ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻ പാട്ടിനിടയിലുണ്ടായ സംഘർഷം: യുവാവിനെ തലയിൽ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

Spread the love

ഹരിപ്പാട്: താമല്ലാക്കൽ പാലക്കുന്നേൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻ പാട്ടിനിടയിലുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

video
play-sharp-fill

താമല്ലാക്കൽ കൈതപറമ്പ് വടക്കതിൽ അനന്തു സത്യനെ (അഖിൽ-30) യാണ് മാരാരിക്കുളത്ത് നിന്ന് പൊലീസ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു(23), സുബീഷ് ഭവനിൽ സുബീഷ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴി‍ഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പിൽ അമ്പാടി (21) ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ്ഐ മാരായ ശ്രീകുമാർ, ഷൈജ, എ എസ്ഐ പ്രിയ, സി പി ഒ മാരായ നിഷാദ്, സജാദ്, രാകേഷ് വിഷ്ണു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.