play-sharp-fill
ലാത്വിയൻ യുവതിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചത് 90 ദിവസം കഴിഞ്ഞ്; പ്രതികൾ ജാമ്യത്തിൽ വിലസുന്നു; ഒത്തുകളിച്ചുവോ പൊലീസ്

ലാത്വിയൻ യുവതിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചത് 90 ദിവസം കഴിഞ്ഞ്; പ്രതികൾ ജാമ്യത്തിൽ വിലസുന്നു; ഒത്തുകളിച്ചുവോ പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവളത്ത് കണ്ടൽകാട്ടിൽ ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് തൊണ്ണൂറ് ദിവസം കഴിഞ്ഞ്. രണ്ടു പ്രതികളുള്ള കേസിൽ 77 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കുവാൻ വൈകിയതിനെ തുടർന്ന് പ്രതികൾ ജാമ്യത്തിലിറങ്ങി. കുറ്റപത്രം സമർപ്പിക്കുവാൻ വൈകിയതിൽ ഒത്തുകളിയുണ്ടൊ എന്ന കാര്യത്തിൽ സംശയം നീങ്ങുന്നത് പൊലീസിനെതിരെയാണ്. ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയ ലാത്വിയൻ യുവതി മാർച്ച് 14നാണ് കൊല ചെയ്യപ്പെട്ടത്. ഏപ്രിൽ 20നാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മെയ് മൂന്നിന് പൊലീസ് പ്രതികളെ പിടികൂടി.


തിരുവല്ലം വെള്ളാർ വടക്കെകൂനംതുരത്ത് വീട്ടിൽ ഉമേഷ്(28), ഉദയകുമാർ(24) എന്നിവരാണ് പ്രതികൾ. പ്രമാദമായ കേസിൽ ബുധനാഴ്ചയാണ് പ്രോസിക്യൂഷൻ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചത്.കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന പ്രതികൾ ജാമ്യത്തിലാണ്. തൊണ്ണൂറു ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള സ്വാഭാവിക ജാമ്യത്തിലാണ് ഇവർ പുറത്തിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group