video
play-sharp-fill

​ഗുണ്ടാപ്പക; ചെങ്ങന്നൂർ സ്വദേശിയായ ലിബിനേയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത് കൊച്ചിയിൽ നിന്ന്; ഭാര്യയെ വഴിയിൽവിട്ടു; അടൂർ ​ഗസ്റ്റ് ഹൗസിലെത്തിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു; ഒടുവിൽ ലിബിന്റെ സഹോദരനെ വിളിച്ച് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; ഒടുവിൽ പ്രതികൾ പൊലീസ് പിടിയിൽ

​ഗുണ്ടാപ്പക; ചെങ്ങന്നൂർ സ്വദേശിയായ ലിബിനേയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത് കൊച്ചിയിൽ നിന്ന്; ഭാര്യയെ വഴിയിൽവിട്ടു; അടൂർ ​ഗസ്റ്റ് ഹൗസിലെത്തിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു; ഒടുവിൽ ലിബിന്റെ സഹോദരനെ വിളിച്ച് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; ഒടുവിൽ പ്രതികൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഗുണ്ടാപ്പകയിൽ ചെങ്ങന്നൂർ സ്വദേശിയായ യുവാവിനെയും ഭാര്യയെയും അഞ്ചം​ഗസംഘം തട്ടിക്കൊണ്ടുപോയി. കൊച്ചിയിൽനിന്ന് അടൂരിലെത്തിച്ച് സർക്കാർ ഗസ്റ്റ് ഹൗസിലിട്ട് യുവാവിനെ തല്ലിച്ചതച്ചു. കേസിൽ അഞ്ച് പേർ അറസ്റ്റിൽ.

കഞ്ചാവ് കേസിൽ പിടികിട്ടാപുള്ളിയാണ് മർദ്ദനമേറ്റ ലിബിൻ. നിലവിൽ അറസ്റ്റിലായവരുടെ കാർ വാടകയ്ക്കെടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വിൽപ്പന സംഘത്തിന് മറിച്ചു വിറ്റതാണ് ലിബിനെ തല്ലിച്ചതക്കാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വഴ്ച വൈകിട്ട് കാക്കനാട് നിന്നാണ് ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയും , ഭാര്യയും ഒരു സംഘം കാറിൽ കയറ്റികൊണ്ടുപോയത്. ഭാര്യയെ പിന്നീട് കാക്കാനാട് കിൻഫ്ര പരിസത്ത് ഉപേക്ഷിച്ച് സംഘം കാറുമായി കടന്നുകളഞ്ഞു. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഭാര്യ ഇൻഫോ പാർക്ക് പൊലീസിനെ സമീപിച്ചു.

പോലീസ് അന്വേഷണത്തിനിടയിൽ പ്രതികൾ ലിബിനിന്‍റെ സഹോദരന്‍റെ ഫോണിൽ വിളിച്ച് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ഇൻഫോ പാർക്ക് നടത്തിയ അന്വേഷണത്തിലാണ് അടൂർ റസ്റ്റ് ഹൗസാണ് അക്രമിസംഘം ഇടിമുറിയാക്കിയതെന്ന് കണ്ടെത്തി.
ഇൻഫോപാർക്ക് പോലീസ് നൽകിയ വിവരത്തിന് പിന്നാലെ അടൂർ പൊലീസ് റസ്റ്റ് ഹൗസിലെത്തി ലിബിൻ വർഗീസിനെ മോചിപ്പിക്കുയും മൂന്ന് പ്രതികളെ പിടികൂടുകയും ചെയ്തു.

എറണാകുളത്ത് നിന്ന് അടൂർ വരെ അകര്മിസംഘം കാറിലിട്ട് ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് യുവാവ് മൊഴി നൽകി. തലയോട്ടിക്ക് അടക്കം പരുക്കേറ്റ ലിബിനിനെ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളിൽ ചിലരുമായി മർദ്ദനമേറ്റ ലിബിനിന് ഇടപാടുകളുണ്ടായിരുന്നു.

ഇവരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വിൽപ്പന സംഘത്തിന് മറിച്ചുവിറ്റതാണ് തർക്കത്തിന് കാരണം. കാറിന്‍റെ പണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും വഴങ്ങാതിരുന്നതോടെയാണ് ലിബിനിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലം സ്വദേശി പ്രതീഷ് പത്തനംതിട്ട സ്വദേശി വിഷ്ണു കൊല്ലം സ്വദേശി അക്ബർ ഷാ,എറണാകുളം പനന്പള്ളി നഗറിലെ സ്വദേശികളായ സുബിഷ്, തേവര സ്വദേശി ലിജോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.