Spread the love

കൊല്ലം: ഡ്രൈവിംഗ് ലൈസൻസില്‍ തിരിമറി നടത്തിയ മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർക്കെതിരെ നടപടി.

video
play-sharp-fill

കൊല്ലം ആർ.ടി.ഒ ഓഫീസിലെ എം വി ഐ ചാത്തന്നൂർ മീനാട് സ്വദേശി അജയകുമാറിയാണ് അന്വേഷണ വിധേയമായി ഗതാഗത വകുപ്പ് സസ്പെന്റ് ചെയ്തത്.

മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസർ ഐ.ഡിയും പാസ്‌വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നല്‍കി തിരിമറിക്ക് ഒത്താശ ചെയ്തു എന്ന ഗുരുതര കുറ്റമാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസില്‍ നിന്നും വിരമിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. ഉദ്യോഗസ്ഥന് യാത്രയയപ്പ് നല്‍കാനുള്ള നടപടികള്‍ സഹപ്രവർത്തകർ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ വകുപ്പുതലത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.