
തിരുവനന്തപുരം: യുവാവിനെയും യുവതിയെയും സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ആള്‍ എംഡിഎംയുമായി പിടിയില്‍.
തമ്പുരു വിഷ്ണു’ എന്ന കഠിനംകുളം മുണ്ടന്‍ചിറ സ്വദേശി വിഷ്ണുവാണ് മയക്കു മരുന്നുമായി പിടിയിലായത്. കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കല്‍ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ നിരവധി കേസുകളിലാണ് ഇയാള്‍ പ്രതിയായത്.
സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസില്‍ കഴിഞ്ഞമാസം റിമാന്‍ഡില്‍ ആയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു എംഡിഎംഎ കച്ചവടം. വീടിന് സമീപത്തു നിന്നാണ് തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘം വിഷ്ണുവിനെ പിടികൂടിയത്.
ഇയാളില്‍ നിന്ന് 2. 2ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വധശ്രമവും പൊലീസിനെ ആക്രമിച്ചതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ തമ്പുരു വിഷ്ണു പ്രതിയാണ്.
നേരത്തെ ചന്നങ്കരയിലെ ജ്വല്ലറിയില്‍ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യസൂത്രധാരനായിരുന്നു വിഷ്ണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനക്കാരെ ബോംബെറിഞ്ഞ് ഭയപ്പെടുത്തിയ ശേഷം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു ഇയാളും സംഘവും. കഠിനംകുളം, മംഗലപുരം, കഴക്കൂട്ടം, ചിറയിന്‍കീഴ് തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ് .



