Spread the love

കോഴിക്കോട്: അരീക്കോട് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്.

video
play-sharp-fill

മാനന്തവാടിയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടി ലോഡ് ഇറക്കുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

ബസ് ഡ്രൈവർക്കും യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്. ലോറിയിലെ മൂന്നുപേർക്കും പരുക്കേറ്റു. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group