Spread the love

 

ചന്നഗിരി: ചൂതുകളി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചതിന് പിന്നാലെ ബാംഗ്ലൂരിൽ നാട്ടുകാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു.

video
play-sharp-fill

ചന്നഗിരി ടൗണിലെ പൊലീസ് സ്റ്റേഷനാണ് യുവാവിന്‍റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ആക്രമിച്ചത്. മേയ് 24ന് കസ്റ്റഡിയിലെടുത്ത ആദില്‍ (30) ആരോഗ്യനില മോശമായതിനെ തുടർന്ന് മരിച്ചിരുന്നു.

ആദിലിന്‍റെ മരണമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളുമടങ്ങുന്ന വലിയ സംഘം സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി. ആദിലിന്‍റേത് കസ്റ്റഡി മരണമെന്നാരോപിച്ച്‌ ജനക്കൂട്ടം പോലീസ് വാഹനങ്ങള്‍ തീവയ്‌ക്കുകയും സ്റ്റേഷന് നേരെ കല്ലെറിയുകയും ചെയ്തു.

എന്നാല്‍ ആരോഗ്യനില മോശമായതിനാലാണ് ആദില്‍ മരിച്ചതെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിലെത്തി ആറോ ഏഴോ മിനിറ്റിനുള്ളില്‍ യുവാവ് മരിച്ചെന്ന് പോലീസ് വ്യക്തമാക്കി.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നും ചന്നഗിരിയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ദാവൻഗരെ പോലീസ് സൂപ്രണ്ട് ഉമാ പ്രശാന്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിനെയും ചന്നഗിരി പോലീസ് സ്റ്റേഷനിലെ സിഐയെയും സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി സി‌ദ്ധരാമയ്യ പറഞ്ഞു.