
വിവാഹ വീട്ടിലെ ദീപാലങ്കൃത ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
പാലക്കാട് : പട്ടാമ്പി കൂറ്റനാട് വിവാഹ വീട്ടിലെ ദീപാലങ്കൃത ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിലായിൽ പടി വിപിൻ (30) ആണ് മരിച്ചത്.
വീടിന് സമീപത്തെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച പകൽ നാലോടെയാണ് അപകടമുണ്ടായത്. ഉടൻ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛൻ : വേലായുധൻ. അമ്മ : പത്മിനി. ഭാര്യ : കാവ്യ, മകൻ : സയൺ. സഹോദരൻ : സുബിൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0