
ചെന്നൈ: ഈ അദ്ധ്യയന വർഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ആറു മുതല്‍ 12-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികള്‍ക്ക് കായിക ക്ലാസുകള്‍ നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ. പുതിയ നയം നടപ്പിലാക്കുന്നതിനായി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കഴിഞ്ഞ അദ്ധ്യയന വർഷത്തില്‍ നിരവധി സ്വകാര്യ സ്കൂളുകള്‍ ശാരീരിക വിദ്യാഭ്യാസ ക്ലാസുകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടെന്ന തരത്തില്‍ റിപ്പോർട്ടുകളും പരാതികളും ലഭിച്ചതിനെതുടർന്നാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ അദ്ധ്യയന വർഷത്തില്‍ കായിക വിദ്യാഭ്യാസത്തിനായി നീക്കിവച്ച പിരീഡുകളില്‍ അദ്ധ്യാപകർ മറ്റ് വിഷയങ്ങള്‍ പഠിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പില്‍ റിപ്പോർട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ മാർഗനിർദേശങ്ങള്‍ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കായിക വിദ്യാഭ്യാസ ഇൻസ്‌പെക്‌ടർമാർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളുകളില്‍ നിരീക്ഷണം നടത്തി കളിസ്ഥലങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാത്തതും ആവശ്യത്തിന് കായിക സൗകര്യങ്ങള്‍ ഒരുക്കാത്തതുമായ സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് നല്‍കാനാണ് വിദ്യാഭ്യാസ ഇൻസ്‌പെക്‌ടർമാർക്ക് നല്‍കിയിരിക്കുന്ന നിർദേശം. സ്‌കൂള്‍ സമയത്തിനപ്പുറം കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സർക്കാർ ഊന്നിപ്പറഞ്ഞിട്ടുണ്ട്.







