Spread the love

കൊച്ചി: കളമശ്ശേരി തൃക്കാക്കരയില്‍ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തൃക്കാക്കര ക്ഷേത്രം റോഡ്, കുസാറ്റ് പൈപ്പ് ലൈന്‍ റോഡ് എന്നിവിടങ്ങളില്‍ വെച്ചാണ് പ്രഭാതസവാരിക്ക് ഇറങ്ങിയവര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്.

video
play-sharp-fill

ഒരേ നായയാണ് എല്ലാവരെയും ആക്രമിച്ചത്. പരുക്കേറ്റവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. നായയുടെ കടിയേറ്റവരില്‍ സ്ത്രീകളും സര്‍വകലാശാല ജീവനക്കാരും ഉള്‍പ്പടെയുണ്ടെന്നാണ് വിവരം.

മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഒരാളുടെ കൈവിരലിന് ആഴത്തില്‍ മുറിവുണ്ട്. ആക്രമിച്ച നായയെ കണ്ടെത്താനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കുസാറ്റ് ക്യാമ്പസിലൂടെ കടന്ന് പോകുന്ന പൈപ്പ് ലൈന്‍ റോഡില്‍ കുന്നുകൂടുന്ന മാലിന്യമാണ് ഇതിന് കാരണമെന്നും ആരോപണമുണ്ടായിരുന്നു.