play-sharp-fill

പെരുമൺ ദുരന്തത്തിന് 30 വയസ്സ്; അപകടകാരണം ഇന്നും അവ്യക്തം.

കൊല്ലം: നാടിനെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തം സംഭവിച്ചിട്ട് 30 വർഷം പൂർത്തിയാകാൻ എതാനും ദിവസങ്ങളും ബാക്കി നിൽക്കേ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ ഇനിയും കണ്ടെത്താനാവാതെ് ഇന്ത്യൻ റെയിൽവേ. 1988 ജൂലായ് എട്ടിന്് കേരളീയരെ ഒന്നാകെ ദു:ഖത്തിലാഴ്ത്തിയ പെരുമൺ ദുരന്തം ഉണ്ടാകുന്നത്. കൊല്ലത്ത് പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ്സ് പാളം തെറ്റി അഷ്ടമുടി കായലിലേക്ക് മറിഞ്ഞത്. അപകടത്തിൽ 105 പേർ മരിക്കുകയും ഇരുനൂറോളം യാത്രക്കാർക്ക് പരിക്കുപറ്റുകയും ചെയ്യ്തു. 10 കോച്ചുകൾ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. നാട്ടുകാരുടെയും സന്നദ്ധ സംഘടനയുടെയും ജീവൻ […]

ജേക്കബ് തോമസ് ഇറക്കിയ 48 സർക്കുലറിൽ 36 എണ്ണം വിജിലൻസ് ഡയറക്ടർ എൻ. സി അസ്താന റദ്ദാക്കി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഇറക്കിയ 48 സർക്കുലറിൽ 36 എണ്ണവും വിജിലൻസ് ഡയറക്ടർ എൻ.സി അസ്താന റദ്ദാക്കി. ഉന്നത നിയമനങ്ങളിൽ വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കിയത് ഉൾപ്പെടെയുള്ള സർക്കുലറുകളാണ് റദ്ദാക്കിയത്. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയ സർക്കുലറുകലാണ് കൂട്ടത്തോടെ റദ്ദാക്കിയത്. എൻ. സി അസ്താന ഈ മാസം അവസാനം വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് വിരമിക്കാൻ ഇരിക്കേയാണ് റദ്ദാക്കൽ നടപടി. ഇതിനു മുൻപ് നിലവിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറായ സമയത്തും ഇതേ […]

നിപ്പ കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പടർന്നതായി റിപ്പോർട്ട്.

ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് വന്നു പോയ അന്യ സംസ്ഥാനകാർക്ക് നിപ്പ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു. തമിഴ് നാട്ടിലേക്കും കർണാനാടകത്തിലേക്കും പടർന്നത് കേരളത്തിൽ നിന്നോ എന്ന് സംശയത്തിൽ. കേരളത്തിൽ റോഡുപണിക്കു വന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി പെരിയസാമിക്ക് (40) നിപ്പ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കർണാടകയിൽ രണ്ടുപേർക്കു നിപ്പ ബാധയെന്ന സംശയമുണ്ടെന്നു ദേശീയമാധ്യമങ്ങൾ അറിയിച്ചു. മംഗളൂരുവിൽ 75കാരനും 20 കാരിക്കുമാണ് വൈറസ് ബാധയേറ്റതായി സംശയിക്കുന്ന ഇരുവരും കേരളത്തിൽ എത്തിയിരുന്നുവെന്നാണു വിവരം. ഇതോടെ കേരളം കൂടുതൽ പ്രതിസന്ധിയിലായേക്കും. തമിഴ്‌നാട് കർണാടകം അതിർത്തിയിൽ ആരോഗ്യ വകുപ്പും പോലീസും പരിശോധന […]

ഉത്തരകൊറിയൻ – യു. എസ് ഉച്ചകോടി റദ്ദാക്കി, ട്രംപിന്റെ തീരുമാനം.

സ്വന്തം ലേഖകൻ പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ-യു.എസ് ഉച്ചകോടി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റദ്ദാക്കി. സിംഗപ്പൂരിൽ ജൂൺ 12ന് കിംഗ് ജോങ് ഉന്നുമായി നിശ്ചയിച്ചിരുന്ന ഉച്ചകോടിയിൽ നിന്നും ട്രംപ് പിന്മാറിയതിൽ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്തെത്തി്. ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനം വളരെ ഖേദകരമാണെന്നും, കൂടിക്കാഴ്ച നടത്തുന്നതിന് ഉത്തരകൊറിയ ഏത് സമയത്തും തയ്യാറാണെന്നും വിദേശകാര്യ സഹമന്ത്രി കിം കീഗ്വാൻ പറഞ്ഞു. ‘താങ്കളുടെ കടുത്ത ദേഷ്യവും വിദ്വേഷവും അവസാനത്തെ പ്രസ്താവനയിൽ പ്രതിഫലിച്ചിരുന്നു. അതിനാൽ നേരത്തെതന്നെ ആസൂത്രണം ചെയ്ത ഈ കൂടിക്കാഴ്ചയ്ക്ക് ഇത് അനുയോജ്യമായ സമയമല്ല’ എന്ന് കിം ജോങ് ഉന്നിന് […]

ഐ. പി. എൽ ഫൈനൽ ഇന്ന്; ചെന്നൈയുടെ എതിരാളി ആര് ?

സ്വന്തം ലേഖകൻ കൊൽക്കത്ത: ഇന്ന് നടക്കാൻ ഇരിക്കുന്ന ഐ. പി. എൽ ഫൈനലിലെ രണ്ടാം ടീം അംഗത്തെ കണ്ടെത്തും. ഫൈനൽ യോഗ്യതയ്ക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും രാത്രി ഏഴിന് കൊൽക്കത്തയിൽ ഏറ്റുമുട്ടും. ഇതിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളി ആരെന്നറിയാം. ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിൽ മത്സരിക്കുന്നത്. അതേസമയം പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ കീഴടക്കിയാണ് കൊൽക്കത്ത എത്തിയിരിക്കുന്നത്. 2017 സീസൺ പ്ലേ ഓഫിലാണ് കൊൽക്കത്തയും ഹൈദരാബാദും എലിമിനേറ്റർ റൗണ്ടിൽ […]

നിപ്പ വൈറസിനെ തുടർന്ന് വൈദ്യശാസ്ത്രം വെല്ലുവിളിമ്പോൾ, നാട്ടുവൈദ്യത്തിലൂടെ തനിക്കുണ്ടായ അനുഭവം തുറന്നെഴുതി നടി ഹിമ ശങ്കരി.

നിപ്പാ വൈറസ് ബാധയെ തടയാനുള്ള മാർഗങ്ങൾ സംബന്ധിച്ച് ആയുർവേദ വൈദ്യന്മാരും അലോപ്പതി ഡോക്ടർമാരും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കേ തന്റെ അനുഭവം തുറന്നെഴുതി, ആയുർവേദത്തെയും നാട്ടുവൈദ്യത്തെയും അനുകൂലിച്ചു നടി ഹിമ ശങ്കരി രംഗത്ത്. ഡയാലിസിസ് വേണമെന്ന് പറഞ്ഞ അച്ഛന് ആയുർവേദ മരുന്ന് കഴിച്ചതിലൂടെ ഡയാലിസിസ് ഒഴിവായ അനുഭവമാണ് ഹിമ പറഞ്ഞത്. ഹിമയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തു എത്തുന്നുണ്ട്. ഹിമ ശങ്കരിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ: പലപ്പോഴും ഇപ്പോൾ അഭിപ്രായങ്ങൾ എഴുതാൻ മടിയാണ്.. കാരണം പല പോസ്റ്റുകളും വായിക്കുമ്പോൾ ഈയിടെയായി തോന്നുന്നു ,’ വിദ്വേഷങ്ങളിലും, ശത്രുതയിലും, […]

ഈ ക്രൂരത ജീവിച്ചിരിക്കുന്ന മാലാഖമാരോട് വേണോ..? ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണയും, അയിത്തവും

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ ബാധിതരെ ശുശ്രൂഷിച്ച് മരണത്തിനു കീഴടങ്ങിയ മാലാഖയായ ലിനിയെ സോഷ്യൽ മീഡിയയും, സമൂഹവും ഒറ്റക്കെട്ടായി പ്രകീർത്തിക്കുമ്പോൾ ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണനയും അയിത്തവും. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാർക്കും ജീവനക്കാർക്കുമാണ്് ഒരുകൂട്ടം മനുഷ്യർ അപ്രഖ്യാത വിലക്ക് ഏർപ്പെടുത്തിയത്. നഴ്‌സുമാർ തന്നെ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. രോഗം പകരുമെന്ന ഭീതിയിൽ നാട്ടുകാരും ബന്ധുക്കളുമെല്ലാം ഇവരോട് അകലം പാലിക്കുകയാണ്. ജോലി കഴിഞ്ഞു പോകുന്ന നഴ്‌സുമാരുടെ അടുത്ത് ഓട്ടോയിലിരിക്കാൻ മറ്റുയാത്രക്കാരെ വിലക്കിയതായും ഇവർ ആരോപിക്കുന്നു. നിപ ഭീഷണി നിലനിൽക്കുമ്പോഴും ജോലിക്കെത്തുന്ന ജീവനക്കാരോട് ചിലർ ക്രൂരമായി […]

പെട്രോൾ വില മേലോട്ട് തന്നെ: നൂറുമായി അകലം 18 രൂപ മാത്രം

സ്വന്തം ലേഖകൻ കൊച്ചി: ഒരു ലിറ്റർ പെട്രോളും നൂറു രൂപയും തമ്മിലുള്ള വ്യത്യാസം പന്ത്രണ്ട് രൂപ മാത്രം..! തുടർച്ചയായ പന്ത്രണ്ടാം ദിവസവും വില വർധിച്ചതോടെയാണ് കൊച്ചിയിലെ പെട്രോളിന്റെ വില 82 രൂപയിൽ എത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് വെള്ള്ിയാഴ്ച വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടർച്ചയായ 12ാം ദിവസമാണു വിലവർധന ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം. […]

കോട്ടയം മെഡിക്കൽ കോളേജ് ആധുനികമാകുന്നു: മുഖം മിനുക്കിയത് 49 കോടി മുടക്കി; 27 ന് ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയെത്തുന്നു.

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിന്റെ ആധുനിക മുഖം കാണാനും, പൊതുജനങ്ങളെ കാണിക്കാനും 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് എത്തുന്നു. ആശുപത്രിയിൽ 49.29 കോടി മുടക്കി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായാണ് 27-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുന്നത്. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, കെ.രാജു എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ജോസ് കെ.മാണി എം.പി., എം.എൽ.എ.മാരായ സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ജില്ലാ കളകട്കർ ഡോ.ബി.എസ്. തിരുമേനി, മെഡിക്കല് കോളേജ് […]

ജില്ലയിൽ മൂന്നു പേർക്കും നിപ്പയില്ല: ഔദ്യോഗിക സ്ഥിരീകരണം വെള്ളിയാഴ്ച വരും; മണിപ്പാലിൽ പരിശോധന പൂർത്തിയാക്കി

സ്വന്തം ലേഖകൻ കോട്ടയം: നിപാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ മെഡിക്കൽ കോളേജിൽ നിന്നും മണിപ്പാൽ ആസുപത്രിയിലേയ്ക്കു അയച്ച രക്ത സാമ്പിളുകളിൽ ഒന്നിനു പോലും നിപ്പാ വൈറസ് ബാധ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന പ്രാഥമിക ഫലം പുറത്തു വന്നു. എന്നാൽ, കൃത്യമായ ഫലം വെള്ളിയാഴ്ച ഉച്ചയോടെ മാത്രമേ മെഡിക്കൽ കോളേജ് അധികൃതർക്കു ലഭിക്കുകയുള്ളൂ. ഇതിനു ശേഷം പൂർണമായ വിവരം പുറത്തു വിടുമെന്നാണ് ആശുപത്രി […]