
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ഇളപ്പുങ്കലിലെ വീട്ടിൽ നിന്ന് 10,000-ത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാജ സിഗരറ്റുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പീടികതാഴത്ത് മുഹമ്മദ് റസാക്ക് (46) അറസ്റ്റിലായി.
ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. വീടിന്റെ ടെറസിലും അകത്തളങ്ങളിലുമായി സൂക്ഷിച്ചിരുന്ന 16 ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാജ സിഗരറ്റുകളും കണ്ടെത്തിയത്.
പിടിച്ചെടുത്ത ഉൽപ്പന്നങ്ങളിൽ വ്യാജ നിരോധിത പുകയില ഉൽപ്പന്നങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






