരളീയർക്കുള്ള ഇരട്ട പ്രഹരമാകുന്നു; സി.ആർ നീലകണ്ഠൻ

സ്വന്തം ലേഖകൻ എറണാകുളം: പ്രളയ ദുരന്തത്തിൽ കേരളത്തെ സഹായിക്കാതിരിക്കുന്നതിനോടൊപ്പം മറ്റുള്ളവർ നൽകുന്ന സഹായങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിന് പുറമെ ഇരുട്ടടിയായി പെട്രോൾ, ഡീസൽ വിലകൾ ഒരാഴ്ചക്കിടയിൽ കുത്തനെ ഉയർത്തി കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ നിന്നും പിരിക്കുന്ന ഇന്ധന നികുതി വിഹിതത്തിന്റെ ചെറിയ ഒരംശം പോലും ഇവിടുത്തെ ദേശീയപാത നിർമ്മാണത്തിനായി നൽകുന്നുമില്ല. തുടർച്ചയായുണ്ടാകുന്ന വില വർദ്ധനവ് സാധാരണക്കാരന് താങ്ങാനാവുന്നില്ല. ഒമ്പതു ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയും ഡീസലിന് 94 പൈസയുമാണ് വർദ്ധിച്ചത്. ഇത് പ്രളയകാലത്ത് സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന ഏർപ്പാടാണ്. പ്രളയത്തിൽ തകർന്ന കേരളത്തിനെങ്കിലും നികുതിയിളവു നൽകാൻ […]

ചെങ്ങന്നൂരിൽ മരണമാസായി സുജാത; ഖദർ ചുളുങ്ങാതെ ബാനറിന് പുറകിൽ നിന്ന് കൂലിക്ക് പണിയെടുപ്പിച്ച് മുണ്ടക്കയത്തെ കോൺഗ്രസുകാരും

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ മുങ്ങിയ ചെങ്ങന്നൂരിനെ തിരികെ കൊണ്ടുവരാനുള്ള തീവ്ര യജ്ഞത്തിലാണ് മലയാളികൾ. അതിന് വേണ്ടി ശുചീകരണ യജ്ഞമാണ് പലയിടത്തും നടക്കുന്നത്. മന്ത്രിമാരും രാഷ്ട്രീയക്കാരും കുട്ടിപോലീസുമെല്ലാം സജീവമായി രംഗത്തുണ്ട്. ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യാതെ കൈമെയ് മറന്ന് അധ്വാനിക്കുന്ന യുവാക്കളുമുണ്ട്. ഇതിനിടയിലും ജനങ്ങൾക്കൊപ്പം നിന്ന് പണിയെടുക്കുന്ന രാഷ്ട്രീയക്കാരുമുണ്ട്. ഇന്ന് സൈബർ ലോകം ചർച്ച ചെയ്യുന്ന ഒരു ചിത്രം മുൻ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായി സിഎസ് സുജാതയുടെയാണ്. ചെങ്ങന്നൂരിൽ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിയ സുജാത നാട്ടുകാർക്കൊപ്പം നിന്നാണ് പ്രവർത്തിച്ചത്. മുണ്ടും […]

പീഢനവും ഭീഷണിയും ഒടുവിൽ വധശ്രമവും; ബിഷപ്പ് ഫ്രാങ്കോയുടെ ക്രൂര കൃത്യങ്ങൾ തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം: ബിഷപ്പ് ഫ്രാങ്കോയുടെ പീഢനവും ഭീഷണിയും കൂടാതെ തങ്ങളെ വധിക്കാനും ശ്രമം നടത്തുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതി നൽകി. ബിഷപ്പിനൊപ്പം ഉള്ള വൈദികന്റെ സഹോദരനാണ് കുറവിലങ്ങാട് ആശ്രമത്തിലെ ജീവനക്കാരനെ സ്വാധീനിച്ച് കൊലപാതകത്തിന് നീക്കം നടത്തിയത്. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഒപ്പമുള്ള ഫാദർ ലോറൻസ് ചിറ്റുപറമ്പിലിന്റെ സഹോദരൻ തോമസ് ചിറ്റുപറമ്പിലാണ് വധശ്രമത്തിന് നീക്കം നടത്തിയതെന്ന് കന്യാസ്ത്രി നൽകിയ പരാതിയിൽ പറയുന്നു. കുറവിലങ്ങാട് ആശ്രമത്തിലെ ജോലിക്കാരനായ ആസാം സ്വദേശി പിന്റു വഴിയാണ് നീക്കം നടത്തിയത്. യാത്രചെയ്യുന്ന വാഹനത്തിന്റെ ബ്രേക്ക് കേടാക്കാനായിരുന്നു നിർദ്ദേശം നൽകിയത്. […]